HOME
DETAILS

'മുസ്‌ലിംകള്‍ ഈ രാജ്യത്തെ പൗരന്മാരല്ലേ? ഞങ്ങളുടെ നികുതിപ്പണം ചേര്‍ന്നതാണ് ഖജനാവ്, അതിലെ പങ്കിന് ഞങ്ങള്‍ക്ക് അവകാശമുണ്ട്'; കര്‍ണാടക നിയമസഭയില്‍ ബിജെപിക്കാര്‍ക്ക് ക്ലാസെടുത്ത് റിസ്‌വാന്‍ അര്‍ഷദ്

  
March 22, 2025 | 2:18 AM

Rizwan Arshads plea for Hindu-Muslim harmony leads to heated debate in Karnataka Assembly

ബംഗളൂരു: കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റിനെ മുസ്‌ലിം ബജറ്റെന്നും ഹലാല്‍ ബജറ്റെന്നും ആക്ഷേപിച്ച ബി.ജെ.പി അംഗങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കി കോണ്‍ഗ്രസ് എം.എല്‍.എ റിസ്വാന്‍ അര്‍ഷദ്. മുസ്‌ലിംകള്‍ ഈ രാജ്യത്തെ പൗരന്മാരല്ലേയെന്നും വികാരഭരിതനായി നിയമസഭയിലെ ബജറ്റ് ചര്‍ച്ചയ്ക്കിടെ അദ്ദേഹം പ്രതിപക്ഷത്തോട് ചോദിച്ചു.

മുസ്‌ലിംകള്‍ ഈ രാജ്യത്തെ പൗരന്മാരല്ലേ. അവര്‍ ഈ സമൂഹത്തിന്റെ ഭാഗമല്ലേ. അല്ല എന്നാണെങ്കില്‍ അവര്‍ ഈ സമൂഹത്തില്‍ ജീവിക്കാന്‍ യോഗ്യരല്ലെന്നു പ്രഖ്യാപിക്കട്ടെ. ഇവിടുത്തെ മുസ്‌ലിംകളെല്ലാം നികുതി അടക്കുന്നവരാണ്. ഞങ്ങളുടെ നികുതിപ്പണം കൂടി ചേര്‍ന്നതാണ് ട്രഷറിയിലെ പണം. ആ നികുതിയിലെ പങ്ക് ആവശ്യപ്പെടാന്‍ ഞങ്ങള്‍ക്ക് അവകാശമില്ലേ. 4.10 ലക്ഷം കോടിയുടെ ബജറ്റാണ് സര്‍ക്കാര്‍ അവതരിപ്പിച്ചത്. അതില്‍ 4,100 കോടി രൂപയാണ് ന്യൂനപക്ഷങ്ങള്‍ക്കായി മാറ്റിവച്ചത്. അത് മുസ്‌ലിംകള്‍ക്ക് വേണ്ടി മാത്രമല്ല- റിസ്വാന്‍ അര്‍ഷദ് പറഞ്ഞു.

സംസ്ഥാന ജനസംഖ്യയില്‍ 16 ശതമാനത്തോളം ന്യൂനപക്ഷങ്ങളാണ്. ഇവരുടെ ക്ഷേമം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ എന്തിനാണ് ബി.ജെ.പി പ്രകോപിതരാവുന്നത്.? സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നത് ബി.ജെ.പി അവസാനിപ്പിക്കണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത് റിസ്വാന്‍ പറഞ്ഞു.

അതേസമയം, സംസ്ഥാനത്തെ പൊതു കരാര്‍ പ്രവൃത്തികളില്‍ മുസ്‌ലിം വിഭാഗത്തിന് നാല് ശതമാനം സംവരണം ഏര്‍പ്പെടുത്തുന്ന ബില്‍ നിയമസഭ പാസാക്കി. ബജറ്റ് ചര്‍ച്ചയുടെ അവസാന ദിവസമായ ഇന്നലെ ബി.ജെ.പിയുടെ എതിര്‍പ്പിനിടെയാണ് ബില്‍ പാസാക്കിയത്. നിയമ പാര്‍ലമെന്ററി കാര്യ മന്ത്രി എച്ച്.കെ പാട്ടീലാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്.

