A young man named Faiz from Thamarassery was arrested by the police after swallowing MDMA, which was discovered through a scan at the Medical College Hospital following a disturbance at his home.
HOME
DETAILS
MAL
താമരശേരിയിലെ യുവാവ് വിഴുങ്ങിയത് എംഡിഎംഎ തന്നെയാണെന്ന് സ്‌കാനിങ്ങില്‍ കണ്ടെത്തി
March 22, 2025 | 3:20 AM
കോഴിക്കോട്: താമരശ്ശേരിയില്‍ ഇന്നലെ പൊലിസിന്റെ പിടിയിലകപ്പെട്ട യുവാവ് വിഴുങ്ങിയത് എംഡിഎംഎ തന്നെയാണെന്ന് പൊലിസ് പറഞ്ഞു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുപോയി നടത്തിയ സ്‌കാനിങ്ങിലാണ് യുവാവിന്റെ വയറ്റില്‍ നിന്ന് എംഡിഎംഎ കണ്ടെടുത്തത്. താമരശേരി സ്വദേശിയായ ഫായിസ് എന്ന യുവാവാണ് ഈ ലഹരിമരുന്ന് വിഴുങ്ങിയത്. വീട്ടില്‍ ബഹളം വയ്ക്കുകയായിരുന്ന യുവാവിനെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലിസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസം എംഡിഎംഎ വിഴുങ്ങിയ യുവാവ് താമരശ്ശേരിയില്‍ മരിച്ചിരുന്നു. താമരശ്ശേരി അമ്പായത്തോട് വച്ച് പൊലിസിന്റെ പിടിയില്‍ നിന്നു രക്ഷനേടാനായിരുന്നു വിഴുങ്ങിയത്. ഷാനിദ് എന്ന യുവാവാണ് മയക്കുമരുന്ന് വിഴുങ്ങി മെഡിക്കല്‍ കോളജില്‍ വച്ച് മരിച്ചത്. അമിത രാസലഹരി ഉള്ളിലെത്തിയതാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. അമിതമായി ലഹരിമരുന്ന് ശരീരത്തിലെത്തിയാല്‍ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ പെട്ടെന്നു തന്നെ ബാധിക്കും.
ഒരു പാക്കറ്റ് പൊട്ടിയ നിലയിലും മറ്റൊരു പാക്കറ്റിലെ ഒമ്പത് ഗ്രാം കഞ്ചാവും വയറ്റില്‍ ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഷാനിദിനെ ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. വയറ്റിലെ പാക്കറ്റുകള്‍ ശസ്ത്രക്രിയ ചെയ്‌തെടുക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും സമ്മതപത്രത്തില്‍ ഷാനിദ് ഒപ്പു വയ്ക്കാത്തതും പിന്നീടി സ്ഥിതി ഗുരുതരമാവുകയും മരണപ്പെടുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."