
പാരമ്പര്യ വൈദ്യന് ഷാബ ഷെരീഫിന്റെ കൊലപാതകത്തില്‍ ഒന്നാം പ്രതിയായ ഷൈബിന് അഷ്റഫിന് 11 വര്‍ഷവും 9 മാസവും തടവുശിക്ഷ

മലപ്പുറം: ഷാബ ഷരീഫ് എന്ന് മൈസൂരുവിലെ പാരമ്പര്യ വൈദ്യനെ നിലമ്പൂരില്‍ വച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ ഷൈബിന് അഷറഫിന് 11 വര്‍ഷവും 9 മാസവും തടവു ശിക്ഷ വിധിച്ച് മഞ്ചേരി അഡിഷണല്‍ ജില്ലാ കോടതി. രണ്ടാം പ്രതിയായ ശിഹാബുദ്ദീന് 6 വര്‍ഷവും 9 മാസവും ആറാംപ്രതിക്ക് മൂന്നു വര്‍ഷവും 9 മാസവുമാണ് തടവുശിക്ഷ. കൂടാതെ 2 ലക്ഷം രൂപ പിഴയും നല്‍കണം. മറ്റു രണ്ടുപേരും 15000 രൂപ വീതവും പിഴയടക്കണം. മൂന്നു പ്രതികളും കുറ്റക്കാരാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.
ഇവര്‍ക്കെതിരേ കോടതി മനപ്പൂര്‍വമല്ലാത്ത നരഹത്യയും ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളും നേരത്തേ കണ്ടെത്തിയിരുന്നു. കേസിലെ ഒമ്പതു പ്രതികളെ വെറുതെ വിട്ടയക്കുകയും ചെയ്തു. 2020 ഒക്ടോബര്‍ എട്ടിനാണ് ഷാബാ ഷെരീഫ് കൊല്ലപ്പെടുന്നത്. 2019 ഓഗസ്റ്റിലാണ് സംഭവങ്ങളുടെ തുടക്കം ആരംഭിക്കുന്നത്.
പാരമ്പര്യ വൈദ്യനായ മൈസൂരു സ്വദേശി ഷാബാ ഷെരീഫിനെ ചികിത്സയ്ക്കാണെന്നു പറഞ്ഞാണ് ഒന്നാം പ്രതിയായ ഷൈബിന് അഷ്റഫും കൂട്ടരും വീട്ടില്‍ നിന്ന് വിളിച്ചിറക്കിക്കൊണ്ടു വരുന്നത്. മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യം ചോര്‍ത്താനായിരുന്നു ഇവരുടെ ലക്ഷ്യം. ഇതിനായി ഒരു വര്‍ഷത്തിലധികമാണ് ഇയാളെ പൂട്ടിയിട്ടത്. ഷൈബിന്റെ നിലമ്പൂരിലെ മുക്കട്ടയിലെ വീട്ടിലായിരുന്നു തടവ്.
രഹസ്യം വെളിപ്പെടുത്താതിരുന്നതോടെ ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. മര്‍ദനത്തിനിടെ ഇയാള്‍ കൊല്ലപ്പെടുകയായിരുന്നു. മൃതദേഹമാവട്ടെ കഷണങ്ങളാക്കി പുഴയില്‍ തള്ളിയതിനാല്‍ പൊലിസിന് അവശിഷ്ടങ്ങളൊന്നും കണ്ടെത്താനുമായില്ല. എന്നാല്‍ ഇദ്ദേഹത്തിന്റെ തലമുടിയുടെ ഡിഎന്‍എ പരിശോധന ഫലം കേസില്‍ നിര്‍ണായകമാവുകയായിരുന്നു.
2020 ഒക്ടോബറിലാണ് ഇയാളെ കൊലപ്പെടുത്തിയതും പിന്നീട് കഷണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കി എന്നും അന്വേഷണത്തില്‍ പറയുന്നത്. തെളിവെടുപ്പിനിടെ ലഭിച്ച തലമുടി ഷാബ ഷെരീഫിന്റെതാണെന്ന് മൈറ്റോകോണ്‍ട്രിയോ ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞതാണ് കേസിന് സഹായിച്ചത്. മാപ്പുസാക്ഷിയായ ഏഴാം പ്രതി നൗഷാദിന്റെ സാക്ഷിമൊഴികളും സഹായിച്ചു.
കേസിന്റെ വിചാരണ നടക്കുമ്പോള്‍ തന്നെ വിദേശത്ത് മുമ്പ് നടന്ന രണ്ടു കൊലപാതകങ്ങളും ഷൈബിന് അഷറഫിന്റെ നിര്‍ദേശത്തോടെയായിരുന്നുവെന്ന വിവരവും തെളിവുകളും പുറത്തുവരുകയും ചെയ്തിരുന്നു. കേസില്‍ 13 പ്രതികളായിരുന്നു ഉണ്ടായത്. പിടികൂടാനുണ്ടായിരുന്ന രണ്ടു പ്രതികളില്‍ ഒരാളായ ഫാസില്‍ ഗോവയില്‍ വച്ചു മരിക്കുകയും മറ്റൊരു പ്രതിയായ ഷമീം ഒളിവിലുമാണ്.
