ഉറക്കത്തില്‍ ഹൃദയാഘാതം; ദമ്മാമില്‍ മലപ്പുറം സ്വദേശി മരിച്ചു
ദമ്മാം: സഊദി അറേബ്യയിലെ ദമ്മാമില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് മരിച്ചു. മലപ്പുറം വണ്ടൂര്‍ ചാത്തങ്ങോട്ടുപുറം സ്വദേശി പ്രഷോബ് കുമാര്‍ കൂടംതൊടി (46) ആണ് മരിച്ചത്. രാത്രി ഉറങ്ങിയ പ്രഷോബ് രാവിലെ വിളിച്ചിട്ട് എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ പൊലിസിനെയും മെഡിക്കല്‍ എമര്‍ജന്‍സി വിഭാഗത്തെയും വിവരം അറിയിക്കുകയായിരുന്നു. പരിശോധനയിലാണ് ഉറക്കത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതായി വ്യക്തമായത്.
സഊദി റെഡ്ക്രസന്റ് വിഭാഗമെത്തി മൃതദേഹം ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഒരു വര്‍ഷം മുമ്പാണ് പ്രഷോബ് ദമ്മാമിലെത്തിയത്. സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ്മാനായി ജോലി ചെയ്തു വരികയായിരുന്നു.
Malayali youth has died following a heart attack in Dammam, Saudi Arabia. The deceased has been identified as Prashob Kumar Koodamthodi (46), a native of Vandoor, Malappuram.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."