HOME
DETAILS

MAL
ദേ സ്വര്‍ണ വില ഇന്ന് വീണ്ടും കുറഞ്ഞു, നാലു ദിവസത്തിനിടെ 1000 രൂപയുടെ ഇടിവ്, വേഗം ജ്വല്ലറിയിലേക്ക് പുറപ്പെട്ടോ
Web Desk
March 25 2025 | 06:03 AM

കൊച്ചി: സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഇതാ സന്തോഷ വാര്‍ത്ത. കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായ നാലാം ദിവസവും ഇടിഞ്ഞിരിക്കുന്നു. ഒന്നും രണ്ടുമല്ല. നാലുദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപയാണ്. നാലു ദിവസം മുമ്പ് റെക്കോര്‍ഡ് വിലയായിരുന്നു പവന് സ്വര്‍ണത്തിന്. ഇന്ത്യന്‍ രൂപയുടെ മൂല്യം കൂടിയതാണ് സ്വര്‍ണവില കുറയാനുള്ള കാരണമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ആഗോള വിപണിയിലെ സ്വര്‍ണവിലയിലും ഇന്ന് നേരിയ വിലക്കുറവുണ്ടായിട്ടുണ്ട്. ഇതും കേരളത്തിലെ വിലയെ സ്വാധീനിക്കുന്നു. ഡോളര്‍ സൂചിക ഉയരുന്നതും സ്വര്‍ണ വില കുറയാനുള്ള കാരണമായി നിരീക്ഷകര്‍ പറയുന്നു. സ്വര്‍ണത്തിന് വലിയ വിലക്കയറ്റമുണ്ടാവുമ്പോള്‍ വിറ്റ് പണമാക്കാനിറങ്ങുന്നവരുമുണ്ടാകും. പഴയ സ്വര്‍ണത്തിന്റെ വരവ് കൂടുന്നത് പുതിയ സ്വര്‍ണത്തിന്റെ ഇറക്കുമതിയെ ബാധിക്കും. ഇതും വിലക്കുറവിന് കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, വിലക്കുറവ് വരും ദിവസങ്ങളില്‍ തുടരുമെന്ന കാര്യത്തില്‍ ഉറപ്പൊന്നും പറയാനാവില്ലെന്നും വിപണി നിരീക്ഷകര്‍ വ്യക്തമാക്കുന്നു. മാത്രമല്ല, രൂപയുടെ മൂല്യം ഇടിയുന്ന സാഹചര്യമുണ്ടായാല്‍ സ്വര്‍ണ വില കുതിച്ചുയരുമെന്ന മുന്നറിയിപ്പും വിദഗ്ധര്‍ നല്‍കുന്നുണ്ട്. വെള്ളിയുടെ വിലയിലും ഇന്ന് ഇടിവുണ്ടായിട്ടുണ്ട്.
കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന് പവന് 120 രൂപയായിരുന്നു ഇന്നലെ കുറഞ്ഞത്. ഇന്ന് 240 രൂപയുടെ കുറവുണ്ട്. ഇന്നലെ 65,720 രൂപയായിരുന്ന പവന് ഇന്ന് 65,480 രൂപയാണ്. ഗ്രാമിന് 15 രൂപ കൂടി 8,215 രൂപയായിരുന്നു ഇന്നലെ. ഇന്ന് 8,185 രൂപയാണ് ഗ്രാമിന്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് ഇന്നലെ 120 രൂപ കുറഞ്ഞ് 6722 രൂപയായിരുന്നു വില. പവനാകട്ടെ 96 രൂപ കുറഞ്ഞ് 53,776 രൂപയായിരുന്നു. 18 കാരറ്റിന് 200 രൂപയാണ് കുറഞ്ഞത്. 53,576 രൂപയാണ് പവന്റെ വില. ഗ്രാമിന് 25 രൂപ കുറഞ്ഞ് 6,697 രൂപയാണ് ഇന്നത്തെ വില.
24 കാരറ്റ് സ്വര്‍ണത്തിന് പവന് 128 രൂപയാണ് ഇന്നലെ കുറഞ്ഞത്. 71,696 രൂപയായിരുന്നു 24 കാരറ്റ് സ്വര്‍ണം പവന് നല്‍കേണ്ടിയിരുന്നത്. ഗ്രാമിന് 16 രൂപ കുറഞ്ഞ് 8,962 രൂപയുമായി. ഇന്ന് 71,432 രൂപ നല്കിയാല് മതി 24 കാരറ്റ് ഒരു പവന്. 264 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 33 രൂപ കുറഞ്ഞ് 8,929 രൂപയായി.
ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3015 ഡോളറാണ് പുതിയ നിരക്കെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വ്യാപാരം തുടരുന്നതിനാല്‍ ഇതില്‍ മാറ്റം വന്നേക്കും.
അഡ്വാന്‍സ് ബുക്കിങ് നല്ല മാര്‍ഗം
സ്വര്‍ണ വില തീര്‍ത്തും അസ്ഥിരമായി തുടരുന്ന സാഹചര്യത്തില്‍ ആവശ്യക്കാര്‍ക്ക് അഡ്വാന്‍സ് ബുക്കിങ് ഒരു നല്ല മാര്‍ഗമാണ്. വാങ്ങാന്‍ താല്പര്യമുള്ളവര്ക്ക് നമ്മുടെ നാട്ടിലെ മിക്ക ജ്വല്ലറികളും ഈ സൗകര്യം അനുവദിക്കുന്നുണ്ട്. ഭാവിയില്‍ വില കൂടിയാലും പേടിക്കാനില്ലെന്നതാണ് ഇതിന്റെ ഗുണം. വില കൂടിയാല്‍ നാം ബുക്ക് ചെയ്യുമ്പോഴുള്ള വിലക്കും കുറഞ്ഞാല്‍ കുറഞ്ഞ വിലക്കും സ്വര്‍ണം ലഭിക്കുന്നു എന്നതാണ് അഡ്വാന്‍സ് ബുക്കിങ്ങിന്റെ ആകര്‍ഷണം. ആവശ്യമുള്ള സ്വര്‍ണത്തിന്റെ മുഴുവന്‍ തുക നല്‍കിയോ അതല്ല നിശ്ചിത ശതമാനം നല്‍കിയോ നമുക്ക് ബുക്ക് ചെയ്യാം. മുഴുവന്‍ തുകയും നല്‍കുന്നവര്‍ക്ക് ഒരു വര്‍ഷം വരെ കാലാവധിയുണ്ടാകും. അല്ലാത്തവര്‍ക്ക് ആറുമാസം വരെയാണ് സാധാരണ അനുവദിക്കുന്ന കാലാവധി.
66480 രൂപയാണ് ഈ മാസം കേരളത്തില്‍ ഒരു പവന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. റെക്കോര്‍ഡ് വിലയാണ് അത്. ഇന്നത്തെ വിലയുമായി ഒത്ത് നോക്കിയാല്‍ 760 രൂപയുടെ വ്യത്യാസമാണ് വരുന്നത്. ഈ മാസം രേഖപ്പെടുത്തിയ കുറഞ്ഞ നിരക്കാകട്ടെ 63520 രൂപയാണ്.
Date Price of 1 Pavan Gold (Rs.)
1-Mar-25 Rs. 63,520(Lowest of Month)
2-Mar-25 Rs. 63,520(Lowest of Month)
3-Mar-25 Rs. 63,520(Lowest of Month)
4-Mar-25 64080
5-Mar-25 64520
6-Mar-25 64160
7-Mar-25 63920
8-Mar-25 64320
9-Mar-25 64320
10-Mar-25 64400
11-Mar-25 64160
12-Mar-25
Gold trading platform
64520
13-Mar-25 64960
14-Mar-25 65840
15-Mar-25 65760
16-Mar-25 65760
17-Mar-25 65680
18-Mar-25 66000
19-Mar-25 66320
20-Mar-25 Rs. 66,480(Highest of Month)
21-Mar-25 66160
22-Mar-25 65840
23-march-25 65840
24-Mar-25
Yesterday 65720
Yesterday 65720
25-Mar-25
Today » Rs. 65,480
Today » Rs. 65,480
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഡൽഹിക്ക് തകർപ്പൻ ജയം; ലഖ്നൗവിനെ 8 വിക്കറ്റിന് കീഴടക്കി രണ്ടാം സ്ഥാനം നിലനിർത്തി
Cricket
• 2 days ago
കറന്റ് അഫയേഴ്സ്-22-04-2025
latest
• 2 days ago
സിവില്‍ സര്‍വീസ് പരീക്ഷയിലെ ഒന്നാം റാങ്കുകാരി ശക്തി ദുബെയുടെ വിജയത്തിന് പിന്നിലെ തയ്യറാടെപ്പുകൾ ഇതാണ്
National
• 2 days ago
ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും
Kerala
