HOME
DETAILS

സഭയില്‍ സ്പീക്കര്‍ -ജലീല്‍ തല്ല്; ആവശ്യപ്പെട്ടിട്ടും പ്രസംഗം അവസാനിപ്പിക്കാത്തിന് ക്ഷുഭിതനായ സ്പീക്കര്‍, തിരിച്ചടിച്ച് ജലീല്‍

  
Farzana
March 25 2025 | 07:03 AM

Tension in Kerala Assembly Speaker and MLA KT Jaleel Clash Over Extended Speech

തിരുവനന്തപുരം: സഭയില്‍ സ്പീക്കറും കെ.ടി ജലില്‍ എം.എല്‍.എയും തമ്മില്‍ വാക്‌പോര്. ആവശ്യപ്പെട്ടിട്ടും പ്രസംഗം അവസാനിപ്പിക്കാത്തതിന് പിന്നാലെ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ കെ.ടി. ജലീലിനോട് ക്ഷുഭിതനായി പ്രതികരിച്ചു. ഇതിന് രൂക്ഷമായ രീതിയില്‍ ജലീല്‍ മറുപടിയും നല്‍കി. 

തിങ്കളാഴ്ച സ്വകാര്യ സര്‍വകലാശാല ബില്‍ പരിഗണിക്കുന്നതിനിടെയായിരുന്നു ഈ സംഭവവികാസങ്ങള്‍. കെ.ടി ജലീലന്റെ പ്രസംഗം പത്ത് മിനിറ്റ് പിന്നിട്ടതോടെ, അവസാനിപ്പിക്കാന്‍ പല തവണ സ്പീക്കര്‍ ആവശ്യപ്പെടുകയായിരുന്നു. 17 മിനിറ്റായിട്ടും പ്രസംഗം തുടര്‍ന്നു. പിന്നാലെ സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കി. ബില്ലില്‍ വിയോജനക്കുറിപ്പ് നല്‍കിയ പ്രതിപക്ഷത്തെ മൂന്ന് അംഗങ്ങളും പ്രസംഗം പത്ത് മിനിറ്റില്‍ അവസാനിപ്പിച്ച് സഹകരിച്ചതായി ചൂണ്ടിക്കാട്ടിയ ചെയര്‍ ജലീല്‍ പ്രസംഗം നിര്‍ത്താതെ വന്നതോടെ മൈക്ക് ഓഫ് ചെയ്തു.

തുടര്‍ന്ന് സംസാരിക്കേണ്ട ഇ.കെ. വിജയനെ ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ ഇത് വകവെക്കാതെ ജലീല്‍ മൈക്കില്ലാതെ പ്രസംഗം തുടര്‍ന്നു. ഇക്കാര്യത്തില്‍ സ്പീക്കര്‍ രൂക്ഷ വിമര്‍ശനം നടത്തി.

ചെയറിനോട് കാണിക്കേണ്ട മര്യാദ ജലീല്‍ കാണിച്ചില്ലെന്ന് സ്പീക്കര്‍ തുറന്നടിച്ചു. ജലീല്‍ കാണിച്ചത് ധിക്കാരമാണെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. ഒരുപാട് തവണ പറഞ്ഞിട്ടും ചെയറിനെ ധിക്കരിക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ സ്പീക്കര്‍ ജലീലിന് സഭയില്‍ പ്രത്യേക പ്രിവിലേജില്ലെന്നും തിരിച്ചടിച്ചു. 

ചെയര്‍ കാണിച്ചത് ശരിയല്ലെന്നായിരുന്നു ജലീലിന്റെ മറുപടി.

 

A heated exchange unfolded in the Kerala Assembly when Speaker AN Shamseer reprimanded MLA KT Jaleel for refusing to end his speech despite multiple requests. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സഊദിയില്‍ ജോലി ലഭിച്ചത് 25 ലക്ഷം സ്വദേശികള്‍ക്ക്; പ്രവാസികള്‍ക്ക് വലിയ നഷ്ടമെന്ന് റിപ്പോര്‍ട്ട്

Saudi-arabia
  •  13 hours ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ വീട് നവീകരണത്തിന് ഉടൻ ധനസഹായം; മന്ത്രി ആർ. ബിന്ദു

Kerala
  •  14 hours ago
No Image

ഡൽഹി വിശാൽ മെഗാ മാർട്ടിൽ തീപിടുത്തം: ലിഫ്റ്റിൽ കുടുങ്ങിയ യുവാവ് മരിച്ചു

National
  •  14 hours ago
No Image

വയനാട്ടിൽ സിപിഎം സംഘടനാ പ്രശ്നം രൂക്ഷം: പൂതാടി ലോക്കൽ കമ്മിറ്റി ഓഫീസ് ഏരിയ നേതൃത്വം താഴിട്ട് പൂട്ടി

Kerala
  •  14 hours ago
No Image

'ഇത്രയും വലിയ ഉള്ളി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല'; ദുബൈയിലെ വിപണിയില്‍ തിളങ്ങി കുഞ്ഞിന്റെ തലയോളം വലിപ്പമുള്ള ഭീമന്‍ ചൈനീസ് ചുവന്ന ഉള്ളി

uae
  •  14 hours ago
No Image

64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ, കായികമേള തിരുവനന്തപുരത്ത്

Kerala
  •  14 hours ago
No Image

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല

Kerala
  •  15 hours ago
No Image

പഴകിയ ടയറുകള്‍ മാരകമായ അപകടങ്ങള്‍ക്ക് കാരണമായേക്കാം; മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  15 hours ago
No Image

അസാധാരണമായ പ്രാർത്ഥന: പൂജാമുറികൾക്ക് പിന്നിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്തുന്ന സംഘം എക്സൈസ് പിടിയിൽ

National
  •  15 hours ago
No Image

മന്ത്രി വീണ ജോര്‍ജിനെതിരേ നാടെങ്ങും പ്രതിഷേധം; പലയിടത്തും സംഘര്‍ഷം

Kerala
  •  15 hours ago