HOME
DETAILS

ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു

  
Sudev
March 23 2025 | 14:03 PM

MDMA and cannabis seized during a search conducted as part of Operation D Hunt

തിരുവനന്തപുരം: ഓപ്പറേഷൻ ഡീ ഹണ്ടിന്റെ ഭാഗമായി ഇന്നലെ തിരുവനന്തപുരത്ത് നടത്തിയ വ്യാപകമായ സ്പെഷ്യൽ ഡ്രൈവിൽ 227 എംഡിഎംഎ കേസുകൾ രജിസ്റ്റർ ചെയ്തു. കേസിൽ മയക്കുമരുന്ന് കൈവശം വെച്ചതിന് 232 ആളുകളാണ് അറസ്റ്റിൽ ആയത്. 0.0253 കിലോഗ്രാം എംഡിഎംഎ, 7.315 കിലോഗ്രാം കഞ്ചാവ് എന്നിവയാണ് പരിശോധനയിൽ പിടികൂടിയത്.

ഇതിനുപുറമേ 159 കഞ്ചാവ് ബീഡികളും പൊലിസ് പിടിച്ചെടുത്തു. വ്യത്യസ്ത തരത്തിലുള്ള നിരോധിക്കപ്പെട്ട മയക്കുമരുന്ന് വിൽപ്പന നടത്തുന്നുവെന്ന് സംശയിക്കപ്പെടുന്ന 2703 പേരെയാണ് പൊലിസ് പരിശോധനയ്ക്ക് വിധേയമാക്കിയത്. 

നിരോധിക്കപ്പെട്ട മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏർപ്പെടുന്ന ആളുകളെ കണ്ടുപിടിച്ച് നിയമ നടപടികൾ സ്വീകരിക്കുന്നതിനു വേണ്ടിയാണ് സംസ്ഥാനത്ത് വ്യാപകമായി ഓപ്പറേഷൻ ഡി ഹണ്ട് നടത്തുന്നത്.

പൊതുജനങ്ങളിൽ നിന്നും മയക്കുമരുന്ന് സംബന്ധിച്ചുള്ള വിവരങ്ങൾ സ്വീകരിച്ചു നടപടികൾ കൈക്കൊള്ളുന്നതിന് വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആന്റി നർക്കോട്ടിക്  കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. 9497927797 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്. ഈ നമ്പറിൽ വിളിക്കുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.

MDMA and cannabis seized during a search conducted as part of Operation D Hunt



 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട് 

Kerala
  •  6 days ago
No Image

'അവര്‍ ദൈവത്തിന്റെ ശത്രുക്കള്‍, അവരുടെ ചെയ്തിയില്‍ ഖേദിക്കേണ്ടി വരുന്നിടത്തേക്ക് അവരെ എത്തിക്കുക' ട്രംപിനും നെതന്യാഹുവുനുമെതിരെ ഇറാന്‍ പണ്ഡിതന്‍

International
  •  6 days ago
No Image

തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്

National
  •  6 days ago
No Image

ഡല്‍ഹിയില്‍ ഇനി പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം ലഭിക്കില്ല; ഇന്നോവ ഉള്‍പ്പെടെയുള്ളവ കുറഞ്ഞ വിലക്ക് കിട്ടും, കേരളത്തിലെ യൂസ്ഡ് കാര്‍ വ്യാപാരികള്‍ക്ക് ചാകര

auto-mobile
  •  6 days ago
No Image

കണ്ടാല്‍ കേരളമാണെന്ന് തോന്നും, പക്ഷേ ഒമാന്‍ ആണ്; ഖരീഫ് സീസണില്‍ ഒമാനിലേക്ക് സന്ദര്‍ശക പ്രവാഹം

oman
  •  6 days ago
No Image

'ക്യാപ്റ്റൻ', 'മേജർ' വിളികൾ സൈന്യത്തിൽ മതി; നേതാക്കൾക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ക്യാമ്പ്

Kerala
  •  6 days ago
No Image

കന്നുകാലികളെ കൊണ്ടുപോകുന്നത് തടഞ്ഞു; ശ്രീരാമസേനാ പ്രവര്‍ത്തകരെ മരത്തില്‍ കെട്ടിയിട്ടടിച്ച് നാട്ടുകാര്‍

National
  •  6 days ago
No Image

ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം; പ്രതിഷേധം ആളിക്കത്തി, ഉത്തരവുകൾ പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ

National
  •  6 days ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ആരോ​ഗ്യസ്ഥിതി വിലയിരുത്താൻ ഇന്ന് മെഡിക്കൽ ബോർഡ് യോ​ഗം

Kerala
  •  6 days ago
No Image

വിവാഹത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ യുവതിയെ കാണാനില്ല; കൂടെ കുടുംബമില്ല, ഇംഗ്ലീഷുമറിയില്ല

Kerala
  •  6 days ago