HOME
DETAILS

കണ്ണൂരിലെ മധ്യവയസ്‌ക്കന്റെ കൊലപാതകം: പ്രതി പിടിയില്‍, കൊലപാതകം ആസൂത്രിതമെന്ന് പൊലിസ്

  
Web Desk
March 21, 2025 | 3:05 AM

 Perumbadav Resident Santhosh Arrested for Killing Kaithaprams Radhakrishnan Over Family Dispute

കണ്ണൂര്‍: കൈതപ്രത്ത് മധ്യവയസ്‌കനെ വെടിവെച്ചു കൊന്ന കേസിലെ പ്രതി പിടിയില്‍. പെരുമ്പടവ് സ്വദേശി സന്തോഷിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലിസ് വ്യക്തമാക്കി. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട് . കൊലപാതകം ആസൂത്രിതമായി നടത്തിയതാണെന്ന് പ്രതി മൊഴി നല്‍കിയെന്നും പൊലിസ് പറയുന്നു.  കൈതപ്രം സ്വദേശി രാധാകൃഷ്ണനാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. 

പൊലിസ് പറയുന്നതിങ്ങനെ, 

കൊലപാതകത്തിന് പിന്നില്‍ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നുണ്ടായ പക എന്നാണ് പ്രതി സന്തോഷ് നല്‍കിയ മൊഴി. ആക്രമിക്കുക എന്ന ലക്ഷ്യത്തോടെ ഇന്നലെ രാവിലെ പ്രതി ഇയാളുടെ രാധാകൃഷ്ണന്റെ വീട്ടിലെത്തിയിരുന്നു. അതിന് മുമ്പ് രാധാകൃഷ്ണനെ കൊലപ്പെടുത്തുമെന്ന സൂചന നല്‍കുന്ന ഒരു ഭീഷണി സന്ദേശം ഇയാള്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനായി രാവിലെ രാധാകൃഷ്ണന്റെ വീട്ടിലെത്തിയ ഇയാള്‍ തന്റെ ഉദ്ദേശം നടത്താനാവാതെ തിരിച്ചു പോയി. പിന്നീട് വൈകീട്ട് തോക്കുമായി വീണ്ടും വന്നു. 

കൊലപാതകം നടത്താന്‍ കഴിയാത്ത തിരിച്ചുപോയ സന്തോഷ് വീട്ടിലെത്തി തോക്കുമായി വൈകിട്ടോടെ മടങ്ങിവന്നു. നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ എത്തി രാധാകൃഷ്ണന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. നെഞ്ചില്‍ വെടിയേറ്റ രാധാകൃഷ്ണന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വെടിയൊച്ച കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പൊലിസില്‍ വിവരം അറിയിച്ചത്

കൃത്യം നടത്തിയ ശേഷം സന്തോഷ് സംഭവസ്ഥലത്ത് തുടര്‍ന്നു. പിന്നീട്  പൊലിസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. സന്തോഷ് കാട്ടുപന്നികളെ വെടിവെക്കുന്നതില്‍ പരിശീലനം നേടിയിട്ടുണ്ട്.  രാവിലെ സന്തോഷിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എസ്.സി ക്രമക്കേട്: ഉദ്യോഗാർഥികളുടെ നിർണായക മൊഴി പുറത്ത്; ക്രൈംബ്രാഞ്ച് നാളെ രേഖകൾ തേടും

Kerala
  •  2 days ago
No Image

തെരഞ്ഞെടുപ്പ് സ്ഥലംമാറ്റം: തിരികെ നിയമനം വൈകുന്നു; പൊലിസിൽ അതൃപ്തി

Kerala
  •  2 days ago
No Image

പ്രകൃതിയും പാരമ്പര്യവും കൈകോര്‍ക്കുന്ന ബഹ; ഗ്രാമീണ ടൂറിസത്തിന്റെ പുതിയ മുഖമായി സഊദിയിലെ മലനാട്

Saudi-arabia
  •  2 days ago
No Image

നിലപാട് മാറ്റാതെ ചർച്ചക്കില്ല; അമേരിക്കയുടേത് നഗ്നമായ കരാർ ലംഘനമെന്ന് ഇറാൻ വിദേശകാര്യമന്ത്രി

International
  •  2 days ago
No Image

ഇന്ത്യയ്‌ക്കെതിരെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടി20 സ്കോർ; റൺമല തീർത്ത് ഇംഗ്ലണ്ട്, ടീം ഇന്ത്യക്ക് വൻ നാണക്കേട്

Cricket
  •  2 days ago
No Image

യുഎസിൽ ഇന്ത്യൻ വംശജയായ ഗൂഗിൾ എൻജിനീയറെ ഭർത്താവ് വെടിവച്ചുകൊലപ്പെടുത്തി; മകന് പരുക്ക്

International
  •  2 days ago
No Image

മുൻ ബ്രിട്ടീഷ് മന്ത്രിയുടെ കൊലപാതകം: അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്; പ്രതിക്കായി വലവീശി പൊലിസ്

International
  •  2 days ago
No Image

സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  2 days ago
No Image

കോഹ്‌ലിയെ വീഴ്ത്തി ബട്‌ലർ; അന്താരാഷ്ട്ര ടി20യിൽ ചരിത്രനേട്ടത്തിൽ

Cricket
  •  2 days ago
No Image

ചരിത്രത്തിലെ ആദ്യ താരം; ലോർഡ്‌സിൽ അപൂർവ്വ നേട്ടവുമായി ഇന്ത്യൻ പേസർ ക്രാന്തി ഗൗഡ്

Cricket
  •  2 days ago