HOME
DETAILS

ഒരാഴ്ചയ്ക്കുള്ളില്‍ ഇരുപതിനായിരത്തിലധികം അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്ത് സഊദി 

  
March 22, 2025 | 4:28 PM

Saudi Arabia arrests over 20000 illegal residents within a week

റിയാദ്: ഒരാഴ്ചക്കിടെ സഊദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി ആകെ 25,150 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തതായി സുരക്ഷാസേന. മാര്‍ച്ച് 13 നും മാര്‍ച്ച് 19 നും ഇടയില്‍ സഊദി സുരക്ഷാ സേന ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ചു നടത്തിയ സംയുക്ത കാമ്പെയ്‌നുകള്‍ക്കിടെയാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

17,886 പേര്‍ റെസിഡന്‍സി നിയമം ലംഘിച്ചതിനും 4,247 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ചതിനും 3,017 പേര്‍ തൊഴില്‍ നിയമം ലംഘിച്ചതിനുമാണ് സുരക്ഷാസേനയുടെ അറസ്റ്റിലായത്. യാത്രാ രേഖകള്‍ ലഭിക്കുന്നതിനായി 30,528 നിയമലംഘകരെ സഊദിയില്‍ പ്രവര്‍ത്തിക്കുന്ന അവരുടെ നയതന്ത്ര പ്രതിനിധികളുടെ അടുത്തേക്ക് റഫര്‍ ചെയ്തപ്പോള്‍ 12008 നിയമലംഘകരെയാണ് രാജ്യത്തു നിന്നും നാടുകടത്തിയത്.

രാജ്യത്തേക്ക് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായ ആകെ വ്യക്തികളുടെ എണ്ണം 1,553 ആണ്. ഇതില്‍ 28 ശതമാനം യെമന്‍ പൗരന്മാരും 69 ശതമാനം എത്യോപ്യന്‍ പൗരന്മാരും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരുമാണ്. അനധികൃതമായി രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ 63 പേരാണ് അറസ്റ്റിലായത്.

നിയമലംഘകര്‍ക്ക് അഭയം നല്‍കുകയും ജോലി തരപ്പെടുത്തി നല്‍കുകയും ചെയ്ത 36 പേരെയും അറസ്റ്റ് ചെയ്തു. 35,795 പുരുഷന്മാരും 2,266 സ്ത്രീകളും ഉള്‍പ്പെടെ ആകെ 38,061 അനധികൃത താമസക്കാര്‍ നിലവില്‍ രാജ്യത്ത് ശിക്ഷാ നടപടികള്‍ നേരിടുന്നുണ്ട്. 

നിയമവിരുദ്ധമായി രാജ്യത്തേക്ക് വ്യക്തികളെ പ്രവേശിക്കാന്‍ സഹായിക്കുകയോ അവര്‍ക്ക് താമസം ഒരുക്കി നല്‍കുകയോ മറ്റെന്തെങ്കിലും സഹായവും സേവനവും നല്‍കുകയോ ചെയ്യുന്ന ഏതൊരു വ്യക്തിക്കും 15 വര്‍ഷം വരെ തടവും 1 ദശലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.  ഇത്തരത്തില്‍ നിയമവിരുദ്ധമായി രാജ്യത്തെത്തുന്ന വരെ സഹായിക്കാന്‍ ഉപയോഗിക്കുന്ന വാഹനങ്ങളും അഭയം നല്‍കുന്ന വീടുകളും കണ്ടുകെട്ടുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

911, 999, 996 എന്നീ നമ്പറുകളില്‍ വിളിച്ച് നിയമലംഘന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

saudi Arabia arrests over 20,000 illegal residents in one week



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ ആരാധകർക്ക് സുവർണ്ണാവസരം; മെസ്സിക്കൊപ്പം ചിത്രമെടുക്കാം, അത്താഴം കഴിക്കാം; സ്വകാര്യ കൂടിക്കാഴ്ചാ പാക്കേജുകൾ പ്രഖ്യാപിച്ചു

Football
  •  2 days ago
No Image

30,000 അടി ഉയരത്തിൽ വെച്ച് വിമാന ജീവനക്കാരന് കടുത്ത ശ്വാസംമുട്ടൽ; രക്ഷകരായി ഇന്ത്യൻ ഡോക്ടർമാർ

uae
  •  2 days ago
No Image

ഇൻഡിഗോയ്ക്ക് കടിഞ്ഞാണിട്ട് ഡിജിസിഎ; യാത്ര മുടങ്ങിയവർക്ക് നഷ്ടപരിഹാരത്തിന് പുറമെ 10,000 രൂപയുടെ സൗജന്യ യാത്രാ വൗച്ചറും

National
  •  2 days ago
No Image

'ഇനി പാലക്കാട്ട് തന്നെ തുടരും'; രാഹുല്‍ എംഎല്‍എ ഓഫീസില്‍

Kerala
  •  2 days ago
No Image

യാത്രാ വിലക്ക് മുൻകൂട്ടി അറിയാൻ ദുബൈ പൊലിസിന്റെ സ്മാർട്ട് ആപ്പിൽ പുതിയ ഓപ്ഷൻ, എങ്ങനെ പരിശോധിക്കാം?

uae
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് മൂലം പരീക്ഷാ തീയതികളിൽ മാറ്റം; സ്കൂളുകൾക്ക് 12 ദിവസത്തെ ക്രിസ്മസ് അവധി

Kerala
  •  2 days ago
No Image

ലഹരി ഉപയോഗിച്ച ശേഷം അമ്മയെ കൊല്ലുമെന്ന് യുവാവിന്റെ ഭീഷണി; നിര്‍ണ്ണായക ഇടപെടലുമായി ഷാര്‍ജ പൊലിസ്‌

uae
  •  2 days ago
No Image

അഞ്ച് സംസ്ഥാനങ്ങളില്‍ എസ്.ഐ.ആര്‍ സമയപരിധി നീട്ടി ; കേരളത്തിലും ബംഗാളിലും മാറ്റമില്ല

National
  •  2 days ago
No Image

നാടുകടത്തലും ജയിൽ ശിക്ഷയും ലഭിക്കാവുന്ന യുഎഇയിലെ 7 വിസ ലംഘനങ്ങൾ | uae visa violations

uae
  •  2 days ago
No Image

ഗസ്സയിലെ സ്ഥിതിഗതികൾ വിലയിരുത്തി സഊദി-​ബ്രിട്ടീഷ് വിദേശകാര്യമന്ത്രിമാർ

Saudi-arabia
  •  2 days ago