HOME
DETAILS

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആത്മഹത്യകള്‍ തടയാന്‍ ടാസ്‌ക് ഫോഴ്‌സ്     

  
Web Desk
March 25 2025 | 02:03 AM

Supreme Court Forms National Task Force to Address Mental Health Issues and Prevent Suicides in Higher Education Institutions

ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ മാനസികാരോഗ്യ ആശങ്കകള്‍ പരിഹരിക്കുന്നതിനും വര്‍ധിച്ചുവരുന്ന ആത്മഹത്യകള്‍ തടയുന്നതിനും ദേശീയ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ച് സുപ്രിംകോടതി. സുപ്രിം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എസ്.രവീന്ദ്രഭട്ട് അധ്യക്ഷനായ ടാസ്‌ക് ഫോഴ്സാണ് ജസ്റ്റിസുമാരായ ജെ.ബി പാര്‍ഡിവാല, ആര്‍.മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് രൂപീകരിച്ചത്. 

ഡോ.അലോക് സരിന്‍ (കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ്- സീതാറാം ഭാരതിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് റിസര്‍ച്ച്), പ്രൊഫ.മേരി ഇ.ജോണ്‍ (ഡല്‍ഹി വനിതാ വികസന പഠന കേന്ദ്രത്തിന്റെ മുന്‍ ഡയറക്ടര്‍), അര്‍മാന്‍ അലി (ഭിന്നശേഷിക്കാര്‍ക്കായുള്ള തൊഴില്‍ പ്രോത്സാഹന കേന്ദ്രം, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍), പ്രൊഫ.രാജേന്ദര്‍ കച്രൂ(അമന്‍ സത്യ കച്രൂ ട്രസ്റ്റ് സ്ഥാപകന്‍), ഡോ.അക്‌സാ ഷെയ്ഖ് (ഹംദാര്‍ദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ചിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രൊഫസര്‍), ഡോ.സീമ മെഹ്‌റോത്ര (നിംഹാന്‍സിലെ ക്ലിനിക്കല്‍ സൈക്കോളജി പ്രൊഫസര്‍), പ്രൊഫ.വിര്‍ജിനിയസ് സാക്സ (ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹ്യൂമന്‍ ഡെവലപ്മെന്റിലെ വിസിറ്റിങ്  പ്രൊഫസര്‍), ഡോ.നിധി എസ്. സബര്‍വാള്‍ (നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് എഡ്യൂക്കേഷണല്‍ പ്ലാനിങ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷനിലെ അസോസിയേറ്റ് പ്രൊഫസര്‍), മുതിര്‍ന്ന അഭിഭാഷക അപര്‍ണ ഭട്ട് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. 

കാംപസില്‍ ആത്മഹത്യപോലുള്ള ദൗര്‍ഭാഗ്യകരമായ സംഭവമുണ്ടായാല്‍  എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടുവെന്ന് ഉറപ്പാക്കേണ്ടത് സ്ഥാപനത്തിന്റെ കടമയാണെന്ന് ബെഞ്ച് പറഞ്ഞു. ജാതി വിവേചനം, റാഗിങ്, അക്കാദമിക് സമ്മര്‍ദങ്ങള്‍ എന്നിവ വിദ്യാര്‍ഥികളെ ആത്മഹത്യയിലേക്ക് നയിക്കുന്നുവെന്ന വിവിധ റിപ്പോര്‍ട്ടുകള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടതായി ബെഞ്ച് വ്യക്തമാക്കി. ഓരോ വിദ്യാര്‍ഥിക്കും ഭയമോ വിവേചനമോ ഇല്ലാതെ അവരുടെ അഭിലാഷങ്ങള്‍ പിന്തുടരാന്‍ കഴിയുന്ന തരത്തില്‍ സ്ഥാപനങ്ങളില്‍ ഒരു സംസ്‌കാരം ഉണ്ടായിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

 

The Supreme Court of India has formed a National Task Force under former judge Justice S. Ravindra Bhat to address mental health challenges and rising suicide rates among students in higher education institutions. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാപ്‌കോ റിഫൈനറിയിലെ ചോർച്ച: രണ്ട് പേർക്ക് ദാരുണാന്ത്യം, ഒരാൾ ചികിത്സയിൽ

bahrain
  •  a day ago
No Image

മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; കുവൈത്ത് സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ ഒരുങ്ങുന്നതായി സൂചന

Kuwait
  •  a day ago
No Image

അവനാണ്‌ ചെന്നൈയെ സമ്മർദ്ദങ്ങളിൽ നിന്നും രക്ഷിച്ചത്: ധോണി

Cricket
  •  a day ago
No Image

രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ അടച്ചു, 400 വിമാനങ്ങള്‍ റദ്ദാക്കി; കൊച്ചിയിലും അതീവ ജാഗ്രത, അടച്ചിട്ട വിമാനത്താവളങ്ങള്‍ ഏതൊക്കെ എന്നറിയാം

National
  •  a day ago
No Image

അദ്ദേഹത്തോടൊപ്പം കളിക്കാനാണ് ഞാൻ മാഞ്ചസ്റ്റർ സിറ്റി വിട്ടത്: സെർജിയോ അഗ്യൂറോ 

Football
  •  a day ago
No Image

നന്തൻകോട് കൂട്ടക്കൊല: വിധി പറയുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി

Kerala
  •  a day ago
No Image

ഒമാനില്‍ ബീച്ചില്‍ നീന്തുന്നതിനിടെ സഹോദരങ്ങള്‍ മുങ്ങിമരിച്ചു

oman
  •  a day ago
No Image

കിരീടം സ്വപ്നം കാണുന്ന ആർസിബിക്ക് കനത്ത തിരിച്ചടി; സൂപ്പർതാരം പരുക്കേറ്റ് പുറത്ത്

Cricket
  •  a day ago
No Image

മദീനയിൽ നിന്ന് ഇന്ത്യൻ ഹാജിമാർ മക്കയിലേക്ക് എത്തിത്തുടങ്ങി; ആദ്യ സംഘത്തിന് സ്വീകരണം നൽകി വിഖായ

Saudi-arabia
  •  a day ago
No Image

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ അപകടം, അഞ്ച് മരണം, രണ്ട് പേർക്ക് പരുക്ക്

National
  •  a day ago