HOME
DETAILS

സമയം തീരുന്നു; കേരളത്തിന്റെ സ്വന്തം ഐഎഎസ് ജോലിക്ക് അപേക്ഷിക്കാം; ഡി​ഗ്രി പാസായാൽ മതി

  
March 26 2025 | 14:03 PM

kerala psc kas 2025 recruitment application dead line

യുപിഎസ് സിയുടെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിന് സമാനമായി കേരള സർക്കാർ പ്രത്യേക നിയമനിർമ്മാണത്തിലൂടെ കൊണ്ടുവന്ന തസ്തികയാണ് കെഎഎസ്. അഥവാ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്. ഡിഗ്രി യോഗ്യതയുള്ളവർക്ക് ഇപ്പൾ കേരള സർക്കാരിന്റെ സ്വന്തം ഐഎഎസ് ജോലിക്കായി അപേക്ഷിക്കാവുന്നതാണ്.  കേരള പിഎസ്സിയാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (KAS 2025) റിക്രൂട്ട്‌മെന്റിന് വിജ്ഞാപനമിറക്കിയിട്ടുള്ളത്. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി പൂർത്തിയാക്കിയവർക്ക് ഏപ്രിൽ 9 വരെ അപേക്ഷിക്കാം. 

തസ്തിക & ഒഴിവ്

കേരള പിഎസ്‌സി കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (KAS Officer Trainee 2025) റിക്രൂട്ട്‌മെന്റ്. 

കാറ്റഗറി നമ്പർ: 01/2025-03/2025

അപേക്ഷ നൽകേണ്ട അവസാന തീയതി ഏപ്രിൽ 9.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 77,200 രൂപ മുതൽ 1,40,500 രൂപ വരെ ശമ്പളമായി ലഭിക്കും.

പ്രായപരിധി

മൂന്ന് സ്ട്രീമുകളിലായാണ് നിയമനങ്ങൾ നടക്കുന്നത്. അതിനായി മൂന്ന് രീതിയിലാണ് പ്രായപരിധി കണക്കാക്കുന്നത്. 

സ്ട്രീം 1: 2 1 വയസ് മുതൽ 32 വയസ് വരെ. (Candidates who have born between 02.01.1993 and 01.01.2004 (both dates included)

സ്ട്രീം 2:  21 വയസ് മുതൽ 40 വയസ് വരെ.   Candidates who have born between 02.01.1985 and 01.01.2004 (both dates included) 

സ്ട്രീം 3: 50 വയസ് പൂർത്തിയാക്കാൻ പാടില്ല. 

യോഗ്യത

ഏതെങ്കിലും വിഷയത്തിൽ അംഗീകൃത ഡിഗ്രി സർട്ടിഫിക്കറ്റുള്ളവർക്ക് അപേക്ഷിക്കാം. 

അപേക്ഷ

താൽപര്യമുള്ള ഉദ്യോഗാർഥികൾ കേരള സർക്കാർ പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈൻ അപേക്ഷ നൽകുക. 

പിഎസ് സി വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം വൺ ടൈം രജിസ്‌ട്രേഷൻ പൂർത്തിയാക്കുക. ശേഷം നോട്ടിഫിക്കേഷനിൽ നിന്ന് കെഎഎസ് വിജ്ഞാപനം സെലക്ട് ചെയ്യുക. അപേക്ഷ സമർപ്പിക്കുക. സംശയങ്ങൾക്ക് ചുവടെ നൽകിയിരിക്കുന്ന വിജ്ഞാപനം കാണുക. 

അപേക്ഷ: click 

വിജ്ഞാപനം: click 

website: Click 

kerala psc kas 2025 recruitment application dead line on april 9 apply now



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഴകിയ ഭക്ഷണ വിതരണം: വന്ദേഭാരതിന്റെ കാറ്ററിങ് സ്ഥാപനത്തിന് ലക്ഷം രൂപ പിഴ ചുമത്തി റെയിൽവേ

Kerala
  •  14 hours ago
No Image

സിന്ധു നദീജല കരാർ; പാകിസ്ഥാൻ ഇന്ത്യക്ക് കത്തെഴുതി; കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണമെന്ന് ആവശ്യം

National
  •  15 hours ago
No Image

ഓപ്പറേഷൻ സിന്ദൂർ: ബിജെപിയുടെ രാഷ്ട്രീയവത്കരണത്തിനെതിരെ കോൺഗ്രസ് രാജ്യ വ്യാപകമായി 'ജയ്ഹിന്ദ്' റാലികൾ നടത്തും

National
  •  15 hours ago
No Image

ഓപ്പറേഷൻ സിന്ദൂർ; 10 ഉപഗ്രഹങ്ങളിലൂടെ ആസൂത്രണം, പെച്ചോർ മിസൈൽ ഉൾപ്പെടെ ആധുനിക പ്രതിരോധ സംവിധാനം ഉപയോഗിച്ചു

National
  •  15 hours ago
No Image

തെരുവുനായ ആക്രമണം: ആറ് പേർക്ക് കടിയേറ്റു, നാട്ടുകാർ നായയെ തല്ലിക്കൊന്നു, നഗരസഭയോട് നടപടി ആവശ്യപ്പെട്ട് ജനങ്ങൾ

Kerala
  •  16 hours ago
No Image

വൈദ്യുതി ബില്ലിലെ വിശദാംശങ്ങൾ മാഞ്ഞുപോകരുത്; മനുഷ്യാവകാശ കമ്മീഷൻ കെഎസ്ഇബിക്ക് നിർദേശം നൽകി

Kerala
  •  16 hours ago
No Image

ജൂനിയർ അഭിഭാഷകയ്ക്ക് ക്രൂര മർദനം; അഡ്വ. ബെയ്ലിൻ ദാസിന് ബാർ കൗൺസിൽ വിലക്ക്, കാരണം കാണിക്കൽ നോട്ടീസ്

Kerala
  •  17 hours ago
No Image

അമേരിക്കൻ പ്രസിഡന്റ്‌ ഖത്തറിൽ, സ്വീകരിച്ച് അമീർ 

qatar
  •  17 hours ago
No Image

കേണൽ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേം; ബി.ജെ.പി മന്ത്രിക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്

National
  •  17 hours ago
No Image

ഗുണ്ടാ നേതാവിന് പൊലീസ് കസ്റ്റഡിയില്‍ മട്ടന്‍ ബിരിയാണിയും, ആഡംബര കാറുകളുടെ അകമ്പടിയും; അഞ്ച് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

National
  •  17 hours ago