Pope Francis strongly condemns the Israeli attack on the Gaza Strip, urging an immediate halt to violence and calling for peace to restore stability in the region.
HOME
DETAILS

MAL
ആയുധങ്ങള്‍ ഉടനടി നിശബ്ധമാക്കപ്പെടണം, ഗസ്സ മുനമ്പിലെ ഇസ്റാഈല്‍ ആക്രമണത്തെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ
Web Desk
March 23 2025 | 15:03 PM

റോം: മുപ്പത്തേഴ് ദിവസം നീണ്ട ആശുപത്രി വാസത്തിനു ശേഷം ജനങ്ങളുടെ മുന്നിലെത്തി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. മാര്‍പ്പാപ്പ ചികിത്സയില്‍ കഴിയുന്ന ജമേലി ആശുപത്രിയുടെ ജനാലക്കരികിലെത്തിയാണ് അദ്ദേഹം ജനങ്ങളെ കണ്ടത്. അഞ്ച് ആഴ്ചയിലധിക നീണ്ട ആശുപത്രി വാസത്തിനു ശേഷം ഇതാദ്യമായാണ് ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്. ഗുരുതരമായ ന്യുമോണിയ രോഗബാധയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ അഡ്മിറ്റു ചെയ്തത്.
ഗസ്സ മുനമ്പില്‍ ഇസ്റാഈലിന്റെ കനത്ത ബോംബാക്രമണം പുനരാരംഭിച്ചതില്‍ ദുഃഖമുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. ഇസ്റാഈല്‍ ആക്രമണത്തെ തുടര്‍ന്ന് നിരവധി പേര് മരിക്കുകയും ധാരാളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
'ആയുധങ്ങള്‍ ഉടനടി നിശബ്ദമാക്കാനും എല്ലാ ബന്ദികളെയും മോചിപ്പിക്കാനും അന്തിമ വെടിനിര്‍ത്തല്‍ സാധ്യമാകാനും മധ്യസ്ഥശ്രമങ്ങള്‍ പുനരാരംഭിക്കാനുള്ള ധൈര്യം കാണിക്കാനും ഞാന്‍ ആഹ്വാനം ചെയ്യുന്നു, ഗസ്സ മുനമ്പിലെ മാനുഷിക സാഹചര്യം വളരെ ഗുരുതരമാണ്. സംഘര്‍ഷത്തിലേര്‍പ്പെട്ട കക്ഷികളില്‍ നിന്നും അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും അടിയന്തര ഇടപെടല്‍ ആവശ്യമായ സാഹചര്യമാണ് നിലവിലുള്ളത്.' മാര്‍പ്പാപ്പ പറഞ്ഞു.
അര്‍മീനിയയും അസര്‍ബൈജാനും സമാധാന കരാറിന്റെ അന്തിമരൂപം അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും മാര്‍പ്പാപ്പ പറഞ്ഞു. 'എത്രയും പെട്ടെന്ന് ഇത് ഒപ്പുവെക്കപ്പെടുമെന്നും അങ്ങനെ ദക്ഷിണ കോക്കസുകളില്‍ സ്ഥിരസമാധാനം സ്ഥാപിക്കുന്നതിന് കാരണമാകുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.' മാര്‍പ്പാപ്പ കൂട്ടിച്ചേര്‍ത്തു.
തന്റെ രോഗശാന്തിക്കു വേണ്ടി പ്രാര്‍ത്ഥിച്ച ഓരോരുത്തര്‍ക്കും മാര്‍പ്പാപ്പ നന്ദി പറഞ്ഞു. പൂര്‍ണമായും ആരോഗ്യനില വീണ്ടെുടുക്കാന്‍ രണ്ടു മാസത്തെ വിശ്രമം അനിവാര്യമാണെന്ന് ഡോക്ടര്‍മാര്‍ മാര്‍പ്പാപ്പക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാര്‍പ്പാപ്പക്ക് പ്രത്യേകപരിചരണം ആവശ്യമാണെന്നും ഇതിനാല്‍ പൊതുപരിപാടികളിലോ മറ്റു യോഗങ്ങളിലും പങ്കെടുക്കരുതെന്നും ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഫെബ്രുവരി 14 മുതല്‍ റോമിലെ ജമേലി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മാര്‍പ്പാപ്പ. ഒരു മാസം നീണ്ട ചികിത്സക്കു ശേഷം മാര്‍പ്പാപ്പ വത്തിക്കാനിലെ ഔദ്യോഗിക വസതിയായ സാന്തമാര്‍ത്തയിലേക്ക് മടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇടുക്കിയില്‍ കെ.എസ്.ആര്.ടി.സി താഴ്ചയിലേക്ക് മറിഞ്ഞു; ഒരു മരണം, 20 പേര്‍ക്ക് പരുക്ക്
