HOME
DETAILS
MAL
വാക്സിനുകള്‍ അടിച്ചേല്‍പ്പിക്കരുത്: ആരോഗ്യ അവകാശ സമ്മേളനം
backup
September 03 2016 | 21:09 PM
കോഴിക്കോട്: മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന തരത്തില്‍ വാക്സിനുകള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് ആരോഗ്യ അവകാശ സംരക്ഷണ സമ്മേളനം അഭിപ്രായപ്പെട്ടു. മനുഷ്യാവകാശങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങളും പൂര്‍ണമായി പാലിച്ചുകൊണ്ടായിരിക്കണം വാക്സിന് നല്‍കേണ്ടതെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ആരോഗ്യ അവകാശ സംരക്ഷണ വേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമ്മേളനം ഇന്ത്യാ ഗാന്ധി പീസ് ഫൗണ്ടേഷന് പ്രതിനിധി എം.പി മത്തായി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് അഡ്വ. പി.എ പൗരന് അധ്യക്ഷനായി. 'നമ്മള് എന്തുകൊണ്ട് വാക്സിന് എടുക്കുന്നില്ല' പുസ്തകം സ്വാതന്ത്ര്യസമര സേനാനി തായാട്ട് ബാലന് പ്രകാശനം ചെയ്തു. കല്‍പ്പറ്റ നാരായണന്, പ്രൊഫ. ശോഭീന്ദ്രനാഥ്, ഡോ. പി.എ കരീം, ഖദീജ നര്‍ഗീസ്, കെ. രാമചന്ദ്രന്, ഡോ. പി.ജി ഹരി, സാജന് സിന്ധു, സനൂബ് നരേന്ദ്രന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."