HOME
DETAILS

മാവൂരിൽ നിർത്തിയിട്ട കാറിൽ നിന്നും പണം കവർന്ന സംഭവം: പരാതി വ്യാജമെന്ന് പൊലിസ്

  
Web Desk
March 23, 2025 | 12:38 PM

Incident of money being stolen from a parked car in Maur Police say complaint is fake

കോഴിക്കോട്: മാവൂരിലെ പൂവാട്ടുപറമ്പിൽ നിർത്തിയിട്ട കാറിൽ നിന്നും പണം മോഷ്ടിച്ച സംഭവം വ്യാജമെന്ന് പൊലിസ്. ഈ ബുധനാഴ്ചയായിരുന്നു സ്വകാര്യ ആശുപത്രിയിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്നും 40.20 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്ന പരാതി ലഭിച്ചിരുന്നത്. ആനക്കുഴിക്കരയിലെ മാരികോളനി നിലം റഹീസാണ് പണം മോഷണം പോയെന്ന പരാതി നൽകിയത്. മെഡിക്കൽ കോളേജ് പൊലീസിൽ ആയിരുന്നു ഇയാൾ പരാതി നൽകിയിരുന്നത്. എന്നാൽ അന്വേഷണത്തിൽ ഈ പരാതി വ്യാജമാണെന്ന് പൊലിസ് കണ്ടെത്തുകയായിരുന്നു. പിന്നാലെ റഹീസ് ഉൾപ്പെടെയുള്ള രണ്ട് ആളുകളെ പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

നിർത്തിയിട്ടിരുന്ന കാറിന്റെ ഗ്ലാസ് തകർത്തുകൊണ്ടാണ് പണം കവർന്നത് എന്നായിരുന്നു പരാതി. ചാക്കിൽ കെട്ടി സൂക്ഷിച്ചിരുന്ന 40 ലക്ഷം രൂപയും രൂപയും ബോണറ്റിൽ ഉണ്ടായിരുന്ന 25,000 രൂപയുമാണ് കവർന്നതെന്നായിരുന്നു പരാതി. ഈ പരാതി ലഭിച്ചതിനു ശേഷം റഹീസിനെ പൊലിസ് വിശദമായി ചോദ്യം ചെയ്തിരുന്നു. എന്നാൽ റഹീസിന്റെ മൊഴിയിൽ സംശയം തോന്നിയ പൊലിസ് ഈ പണത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിച്ചെങ്കിലും കൃത്യമായ ഉത്തരം ലഭിക്കാതെ പോവുകയായിരുന്നു. ഭാര്യ പിതാവും ചില സുഹൃത്തുക്കളും നൽകിയ തുകയാണ് ഇതെന്നാണ് റഹീസ് പൊലിസിനോട്‌ പറഞ്ഞത്. 

അന്വേഷണത്തിൽ ബൈക്കിൽ എത്തിയ രണ്ട് ആളുകൾ ചാക്ക് കെട്ടുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങൾക്ക്‌ പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഈ കവർച്ചയിൽ റഹീസിന് പങ്കുണ്ടെന്ന് മനസ്സിലായത്. ബൈക്കിൽ എത്തിയ ആളുകൾ മോഷ്ടിച്ചത് കാലി പെട്ടി ആണെന്നും പൊലിസ് കണ്ടെത്തി. റഹീസിന്റെ ഭാര്യ പിതാവ് ഏൽപ്പിച്ച ഈ വലിയ തുക മടക്കി നൽകാതിരിക്കാൻ ആണ് റഹീസ് ഇത്തരത്തിൽ ഒരു കവർച്ച നാടകം നടത്തിയത് എന്നാണ് പൊലിസിന്റെ നിഗമനം. അന്വേഷണത്തിൽ ഈ മോഷണം നടത്തുന്നതിനായി ഒപ്പം ഉണ്ടായിരുന്ന ജംഷീദ്, സാജിദ് എന്നിവർക്ക് 90,000 രൂപ ക്വാട്ടേഷൻ തുകയായി നൽകിയെന്നും പൊലിസ് കണ്ടെത്തി.

Incident of Money Being Stolen From Parking Car police says this case was fake 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  6 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  6 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  6 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  6 days ago
No Image

കെ.എസ്.യു - മുഖ്യമന്ത്രി തർക്കം സമവായത്തിലേക്ക്; കൂടിക്കാഴ്ച നാളെ നടന്നേക്കും

Kerala
  •  6 days ago
No Image

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ഇനി പുതിയ രാജാവ്; ചരിത്ര റെക്കോർഡുകൾ തൂക്കി ജൂഡ് ബെല്ലിംഗ്ഹാം

Football
  •  6 days ago
No Image

കാസർകോട് പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ്: മുഴുവൻ പ്രതികളും പൊലിസിന്റെ വലയിൽ

Kerala
  •  6 days ago
No Image

ലോർഡ്സിൽ ഇംഗ്ലീഷ് ബാറ്റർമാരുടെ തല്ലുവാങ്ങി ഗുർണൂർ ബ്രാർ; തകർന്നത് 51 വർഷം പഴക്കമുള്ള റെക്കോർഡ്!

Football
  •  6 days ago
No Image

'പൊതിച്ചോറ് വിതരണത്തിന് സർക്കാർ എതിരല്ല, എതിർപ്പ് സ്ഥലം കൈയേറ്റത്തിന്': വിശദീകരണവുമായി ആരോഗ്യമന്ത്രി

Kerala
  •  6 days ago
No Image

യുഎഇയിൽ എയർ ടാക്സികളും ഡ്രോണുകളും പറത്താൻ പുതിയ നിയമം; റേഡിയോ ഫ്രീക്വൻസി ചട്ടങ്ങൾ പുതുക്കി ടിഡിആർഎ

uae
  •  6 days ago