HOME
DETAILS

പോർച്ചുഗലിൽ റൊണാൾഡോയുടെ പകരക്കാരനാവാൻ അവന് സാധിക്കും: പോർച്ചുഗീസ് കോച്ച്

  
Sudev
March 24 2025 | 13:03 PM

Roberto Martinez talks Gonsalo Ramos great performance against denmark in uefa nations legaue

ലിസ്ബൺ: യുവേഫ നേഷൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ ഡെന്മാർക്കിനെ പരാജയപ്പെടുത്തി പോർച്ചുഗൽ സെമി ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ്. ക്വാർട്ടർ ഫൈനലിൽ ഡെന്മാർക്കിനെ 5-3 എന്ന അഗ്രിഗേറ്റ് സ്കോറിന് മറികടന്നാണ് പോർച്ചുഗൽ സെമിഫൈനൽ യോഗ്യത ഉറപ്പാക്കിയത്.

സെക്കൻഡ് ലെഗ്ഗിൽ 5-2നായിരുന്നു പോർച്ചുഗൽ വിജയിച്ചത്. ആദ്യ പാദ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് പോർച്ചുഗൽ ഡെന്മാർക്കിനോട് പരാജയപ്പെട്ടിരുന്നു. എന്നാൽ രണ്ടാം പാദ മത്സരത്തിൽ പോർച്ചുഗലിന്റെ ശക്തമായ തിരിച്ചുവരവിനാണ് ലിസ്ബൺ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 

മത്സരശേഷം പോർച്ചുഗലിനായി മികച്ച പ്രകടനം നടത്തിയ ഗോൺസാലോ റാമോസിനെ പ്രശംസിച്ച് കോച്ച് റോബർട്ടോ മാർട്ടിനസ് സംസാരിച്ചിരുന്നു. ഗോൺസാലോക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പകരക്കാരനാവാൻ സാധിക്കുമെന്നാണ് പോർച്ചുഗീസ് പരിശീലകൻ അഭിപ്രായപ്പെട്ടത്. ഒജോഗോയിലൂടെ സംസാരിക്കുകയായിരുന്നു പോർച്ചുഗീസ് പരിശീലകൻ. 

''പോർച്ചുഗീസ് ടീമിലെ എല്ലാവരെയും ഞാൻ ഒരുപോലെയാണ് കണ്ടത്. ക്രിസ്റ്റ്യാനോ മികച്ച കളിയാണ് കാഴ്ചവെച്ചത്. ഗോൺസാലോ മികച്ച പ്രകടനമാണ്. വ്യത്യസ്തമായ സ്വഭാവ സവിശേഷതകളുള്ള താരങ്ങളാണ് അവർ. അവരെ തമ്മിൽ എനിക്ക് വലിയ വ്യത്യസമൊന്നും തോന്നിയിട്ടില്ല. എതിർ ടീമുകളുടെ കളി നോക്കികൊണ്ടാണ് നമ്മൾ താരങ്ങളെ കൃത്യമായി ഉപയോഗിക്കണം'' പോർച്ചുഗൽ കോച്ച് പറഞ്ഞു. 

മത്സരത്തിൽ ഒരു ഗോൾ നേടി തിളങ്ങാനും റൊണാൾഡോക്ക്‌ സാധിച്ചു. മത്സരത്തിൽ ലഭിച്ച പെനാൽറ്റി റൊണാൾഡോ നഷ്ടപ്പെടുത്തിയെങ്കിലും റൊണാൾഡോ രണ്ടാം പകുതിയിൽ ഗോൾ നേടിക്കൊണ്ട് തിളങ്ങുകയായിരുന്നു. ഗോൺസാലോ ഒരു ഗോളുമാണ് പോർച്ചുഗലിനായി നേടിയത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിലായിരുന്നു താരം ലക്ഷ്യം കണ്ടത്. 

പോർച്ചുഗലിനായി ഫ്രാൻസിസ്കോ ട്രിങ്കോ ഇരട്ടഗോളുകൾ നേടി തിളങ്ങി. ജോക്കിം ആൻഡേഴ്സൺ ഓൺ ഗോളും നേടി, ഡെന്മാർക്കുവേണ്ടി റാസ്മസ് ക്രിസ്റ്റൻസൺ, ക്രിസ്റ്റ്യൻ എറിക്സൺ എന്നിവരാണ് ഗോളുകൾ നേടിയത്.   

മത്സരത്തിൽ ബോൾ പൊസഷനിലും ഷോട്ടുകളുടെ എണ്ണത്തിലും പോർച്ചുഗൽ ആയിരുന്നു ആധിപത്യം പുലർത്തിയിരുന്നത്. മത്സരത്തിൽ 18 ഷോട്ടുകളാണ് റൊണാൾഡോയും സംഘവും എതിരാളികളുടെ പോസ്റ്റിലേക്ക് ഉതിർത്തത്. ഇതിൽ 11 ഷോട്ടുകളും ലക്ഷ്യത്തിലേക്ക് എത്തിക്കാൻ പോർച്ചുഗലിന് സാധിച്ചു. 

സെമി ഫൈനലിൽ ജർമ്മനിയാണ് പോർച്ചുഗലിന്റെ എതിരാളികൾ. ജൂൺ അഞ്ചിന് ജർമ്മനിയുടെ തട്ടകമായ അലിയൻ അറീനയിലാണ് മത്സരം നടക്കുക. 

 

Roberto Martinez talks Gonsalo Ramos great performance against denmark in uefa nations legaue 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമിത് ഷാ പങ്കെടുത്ത പരിപാടികളിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിട്ടുനിന്നു: പുതിയ ഭാരവാഹി പട്ടികയിൽ അതൃപ്തിയെന്ന് സൂചന

Kerala
  •  2 days ago
No Image

ദ്രാവിഡിനെയും ഗാംഗുലിയെയും ഒരുമിച്ച് മറികടന്നു; ലോർഡ്‌സിൽ ചരിത്രങ്ങൾ മാറ്റിമറിച്ച് ക്ലാസിക് രാഹുൽ

Cricket
  •  2 days ago
No Image

ട്രെൻഡിംഗ് വിടവാങ്ങുന്നു: യൂട്യൂബിന്റെ പുതിയ മാറ്റങ്ങൾ എന്തൊക്കെ?

Tech
  •  2 days ago
No Image

വിസ കാലാവധി കഴിഞ്ഞ റഷ്യൻ യുവതിയും കുട്ടികളും കർണാടകയിലെ ഗുഹയിൽ : ആത്മീയ ധ്യാനത്തിലായിരുന്നുവെന്ന് യുവതി  

National
  •  2 days ago
No Image

ധോണിയൊന്നും ചിത്രത്തിൽ പോലുമില്ല; ഇംഗ്ലണ്ടിനെതിരെ ചരിത്രം കുറിച്ച് പന്ത്

Cricket
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: പൈലറ്റുമാരെ കുറ്റപ്പെടുത്തരുത്, അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കണമെന്ന് വ്യോമയാന മന്ത്രി

National
  •  2 days ago
No Image

അവൻ നെയ്മറിനെ പോലെയാണ് കളിക്കുന്നത്: സൂപ്പർതാരത്തെ പ്രശംസിച്ച് ഡെക്കോ

Football
  •  2 days ago
No Image

ഗോരഖ്‌പൂരിൽ മലയാളി യുവ ഡോക്ടർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

Kerala
  •  2 days ago
No Image

നീന്തൽ പരിശീലന കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

Kerala
  •  2 days ago
No Image

സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സഹോദരങ്ങൾ മരിച്ചു

Kerala
  •  2 days ago