HOME
DETAILS

ചാമ്പ്യന്മാരെ അടിച്ച് വീഴ്ത്തി ആർസിബി; ഐപിഎല്ലിൽ തേരോട്ടം തുടങ്ങി കോഹ്‌ലിപ്പട

  
Sudev
March 22 2025 | 17:03 PM

Royal Challengers Bangalore beat Kolkata Knight Riders in the opening match of ipl

കൊൽക്കത്ത: 2025 ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വിജയത്തുടക്കം. നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഏഴ് വിക്കറ്റുകൾക്കാണ് ആർസിബി പരാജയപ്പെടുത്തിയത്. കൊൽക്കത്തയുടെ തട്ടകമായ ഈഡൻ ഗാർഡനിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 174 നേടിയത് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബാംഗ്ലൂർ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസമായി മറികടക്കുകയായിരുന്നു. 

മത്സരത്തിൽ ബാംഗ്ലൂരിന് വേണ്ടി തുടക്കം മുതലേ തകർത്തടിച്ച ഓപ്പണർമാരായ ഫിൽ സാൾട്ടും വിരാട് കോഹ്‌ലിയുമാണ്‌ ആർസിബി അനയാസം വിജയത്തിലേക്ക് നയിച്ചത്. 31 പന്തിൽ 56 റൺസ് ആണ് സാൾട്ട് അടിച്ചെടുത്തത്. ഒമ്പത് ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. കോഹ്‌ലി 36 പന്തിൽ പുറത്താവാതെ 59 റൺസും നേടി തിളങ്ങി. നാല് ഫോറുകളും മൂന്ന് സിക്സുമാണ് കോഹ്‌ലി നേടിയത്. ക്യാപ്റ്റൻ രജത് പടിതാർ 16 പന്തിൽ 34 റൺസും നേടി വിജയത്തിൽ നിർണായകമായി. അഞ്ചു ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. 

ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയ്ക്കായി ക്യാപ്റ്റൻ അജിങ്ക്യ രഹാനെ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. ആറ് ഫോറുകളും നാല് സിക്സുകളും ഉൾപ്പെടെ 31 പന്തിൽ 56 റൺസ് ആണ് രഹാനെ നേടിയത്. സുനിൽ നരെയ്ൻ 26 പന്തിൽ 44 റൺസും നേടി. അഞ്ച് ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. അൻക്രിഷ് രഖുവംശി 22 പന്തിൽ 30 റൺസും നേടി നിർണായകമായി. 

ആർസിബിയുടെ ബൗളിങ്ങിൽ കൃണാൽ പാണ്ഡ്യ മൂന്നു വിക്കറ്റുകളും ജോഷ് ഹേസൽവുഡ് രണ്ട് വിക്കറ്റുകളും നേടി തിളങ്ങി. യാഷ് ദയാൽ, റാഷിഖ് സലാം, സായുഷ് ശർമ്മ എന്നിവർ ഓരോ വീതം വിക്കറ്റുകളും നേടി.

മാർച്ച് 28ന് ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് ബാംഗ്ലൂരിന്റെ അടുത്ത മത്സരം. ചെന്നൈയുടെ തട്ടകമായ  എംഎ ഈമ്പരം സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. മറുഭാഗത്ത് മാർച്ച് 26ന് നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ആണ് കൊൽക്കത്തയുടെ എതിരാളികൾ. ആസാമിലെ ഗുഹത്തി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

 

Royal Challengers Bangalore beat Kolkata Knight Riders in the opening match of ipl



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ത്രീധന പീഡനം: തിരുപ്പൂരില്‍ നവവധു കാറില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

National
  •  2 days ago
No Image

പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട് 

Kerala
  •  2 days ago
No Image

'അവര്‍ ദൈവത്തിന്റെ ശത്രുക്കള്‍, അവരുടെ ചെയ്തിയില്‍ ഖേദിക്കേണ്ടി വരുന്നിടത്തേക്ക് അവരെ എത്തിക്കുക' ട്രംപിനും നെതന്യാഹുവുനുമെതിരെ ഇറാന്‍ പണ്ഡിതന്‍

International
  •  2 days ago
No Image

തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്

National
  •  2 days ago
No Image

ഡല്‍ഹിയില്‍ ഇനി പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം ലഭിക്കില്ല; ഇന്നോവ ഉള്‍പ്പെടെയുള്ളവ കുറഞ്ഞ വിലക്ക് കിട്ടും, കേരളത്തിലെ യൂസ്ഡ് കാര്‍ വ്യാപാരികള്‍ക്ക് ചാകര

auto-mobile
  •  2 days ago
No Image

കണ്ടാല്‍ കേരളമാണെന്ന് തോന്നും, പക്ഷേ ഒമാന്‍ ആണ്; ഖരീഫ് സീസണില്‍ ഒമാനിലേക്ക് സന്ദര്‍ശക പ്രവാഹം

oman
  •  2 days ago
No Image

'ക്യാപ്റ്റൻ', 'മേജർ' വിളികൾ സൈന്യത്തിൽ മതി; നേതാക്കൾക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ക്യാമ്പ്

Kerala
  •  2 days ago
No Image

കന്നുകാലികളെ കൊണ്ടുപോകുന്നത് തടഞ്ഞു; ശ്രീരാമസേനാ പ്രവര്‍ത്തകരെ മരത്തില്‍ കെട്ടിയിട്ടടിച്ച് നാട്ടുകാര്‍

National
  •  2 days ago
No Image

ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം; പ്രതിഷേധം ആളിക്കത്തി, ഉത്തരവുകൾ പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ

National
  •  2 days ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ആരോ​ഗ്യസ്ഥിതി വിലയിരുത്താൻ ഇന്ന് മെഡിക്കൽ ബോർഡ് യോ​ഗം

Kerala
  •  2 days ago