HOME
DETAILS

കൈവിട്ടു കളഞ്ഞത് 24 എണ്ണം; തിരിച്ചടിയുടെ ലിസ്റ്റിൽ സഞ്ജുവിന്റെ രാജസ്ഥാന് താഴെ ഗുജറാത്ത്

  
May 06 2025 | 17:05 PM

Gujarat Titans create a unwanted record in IPL 2025

മുംബൈ: ഐപിഎല്ലിലെ നിർണായക മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസും നേർക്കുനേർ ഏറ്റുമുട്ടുകയാണ്‌. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 155 റൺസാണ് നേടിയത്. 

ഗുജറാത്തിന്റെ ബൗളിങ്ങിൽ സായ് കിഷോർ രണ്ട് വിക്കറ്റുകളും മുഹമ്മദ് സിറാജ്, അർഷാദ് ഖാൻ, പ്രസീദ് കൃഷ്ണ, ജെറാൾഡ് കോറ്റ്സി, റഷീദ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടിയപ്പോൾ മുംബൈ ബാറ്റിംഗ് നിര തകരുകയായിരുന്നു. 

മത്സരത്തിൽ ഫീൽഡിങ്ങിൽ ഒരുപാട് പിഴവുകളാണ് ഗുജറാത്ത്‌ വരുത്തിയത്. നാല് കാച്ചുകളാണ് ഗുജറാത്ത്‌ താരങ്ങൾ വിട്ടു കളഞ്ഞത്. ഈ സീസണിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ കൈവിട്ടു കളഞ്ഞ ടീമുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനമാണ് ഇതോടെ ഗുജറാത്തിന് ലഭിച്ചത്. ഇതിനോടകം തന്നെ 24 ക്യാച്ചുകളാണ്  ഗുജറാത്ത്‌ നഷ്ടപ്പെടുത്തിയത്. 25 ക്യാച്ചുകൾ കൈവിട്ട രാജസ്ഥാൻ റോയൽസ് ആണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. 21 ക്യാച്ചുകൾ നഷ്ടമാക്കിയ ചെന്നൈയാണ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്.

മത്സരത്തിൽ മുംബൈക്കായി വിൽ ജാക്സ് അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 35 പന്തിൽ അഞ്ചു ഫോറുകളും മൂന്ന് സിക്സുകളും ഉൾപ്പടെ 53 റൺസാണ് വിൽ ജാക്സ് നേടിയത്. സൂര്യകുമാർ യാദവ് 24 പന്തിൽ 34 റൺസും നേടി നിർണായകമായി. അഞ്ചു ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്.

Gujarat Titans create a unwanted record in IPL 2025



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ ലക്ഷ്യംവച്ചത് ജയ്‌ഷെ ഉള്‍പെടെ ഒമ്പത് ഭീകര കേന്ദ്രങ്ങള്‍; നീതി നടപ്പായെന്നും കരസേന

National
  •  18 hours ago
No Image

മിലാനില്‍ ബാഴ്‌സയുടെ കണ്ണീര്‍; ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോരിന് യോഗ്യത നേടി ഇന്റര്‍

Football
  •  18 hours ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗം കെട്ടിടത്തിലെ മുഴുവന്‍ ബാറ്ററികളും മാറ്റും

Kerala
  •  19 hours ago
No Image

ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന് പത്താംക്ലാസ് വിദ്യാര്‍ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം

Kerala
  •  20 hours ago
No Image

യുഎഇ: ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് യുഎഇ; സംഘര്‍ഷങ്ങള്‍ക്കിടയില്‍ ദുബൈ വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു

latest
  •  20 hours ago
No Image

ഗവര്‍ണര്‍ക്കെതിരായ സുപ്രീംകോടതിയിലെ ഹരജി പിന്‍വലിക്കാന്‍ കേരളം; എതിര്‍പ്പുമായി കേന്ദ്രം

Kerala
  •  20 hours ago
No Image

പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള പാപ്പല്‍ കോണ്‍ക്ലേവിന് ഇന്ന് തുടക്കം

International
  •  20 hours ago
No Image

സുപ്രീം കോടതി ജഡ്ജിമാരില്‍ സമ്പന്നന്‍ കെ.വി വിശ്വനാഥന്‍; 21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ പുറത്തുവിട്ടു

National
  •  20 hours ago
No Image

ഇന്ത്യ- ബ്രിട്ടണ്‍ സ്വതന്ത്രവ്യാപാര കരാര്‍ യാഥാര്‍ഥ്യമായതോടെ ഇന്ത്യന്‍ വാഹനവിപണിയിലേക്ക് ബ്രിട്ടിഷ് കമ്പനികള്‍ കടന്നുവരും, തൊഴിലവസരം കൂടും, വന്‍ നേട്ടം | India-UK free trade agreement

latest
  •  20 hours ago
No Image

ഓപ്പറേഷന്‍ സിന്ദൂര്‍; പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടി, പാക് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത് ഇന്ത്യന്‍ തിരിച്ചടി

National
  •  21 hours ago