HOME
DETAILS

യമനിൽ ഇസ്റഈൽ വ്യോമാക്രമണം: സനാ വിമാനത്താവളം പൂർണമായും തകർത്തു

  
May 06 2025 | 17:05 PM

Israels Airstrike in Yemen Sanaa Airport Completely Destroyed

 

സനാ: യമന്റെ തലസ്ഥാനമായ സനായിലെ വിമാനത്താവളത്തിൽ വ്യോമാക്രമണം നടത്തി ഇസ്റഈൽ സൈന്യം. ഹൂതി വിമതരുട നിയന്ത്രണത്തിലുള്ള സനാ അന്താരാഷ്ട്ര വിമാനത്താവളം പൂർണമായും പ്രവർത്തനരഹിതമാക്കിയതായി ഇസ്റഈൽ പ്രതിരോധ സേന (IDF) അറിയിച്ചു. ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഹൂതികളുടെ നിയന്ത്രണത്തിലുള്ള അൽ-മസിറ ടിവി റിപ്പോർട്ട് ചെയ്തു.

ആക്രമണത്തിൽ മൂന്ന് സിവിലിയൻ വിമാനങ്ങൾ, ഡിപ്പാർച്ചർ ഹാൾ, റൺവേ, ഒരു സൈനിക വ്യോമതാവളം എന്നിവയെ ലക്ഷ്യമിട്ടതാണെന്ന് വിമാനത്താവള വൃത്തങ്ങൾ റോയിട്ടേഴ്‌സിനോട് വെളിപ്പെടുത്തി. വിമാനത്താവളത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്റഈൽ മുന്നറിയിപ്പ് നൽകിയിരുന്നു. വിമാന റൺവേകൾ, വിമാനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും, ഹൂതികൾ ആയുധങ്ങളും പ്രവർത്തകരും കൈമാറാൻ വിമാനത്താവളം ഉപയോഗിക്കുന്നുണ്ടെന്നും ഐഡിഎഫ് ആരോപിച്ചു.

ഇസ്റഈലിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിന് സമീപം ഹൂതി മിസൈൽ പതിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം യമനിലെ ഹുദൈദ തുറമുഖത്ത് ഇസ്റഈൽ ആക്രമണം നടത്തിയിരുന്നു. ഈ സംഭവത്തിന്റെ തുടർച്ചയായാണ് സനാ വിമാനത്താവളത്തിലെ ആക്രമണം. ഹുദൈദയിലെ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും 39 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഹൂതികൾ അവകാശപ്പെട്ടു.

സനായിലെ പവർ സ്റ്റേഷനുകളും വടക്കൻ മേഖലയിലെ അൽ-ഇമ്രാൻ സിമന്റ് ഫാക്ടറിയും ആക്രമണത്തിൽ തകർന്നതായി ഐഡിഎഫ് വ്യക്തമാക്കി. ഗസ്സ യുദ്ധം തുടങ്ങിയതിന് ശേഷം ഹൂതികൾക്കെതിരെ ഇസ്റഈൽ നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഡിസംബറിൽ സനാ വിമാനത്താവളവും ജനുവരിയിൽ ഹുദൈദയിലെ തുറമുഖങ്ങളും പവർ പ്ലാന്റും ലക്ഷ്യമിട്ടിരുന്നു.

ഹൂതികൾ പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തു. ഗസ്സയ്‌ക്കെതിരായ ആക്രമണവും ഉപരോധവും അവസാനിക്കുന്നതുവരെ യമന്റെ പിന്തുണ തുടരും, ഹൂതികൾ പ്രസ്താവനയിൽ പറഞ്ഞു. ഇസ്റഈലിന്റെ ആക്രമണം പ്രതികരണമില്ലാതെ കടന്നുപോകില്ലെന്നും അവർ മുന്നറിയിപ്പ് നൽകി.

സാഹചര്യം ഇതിനകം ദുർബലമായിരിക്കെ, ഈ ആക്രമണങ്ങൾ സംഘർഷം കൂടുതൽ വർധിപ്പിക്കുന്നു, യമനിലേക്കുള്ള ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധി ഹാൻസ് ഗ്രണ്ട്ബർഗ് X-ൽ കുറിച്ചു. യമനിയ എയർവേയ്‌സിന്റെ മൂന്ന് വിമാനങ്ങൾ നശിപ്പിക്കപ്പെട്ടതായി  ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. ഇസ്റഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഹൂതികൾക്കെതിരെ കർശന നടപടികൾ തുടരുമെന്ന് പ്രഖ്യാപിച്ചതായാണ് റിപ്പോർട്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"അഹമ്മദാബാദ് വിമാന ദുരന്തം": എയർ ഇന്ത്യയുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ബ്ലാക്ക് ഔട്ട് 

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: യാത്രക്കാരുടെ ലിസ്റ്റിൽ രണ്ട് മലയാളികളും, നാല് രാജ്യത്തെ പൗരന്മാർ വിമാനത്തിൽ

National
  •  2 days ago
No Image

"അഹമ്മദാബാദ് വിമാന ദുരന്തം" ; യാത്രക്കാരുടെ പേര് വിവരങ്ങൾ 

National
  •  2 days ago
No Image

അഹമ്മദാബാദ് എയർ ഇന്ത്യ വിമാന അപകടം; 2020 ലെ കോഴിക്കോട് വിമാനാപകടത്തിന് ശേഷം രാജ്യത്തെ ഏറ്റവും വലിയ വിമാന ദുരന്തം 

National
  •  2 days ago
No Image

ലൈസൻസ് ഓട്ടോ ഓടിക്കാന്‍ മാത്രം; ഡ്രൈവറുടെ ‘ലോക്കർ ബിസിനസ്സിന് പൂട്ടിട്ട് പൊലീസ്

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം: ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിൽ ഉള്ളതായി അഭ്യൂഹം

National
  •  2 days ago
No Image

90-കളുടെ ഹീറോ തിരികെ; നീണ്ട മൂക്കുള്ള ട്രക്കുകൾ ഇന്ത്യൻ റോഡുകളിലേക്ക് തിരിച്ചെത്തുന്നു

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: നൂറിലേറെ പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍

National
  •  2 days ago
No Image

വധുവിന് വിവാഹ സമ്മാനമായി മാതാപിതാക്കൾ നൽകിയത് 60 ലക്ഷം രൂപ വിലമതിക്കുന്ന 100 സിവെറ്റ് പൂച്ചകൾ

International
  •  2 days ago
No Image

പ്രൈവറ്റ് ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 85 പേർക്ക് പരുക്ക്; 61 പേരെ ആശുപത്രിയിലേക്ക് മാറ്റി

Kerala
  •  2 days ago