• 2 days ago
നാലുവർഷ ബിരുദത്തിൽ വിഷയം മാറാനും കോളേജ് മാറാനും അവസരം; മന്ത്രി ഡോ ആർ ബിന്ദു
Kerala
• 2 days ago
പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർപ്പിൽ 28 പേർ കൊല്ലപ്പെട്ടു; പിന്നിലുള്ളവരെ വെറുതെ വിടില്ലെന്ന് നരേന്ദ്ര മോദി
National
• 2 days ago
9 വർഷങ്ങൾക്ക് ശേഷം ഇതാദ്യം; ഏഴാമനായി ഇറങ്ങിയിട്ടും പന്തിന് ഒരു മാറ്റവുമില്ല
Cricket
• 2 days ago
തിരുവനന്തപുരം പള്ളിച്ചൽ മുക്കം പാലമൂട്ടിൽ തടി മില്ലിൽ തീപിടിത്തം; 15 ലക്ഷം രൂപയുടെ നാശനഷ്ടം
Kerala
• 2 days ago
നരേന്ദ്ര മോദിയുടെ ദ്വിദിന സഊദി സന്ദർശനം തുടങ്ങി, ജിദ്ദയിൽ ഊഷ്മള വൻവരവേൽപ്പ്
Saudi-arabia
• 2 days ago
കാലം കാത്തുവെച്ച നേട്ടം; 16 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് മിച്ചൽ മാർഷ്
Cricket
• 2 days ago
പഹൽഗാം ഭീകരാക്രമണം: പൊലീസ് അടിയന്തര സഹായ കേന്ദ്രം തുറന്നു; കൊല്ലപ്പെട്ട വിനോദസഞ്ചാരികളിൽ കർണാടക, ഒഡീഷ സ്വദേശികളും
National
• 2 days ago
മിസോറാമിൽ നിന്നും 400 വർഷം പഴക്കമുള്ള പൗരാണിക കരിങ്കൽ ചിത്രങ്ങൾ കണ്ടെത്തിയതായി ഇന്ത്യൻ പുരാവസ്തു സർവേ
National
• 2 days ago
മുന്‍ ആന്ധ്രാ ഇന്റലിജന്‍സ് ഡിജിപി ആഞ്ജനേയലു അറസ്റ്റിൽ; സിനിമാനടി നൽകിയ പീഡനപരാതിയുടെ പശ്ചാത്തലത്തിൽ നടപടി
latest
• 2 days ago
പഹൽഗാം ആക്രമണം ഞെട്ടിപ്പിക്കുന്നു, അപലപലിച്ച് രാഷ്ട്രപതി; നിരപരാധികളെ കൊലപ്പെടുത്തിയത് ഹൃദയഭേദകമെന്ന് രാഹുൽ
National
• 2 days ago
ഓപ്പറേഷൻ ഡി ഹണ്ട്; സംസ്ഥാനത്ത് വ്യാപകമായി നടത്തിയ പരിശോധനയിൽ 94 പേർ പിടിയിൽ
Kerala
• 2 days ago
ഇനി ആവർത്തിക്കില്ല, വീഡിയോ നീക്കം ചെയ്യാം; 'സർബത്ത് ജിഹാദ്' വിദ്വേഷ പ്രചാരണത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെ ബാബ രാംദേവ്
National
• 2 days ago
കൊല്ലത്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ വീട്ടിൽ ജിഎസ്ടി റെയ്ഡ്
Kerala
• 2 days ago
ജമ്മു കാശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം ; ഒരാൾ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്
National
• 2 days ago
വാഹനങ്ങളിൽ കളർ-കോഡ് ചെയ്ത സ്റ്റിക്കർ ഇല്ലെങ്കിൽ പിഴ; ഇന്ധന തരം തിരിച്ചറിയാൻ നിർബന്ധിത നയം
National
• 2 days ago
അവൻ ലോകത്തിലെ മികച്ച താരം, ഒരുമിച്ച് കളിക്കാൻ ആഗ്രഹിക്കുന്നു: അർജന്റൈൻ താരം നിക്കോ പാസ്
Football
• 2 days ago
ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണം; 27 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്; അമിത് ഷാ ശ്രീനഗറിലേക്ക്
National
• 2 days ago