HOME
DETAILS

ദേശീയ താൽപ്പര്യത്തിന് ഉചിതമല്ല; ഡെമോക്രാറ്റിക് എതിരാളികളുടെ സുരക്ഷാ അനുമതി റദ്ദാക്കി ട്രംപ്

  
March 23 2025 | 05:03 AM

Trump Revokes Security Clearances of Harris Clinton and Others

വാഷിംഗ്ടൺ:ഡെമോക്രാറ്റിക് എതിരാളികളായ കമല ഹാരിസ്,  ഹിലരി ക്ലിൻട്ടൻ എന്നിവരടക്കമുള്ള നിരവധി മുൻ ഉന്നത ഉദ്യോഗസ്ഥരുടെ സുരക്ഷാ അനുമതികൾ റദ്ദാക്കി യുഎസ് പ്രസിഡന്‍റ്  ഡോണൾഡ് ട്രംപ്. ദേശീയ താൽപ്പര്യത്തിന് ഇത് ഉചിതമല്ലെന്ന പരിഗണനയിലാണ് തീരുമാനം എന്ന് ട്രംപ് വ്യക്തമാക്കി.

ഫെബ്രുവരിയിൽ തന്നെ മുൻ പ്രസിഡൻറ് ജോ ബൈഡന്റെ സുരക്ഷാ അനുമതി റദ്ദാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമേ, ബൈഡൻ കുടുംബത്തിലെ മറ്റ് ഏതെങ്കിലും അംഗത്തിൻ്റെയും സുരക്ഷാ അനുമതി ഒഴിവാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സാധാരണയായി മുൻ പ്രസിഡൻ്റുമാരും ഉന്നത ഉദ്യോഗസ്ഥരും മര്യാദയുടെ ഭാഗമായി അവരുടെ സുരക്ഷാ അനുമതി നിലനിർത്താറുണ്ടെങ്കിലും, ഈ വിഭാഗത്തിൽ പെടുന്ന ആന്‍റണി ബ്ലിങ്കെൻ,  ലിസ് ചെനി, ആദം കിൻസിംഗർ, ഫിയോണ ഹില്ലും തുടങ്ങിയവരുടേയും സുരക്ഷാ അനുമതി ട്രംപ് റദ്ദാക്കി.

അതോടൊപ്പം,ജേക്ക് സള്ളിവൻ, ലിസ മൊണാക്കോ, മാർക്ക് സെയ്ദ്, നോർമൻ ഐസൻ, ലെറ്റിഷ്യ ജെയിംസ്, ആൽവിൻ ബ്രാഗ്, ആൻഡ്രൂ വെയ്സ്മാൻ, അലക്സാണ്ടർ വിൻഡ്മാൻ എന്നിവരുടെയും അനുമതി റദ്ദാക്കിയതായി റിപ്പോർട്ടുണ്ട്. 2020-ലെ തെരഞ്ഞെടുപ്പിൽ ബൈഡന് അനുകൂലമായി ഇടപെട്ടുവെന്നാരോപിച്ച്, നാല്പതിലധികം മുൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ അനുമതികൾ നേരത്തെ ട്രംപ് റദ്ദാക്കിയിരുന്നു.

U.S. President Donald Trump has revoked the security clearances of Vice President Kamala Harris, former Secretary of State Hillary Clinton, and several other former high-ranking officials, citing national interest concerns. This follows his earlier decision to revoke former President Joe Biden’s security clearance.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതി സ്ക്രൂഡ്രൈവർ ഉപയോഗിച്ച് ജനൽ തുറന്ന് വീട്ടിനുള്ളിൽ കയറി; പ്രൊഫഷണൽ കൊലയാളിയല്ലന്ന് പോലീസ്‌ 

Kerala
  •  2 days ago
No Image

ഹൈക്കോടതിയിൽ ബോംബ് ഭീഷണി; പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല

Kerala
  •  2 days ago
No Image

സിവില്‍ സര്‍വിസ് ഫലം പ്രഖ്യാപിച്ചു, ആദ്യ നൂറില്‍ അഞ്ച് മലയാളികള്‍, ഒന്നാം റാങ്ക് ഉത്തര്‍പ്രദേശ് സ്വദേശി ശക്തി ദുബെക്ക്

National
  •  2 days ago
No Image

സഊദിയിൽ ഈ മേഖലയിലാണോ ജോലി? ഒന്നും ആലോചിക്കേണ്ട വേറെ തൊഴിലന്വേഷിച്ചോളൂ; കൂടുതലറിയാം

Saudi-arabia
  •  2 days ago
No Image

'പാര്‍ലമെന്റാണ് എല്ലാത്തിനും മുകളില്‍' സുപ്രിം കോടതിക്കെതിരെ വീണ്ടും ഉപരാഷ്ട്രപതി

National
  •  2 days ago
No Image

 'മനഃസാക്ഷിയെ ഞെട്ടിക്കുന്നത്, സാധൂകരണമില്ലാത്തത്' ബാബ രാംദേവിന്റെ 'സര്‍ബത്ത് ജിഹാദ്' പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി

National
  •  3 days ago
No Image

മിക്കവാറും എല്ലാ വീട്ടിലും കാസ അനുകൂലികളുണ്ട്, അവരുടെ വളര്‍ച്ച ഞെട്ടിക്കുന്നത്, പിന്തുടരുന്നത് ഹിറ്റ്‌ലറിന്റെ ആശയം; ഫാ. അജി പുതിയപറമ്പിലിന് പറയാനുള്ളത്

Kerala
  •  3 days ago
No Image

രണ്ട് വയസ്സുള്ള കുഞ്ഞുമായി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത് യുവതി; സംഭവം ഷാർജയിൽ

uae
  •  3 days ago
No Image

മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടുന്നവര്‍ക്ക് കൊലക്കയര്‍ ഉറപ്പാക്കാന്‍ കുവൈത്ത്

latest
  •  3 days ago
No Image

ഫുട്‌ബോളിനെ പ്രണയിച്ച അര്‍ജന്റീനക്കാരന്‍; മറഡോണയേയും പെലെയേയും മെസ്സിയേയും ഹൃദയത്തോട് ചേര്‍ത്ത് വെച്ച പാപ്പ

International
  •  3 days ago