Kerala
• 3 days ago
'അധിനിവേശകര്‍ക്കു മുന്നില്‍ ഞങ്ങള്‍ ഒരിക്കലും കീഴടങ്ങില്ല' വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ ആയുധം താഴെവെക്കണമെന്ന ഇസ്റാഈലിന്റെ ആവശ്യം തള്ളി ഹമാസ്
International
• 3 days ago
ഇന്ന് വീണ്ടും കുറഞ്ഞു; പവന് വില 70,000 ത്തിന് താഴെ, അഡ്വാന്‍സ് ബുക്കിങ്ങിന് ഒരുങ്ങിക്കൊളൂ
Business
• 3 days ago
മനുഷ്യ ജീവനെടുത്ത് വീണ്ടും കാട്ടാന; അതിരപ്പള്ളിയില്‍ രണ്ട് പേരെ ചവിട്ടിക്കൊന്നു
Kerala
• 3 days ago
മുസ്ലിം പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ കോൺഗ്രസിനോട് മോദിയുടെ ശക്തമായ വെല്ലുവിളി
National
• 3 days ago
അംബേദ്ക്കര്‍ ജയന്തി ദിനത്തില്‍ ഫ്ളക്സ് കെട്ടുകയായിരുന്ന ദലിത് തൊഴിലാളിയെ ക്രൂരമായി അധിക്ഷേപിച്ച് പൊലിസ്, അര്‍ധനഗ്നനാക്കി വലിച്ചിഴച്ചു
National
• 3 days ago
പാസ്പോർട്ടിൽ ഇണയുടെ പേര് ചേർക്കാൻ ഇനി വിവാഹ സർട്ടിഫിക്കറ്റ് വേണ്ട; പുതിയ നിയമവുമായി കേന്ദ്രം
National
• 3 days ago
കുവൈത്തിൽ അതിശക്തമായ പൊടിക്കാറ്റ്: സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക്; മുന്നറിയിപ്പ് നിർദേശം
latest
• 3 days ago
തൊടുപുഴയില്‍ വളര്‍ത്തുനായയെ യജമാന് വിളിച്ചിട്ടു വരാത്തതിനാല്‍ വെട്ടിപ്പരിക്കേല്പിച്ചു റോഡിലുപേക്ഷിച്ചു
Kerala
• 3 days ago
കോഴിക്കോട് വിലങ്ങാട് നിര്‍മാണപ്രവൃത്തികള്‍ക്ക് വിലക്കേര്‍പ്പെടുത്തി കലക്ടര്‍
Kerala
• 3 days ago
ഖത്തറിലെ പാർക്കുകളിലെ ഫീസ് പരിഷ്കരിച്ചു; പുതിയ നിരക്ക് ഇങ്ങനെ
qatar
• 3 days ago
പൊറോട്ടയിൽ പൊതിഞ്ഞ പടക്കം കടിച്ച് പശുവിന്റെ വായ് പൊട്ടിത്തെറിച്ചു
Kerala
• 3 days ago
കാസർകോട് യുവതിയെ കടയിൽ തീകൊളുത്തി കൊലപ്പെടുത്തി; പ്രതി പൊലിസ് കസ്റ്റഡിയിൽ
Kerala
• 3 days ago
ഗസ്സയിലെ അവസാനത്തെ ആശുപത്രിയും തകർത്ത സയണിസ്റ്റ് നടപടിയെ ശക്തമായി അപലപിച്ചു സഊദി അറേബ്യ
latest
• 3 days ago
രക്തസമരം; വിഷുദിനത്തിൽ സിപിഒ ഉദ്യോഗാർഥികളുടെ വേറിട്ട സമരം, പ്രതിഷേധം ശക്തം
Kerala
• 4 days ago
യുപിയില്‍ മുസ്ലിം യുവതിയുടെ ബുര്‍ഖ വലിച്ചുകീറി ആക്രമിച്ച സംഭവം; ആറുപേര്‍ അറസ്റ്റില്‍
National
• 4 days ago
വിസ, തൊഴില്‍ നിയമലംഘനം; കുവൈത്തില്‍ 419 പ്രവാസികള്‍ അറസ്റ്റില്‍
Kuwait
• 4 days ago
ഇനി മുതല്‍ ഇ-സ്കൂട്ടറുകളും സൈക്കിളുകളും നിരീക്ഷിക്കും; നിയമലംഘനങ്ങള്‍ പരിശോധിക്കാന്‍ പുതിയ യൂണിറ്റ് രൂപീകരിക്കാന്‍ ഒരുങ്ങി ദുബൈ പൊലിസ്
uae
• 4 days ago
ഷാർജ അൽ നഹ്ദയിലെ താമസ കെട്ടിടത്തിലുണ്ടായ തീപിടിത്തം: മരിച്ചവരുടെ എണ്ണം അഞ്ചായി, ആറ് പേർക്ക് പരുക്ക്
uae
• 3 days ago
ലാറ്റിനമേരിക്കൻ സാഹിത്യത്തിന്റെ മുഖഛായ മാറ്റിമറിച്ച മരിയോ വർഗാസ് യോസ
International
• 4 days ago
ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം 11-ാം വർഷവും ദുബായിലേത്; രണ്ടാമത് ലണ്ടൻ; ആദ്യ പത്തിൽ ഗൾഫിലെ രണ്ട് എയർപോർട്ടുകൾ; ആഭ്യന്തര സർവീസിൽ ഡൽഹി ആദ്യ പത്തിൽ
uae
• 4 days ago