HOME
DETAILS

ഔദ്യോഗിക വസതിയില്‍ നിന്നും കണക്കില്‍പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജിക്കെതിരെ കടുത്ത നടപടിക്ക് സാധ്യത

  
Web Desk
March 21 2025 | 14:03 PM

Strict Action Expected Against Delhi High Court Judge Over Unaccounted Cash Found in Official Residence

ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്നും കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോതി ജഡ്ജിയായ യശ്വന്ത് വര്‍മക്കെതിരെ ആഭ്യന്തര അന്വേഷണം നടത്താന്‍ സുപ്രീം കോടതിയുടെ ഫുള്‍ കോര്‍ട്ട് യോഗം തീരുമാനിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ഇന്ന് രാവിലെ ചേര്‍ന്ന സുപ്രീം കോടതിയുടെ ഫുള്‍ കോര്‍ട്ട് യോഗത്തിലാമ് നിര്‍മായക തീരുമാനം. യോഗത്തില്‍ യശ്വന്ത് വര്‍മയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് മടക്കി അയക്കുന്നതിനെക്കുറിച്ചും ചര്‍ച്ചയായി. 

എന്നാല്‍ അലഹാബാദ് ഹൈക്കോടതിയിലേക്ക് അയക്കുന്നതിനു പകരം വര്‍മ്മക്കെതിരെ ശക്തമായ നടപടികളിലേക്ക് കടക്കണമെന്ന് ഒരു കൂട്ടം ജഡ്ജിമാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടതായാണ് വിവരം. ഇക്കഴിഞ്ഞ ദിവസമാണ് ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായ യശ്വന്ത് വര്‍മയുടെ വീട്ടില്‍ തീപിടുത്തം ഉണ്ടായതിനെ തുടര്‍ന്ന് അഗ്നിശമനാസേനയിലെ അംഗങ്ങളാണ് ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയത്.

ആരാണ് യശ്വന്ത് വര്‍മ?

2014 ഒക്ടോബറിലാണ് ജസ്റ്റിസ് യശ്വന്ത് വര്‍മ ആദ്യമായി അലഹാബാദ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതനായത്. രണ്ട് വര്‍ഷത്തിന് ശേഷം 2016 ഫെബ്രുവരിയില്‍ അദ്ദേഹം ഹൈക്കോടതിയിലെ സ്ഥിരം അംഗമായി സത്യപ്രതിജ്ഞ ചെയ്തു.

ഡല്‍ഹി ഹൈക്കോടതി വെബ്സൈറ്റ് പ്രകാരം, 1969 ജനുവരി 6 ന് ഉത്തര്‍പ്രദേശിലെ അലഹാബാദിലാണ് അദ്ദേഹം ജനിച്ചത്. ഡല്‍ഹി സര്‍വകലാശാലയിലെ ഹന്‍സ്രാജ് കോളേജില്‍ നിന്ന് ബികോം ബിരുദം നേടിയ ശേഷം മധ്യപ്രദേശിലെ രേവ സര്‍വകലാശാലയില്‍ നിന്നാണ് അദ്ദേഹം എല്‍എല്‍ബി നേടിയത്. 1992 ഓഗസ്റ്റ് 8 ന് യശ്വന്ത് വര്‍മ അലഹാബാദ് ഹൈക്കോടതിയില്‍ അഭിഭാഷകനായി ചേര്‍ന്നു.

2006 മുതല്‍ അവിടത്തെ ബെഞ്ചില്‍ നിയമിക്കപ്പെടുന്നതുവരെ അദ്ദേഹം അലഹാബാദ് ഹൈക്കോടതിയില്‍ പ്രത്യേക അഭിഭാഷകനായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന്, അദ്ദേഹം സംസ്ഥാനത്തിന്റെ ചീഫ് സ്റ്റാന്‍ഡിംഗ് കൗണ്‍സിലായും സേവനമനുഷ്ഠിച്ചു. 1992 ഓഗസ്റ്റ് 8 ന് ജസ്റ്റിസ് വര്‍മ്മ അലഹബാദ് ഹൈക്കോടതിയില്‍ അഭിഭാഷകനായി ചേര്‍ന്നു.
2006 മുതല്‍ അവിടത്തെ ബെഞ്ചിലേക്ക് നിയമിക്കപ്പെടുന്നതുവരെ അദ്ദേഹം അലഹബാദ് ഹൈക്കോടതിയുടെ പ്രത്യേക അഭിഭാഷകനായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന്, അദ്ദേഹം സംസ്ഥാനത്തിന്റെ ചീഫ് സ്റ്റാന്‍ഡിംഗ് കൗണ്‍സിലായും സേവനമനുഷ്ഠിച്ചു. 

നിലവിലെ സംഭവ വികാസങ്ങളോട് ജസ്റ്റിസ് യശ്വന്ത് വര്‍മ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

Strict action is expected against a Delhi High Court judge after unaccounted cash was discovered in their official residence, sparking an investigation into potential misconduct



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് മീനാക്ഷിപുരം ചെക്ക്‌പോസ്റ്റ് പ്രവര്‍ത്തിക്കുന്നത് വാടക നല്‍കാതെ; ഒമ്പതു വര്‍ഷമായിട്ടും വാടക നല്‍കിയില്ലെന്ന് ഉടമ

Kerala
  •  5 days ago
No Image

പിപി തങ്കച്ചന്റെ സംസ്‌കാരം ഇന്ന്; അന്ത്യാഞ്ജലി അര്‍പ്പിക്കാനായി നാട് ഒന്നാകെ ഒഴുകിയെത്തി 

Kerala
  •  5 days ago
No Image

രാജീവ് ചന്ദ്രശേഖറിന്റെ കോര്‍പറേറ്റ് ശൈലിയിൽ ഉടക്കി ബിജെപി; രാജിക്കൊരുങ്ങി മണ്ഡലം പ്രസിഡന്റുമാര്‍

Kerala
  •  5 days ago
No Image

സ്ത്രീകള്‍ക്കായി സംസ്ഥാനത്ത് ഇനി പ്രത്യേക ക്ലിനിക്; ആരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചയിലൊരുദിവസം സൗജന്യ പരിശോധന

Kerala
  •  5 days ago
No Image

കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണം: 22 ലക്ഷം മലയാളികൾ പുറത്തേക്കോ? ആശങ്കയിൽ പ്രവാസി വോട്ട്

Kerala
  •  5 days ago
No Image

പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കാനിരിക്കേ മണിപ്പൂരിൽ സംഘർഷം രൂക്ഷം; മോദി എത്തുന്നത് കലാപമുണ്ടായി രണ്ടുവർഷത്തിന് ശേഷം

National
  •  5 days ago
No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  5 days ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  5 days ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  5 days ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  5 days ago