In the murder case of Shaba Sharif, a traditional healer from Mysuru, the Mangalore Additional District Court sentenced the accused, Shaibin Ashraf, to 11 years and 9 months in prison, while others received varying sentences for involuntary manslaughter, conspiracy, and evidence destruction.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കൈവിട്ടു കളഞ്ഞത് 24 എണ്ണം; തിരിച്ചടിയുടെ ലിസ്റ്റിൽ സഞ്ജുവിന്റെ രാജസ്ഥാന് താഴെ ഗുജറാത്ത്
Cricket
• 2 days ago
ഇന്ത്യ–യുകെ സ്വതന്ത്ര വ്യാപാര കരാർ അന്തിമഘട്ടത്തിൽ; പ്രധാനമന്ത്രിമാരുടെ എക്സ് പോസ്റ്റ് വൈറലാവുന്നു
International
• 2 days ago
യമനിൽ ഇസ്റഈൽ വ്യോമാക്രമണം: സനാ വിമാനത്താവളം പൂർണമായും തകർത്തു
International
• 2 days ago
ഭീകരവാദം അവസാനിപ്പിക്കാതെ പാകിസ്താനുമായി ക്രിക്കറ്റ് വേണ്ട: പ്രസ്താവനയുമായി ഗംഭീർ
Others
• 3 days ago
എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ സര്‍ക്കാര്‍ ഏറ്റെടുക്കല്‍ നടപടി; പൂട്ട് തകർത്ത് ഫാക്ടറിയും കെട്ടിടങ്ങളും നിയന്ത്രണത്തിലാക്കി
Kerala
• 3 days ago
ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് വൻ അഴിച്ചുപണി
Kerala
• 3 days ago
ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചു: വ്യാപാരവും തൊഴിലും ഉയരും, ചരിത്ര നാഴികക്കല്ലെന്ന് മോദി
National
• 3 days ago
കത്തിജ്വലിച്ച് സൂര്യൻ! സാക്ഷാൽ സച്ചിന്റെ റെക്കോർഡും തകർത്ത് പുതിയ ചരിത്രമെഴുതി സ്കൈ
Cricket
• 3 days ago
സിന്ധുവിൽ ഇന്ത്യക്കാരുടെ രക്തം ഒഴുക്കുമെന്ന് ഭീഷണി; ഒടുവിൽ ബിലാവൽ ഭൂട്ടോ ഇനി സമാധാന പാതയിൽ; നിലപാട് മാറ്റം വിവാദമായി
International
• 3 days ago
കോഴിക്കോട് ആക്രി ഗോഡൗണിൽ വൻ തീപ്പിടിത്തം; കെട്ടിടത്തിന്റെ മേൽഭാഗം പൂർണമായും കത്തിനശിച്ചു
Kerala
• 3 days ago
പാർലമെന്റിൽ ഭൂരിപക്ഷം നേടിയെങ്കിലും ചാൻസലർ മത്സരത്തിൽ പരാജയം; ഫ്രെഡറിക് മെർസിന് ജർമ്മനിയിൽ അപ്രതീക്ഷിത തിരിച്ചടി
International
• 3 days ago
പാക്കിസ്ഥാനെതിരെ തിരിച്ചടിക്കോരുങ്ങി ഇന്ത്യ; രാജസ്ഥാനിൽ വ്യോമ അഭ്യാസം, രാജ്യവ്യാപകമായി മോക് ഡ്രില്ലുകൾ
National
• 3 days ago
ഒരേ റൂട്ടിൽ ഓടുന്ന ബസുകൾക്ക് 10 മിനിറ്റ് ഇടവേളകളിൽ മാത്രം പെർമിറ്റ്: പുതിയ നടപടിയുമായി ഗതാഗത വകുപ്പ്
Kerala
• 3 days ago
480 തൊഴിലാളികൾ, 90 ദിവസം, ആലപ്പുഴയിൽ നിന്ന് ന്യൂയോർക്കിലേക്ക്: കേരളത്തിന്റെ നീല പരവതാനി മൂന്നാം തവണയും ലോകവേദിയിൽ തിളങ്ങി
Kerala
• 3 days ago
കുവൈത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പണപ്പിരിവ് നടത്തുന്നതിന് വിലക്ക് ഏർപ്പെടുത്തി
Kuwait
• 3 days ago
പ്ലസ് വൺ അപേക്ഷ മെയ് 14 മുതൽ ; ജൂൺ 18ന് ക്ലാസ് തുടക്കം, പ്ലസ് ടു ഫലം മെയ് 21ന്
Kerala
• 3 days ago
അധ്യാപകനോടുള്ള ദേഷ്യത്തിലാണ് തെറ്റായ മൊഴി നൽകിയെന്ന് വിദ്യാർത്ഥിനികൾ; 171 ദിവസങ്ങൾക്കുശേഷം പോക്സോ പ്രതിക്ക് ജാമ്യം
Kerala
• 3 days ago
ഈ സീസണിൽ അവൻ മികച്ച പ്രകടനങ്ങൾ നടത്താത്തതിന് ഒറ്റ കാരണമേയുള്ളൂ: ഗിൽക്രിസ്റ്റ്
Cricket
• 3 days ago
40 വയസ്സൊന്നുമല്ല, റൊണാൾഡോ ആ പ്രായം വരെ ഫുട്ബോൾ കളിക്കും: മുൻ സ്കോട്ടിഷ് താരം
Football
• 3 days ago
മൺസൂൺ മെയ് 13ന് എത്തിച്ചേരും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
Kerala
• 3 days ago
നാലു ദിവസത്തേക്ക് മാത്രം യുദ്ധശേഷി: പാക് സൈന്യം പ്രതിസന്ധിയിൽ, ഇന്ത്യയുടെ തിരിച്ചടിക്ക് തയ്യാറല്ല
National
• 3 days ago