രണ്ടര കോടി വരെയുള്ള നിര്‍മാണ പ്രവൃത്തികളിലെ കരാറുകളില്‍ നാല് ശതമാനം സംവരണം മുസ്‌ലിം വിഭാഗത്തിന് ഏര്‍പ്പെടുത്താനുള്ള ബില്ലിന് കഴിഞ്ഞ വെള്ളിയാഴ്ച മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. നിലവില്‍ കര്‍ണാടകയിലെ കരാര്‍ പ്രവൃത്തികളില്‍ എസ്.സിഎസ്.ടി വിഭാഗത്തിന് 24 ശതമാനം, കാറ്റഗറി ഒന്നിലെ ഒ.ബി.സി വിഭാഗത്തിന് നാലും കാറ്റഗറി രണ്ട്എ യിലെ ഒ.ബി.സി വിഭാഗത്തിന് 15 ശതമാനവും സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, മുസ്!ലിംകള്‍ക്ക് സംവരണം നല്‍കാനുള്ള തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് ബി.ജെ.പി സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സാമൂഹിക നീതിയും സാമ്പത്തിക അവസരങ്ങളും ഉറപ്പാക്കുക എന്ന നയത്തിന്റെ ഭാഗമാണ് സംവരണമെന്ന് കോണ്‍ഗ്രസ് പറഞ്ഞു.


Rizwan Arshad’s plea for Hindu-Muslim harmony leads to heated debate in Karnataka Assembly

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വടക്കഞ്ചേരിയില്‍ ബസും സിഎന്‍ജി ലോറിയും കൂട്ടിയിടിച്ച് അപകടം; ഒന്‍പത് പേര്‍ക്ക് പരിക്ക്, ഒഴിവായത് വന്‍ ദുരന്തം

Kerala
  •  7 days ago
No Image

പ്രതിഷേധക്കാരെ അടിച്ചോടിച്ച് പൊലിസ്, സംഘര്‍ഷം; തലസ്ഥാന നഗരിയെ സ്തംഭിപ്പിച്ച് സി.ജെ.പി മാര്‍ച്ച്

National
  •  7 days ago
No Image

സിജെപി പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്: പ്രതിരോധിക്കാന്‍ പൊലിസ്; തലസ്ഥാനത്ത് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

National
  •  7 days ago
No Image

കുവൈത്തില്‍ ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം; രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വിലക്ക്

Kuwait
  •  7 days ago
No Image

നിതിന്‍ രാജിന്റെ ആത്മഹത്യ : മാസങ്ങള്‍ നീണ്ട ഒളിവുജീവിതത്തിനൊടുവില്‍ മുഖ്യപ്രതി ഡോ. എം.കെ റാം കുടകില്‍ പിടിയില്‍

Kerala
  •  7 days ago
No Image

പൊതിച്ചോറ് വിവാദം: ഭക്ഷണവിതരണത്തിനല്ല, ഭൂമി കൈയേറ്റത്തിനാണ് എതിര്‍പ്പെന്ന് ആരോഗ്യമന്ത്രി

Kerala
  •  7 days ago
No Image

സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കലിന് കൂടുതല്‍ ഇളവ്; ഇനി മൂന്ന് മാസം മുതല്‍ പുതുക്കാം

Saudi-arabia
  •  7 days ago
No Image

മൊബൈല്‍ മോഷണം ആരോപിച്ച് ദലിത് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം; വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി നാല് മണിക്കൂറോളം അധിക്ഷേപിച്ചു

National
  •  7 days ago
No Image

ഓപറേഷൻ തൂഫാൻ: സമസ്ത കാംപയിന് ഇന്ന് തുടക്കം

Kerala
  •  7 days ago
No Image

കള്ളാടി ദുരന്തമേഖല: 171 കുടുംബങ്ങളെ ഉടൻ പുനരധിവസിപ്പിക്കണം; കണക്കെടുപ്പ് പൂർത്തിയായി

Kerala
  •  7 days ago