HOME
DETAILS

രാജ്യത്തെ യുപിഐ സേവനങ്ങളില്‍ തടസം; വലഞ്ഞ് ഉപയോക്താക്കള്‍

  
Web Desk
March 26 2025 | 15:03 PM

UPI Services Disrupted Across India Users Face Payment Issues

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യുപിഐ സേവനങ്ങളില്‍ തടസം അനുഭവപ്പെട്ടതോടെ, നിരവധി ഉപയോക്താക്കളുടെ ഡിജിറ്റല്‍ പണമിടപാടുകള്‍ നിലച്ചു. എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ പ്രമുഖ ബാങ്കുകളിലെ ഇടപാടുകള്‍ തടസ്സപ്പെട്ടു.

ഉപഭോക്താക്കള്‍ക്ക് തുക അയക്കാനോ സ്വീകരിക്കാനോ കഴിയാത്ത സാഹചര്യം രൂപപ്പെട്ടതോടെ, ഡൗണ്‍ഡിറ്റക്ടറിലെ റിപ്പോര്‍ട്ട് പ്രകാരം വൈകീട്ട് 7:00 മുതല്‍ ഏകദേശം 2,750 പരാതികള്‍ ലഭിച്ചു.

ഗൂഗിള്‍ പേ ഉപയോക്താക്കളിലാണ് പ്രധാനമായും പ്രശ്‌നങ്ങള്‍ കൂടുതല്‍ കണ്ടത്. വൈകീട്ട് 7.50 വരെയുള്ള രേഖകളനുസരിച്ച് 296 പരാതി ഗൂഗിള്‍ പേ ഉപയോക്താക്കളില്‍ നിന്നാണ്. അതേസമയം, 119 പേടിഎം ഉപയോക്താക്കളും 376 എസ്ബിഐ ഉപയോക്താക്കളും തങ്ങളുടെ ഇടപാടുകള്‍ തടസ്സപ്പെട്ടതായി പരാതി അറിയിച്ചു.

പ്രത്യക്ഷമായ പ്രശ്‌നങ്ങള്‍ പണം അയക്കാനും ഓണ്‍ലൈന്‍ ബാങ്കിങ് സേവനങ്ങള്‍ ഉപയോഗിക്കാനും കഴിയാത്തതുമാണ്. ഉപരോധത്തിന്റെ കാരണം വ്യക്തമായിട്ടില്ല,യുപിഐ സേവനങ്ങളില്‍ തടസം മൂലം വ്യാപകമായ ബുദ്ധിമുട്ടുകള്‍ ഉപയോക്താക്കള്‍ നേരിട്ടു.

UPI services faced a major disruption in India, affecting transactions across banks like HDFC, SBI, Bank of Baroda, and Kotak Mahindra. Users reported difficulties in sending and receiving money, with over 2,750 complaints logged after 7 PM. Google Pay saw the most issues, with 296 complaints, followed by Paytm (119) and SBI users (376). The cause of the outage remains unclear.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിപി തങ്കച്ചന്റെ സംസ്‌കാരം ഇന്ന്; അന്ത്യാഞ്ജലി അര്‍പ്പിക്കാനായി നാട് ഒന്നാകെ ഒഴുകിയെത്തി 

Kerala
  •  2 days ago
No Image

രാജീവ് ചന്ദ്രശേഖറിന്റെ കോര്‍പറേറ്റ് ശൈലിയിൽ ഉടക്കി ബിജെപി; രാജിക്കൊരുങ്ങി മണ്ഡലം പ്രസിഡന്റുമാര്‍

Kerala
  •  3 days ago
No Image

സ്ത്രീകള്‍ക്കായി സംസ്ഥാനത്ത് ഇനി പ്രത്യേക ക്ലിനിക്; ആരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചയിലൊരുദിവസം സൗജന്യ പരിശോധന

Kerala
  •  3 days ago
No Image

കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണം: 22 ലക്ഷം മലയാളികൾ പുറത്തേക്കോ? ആശങ്കയിൽ പ്രവാസി വോട്ട്

Kerala
  •  3 days ago
No Image

പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കാനിരിക്കേ മണിപ്പൂരിൽ സംഘർഷം രൂക്ഷം; മോദി എത്തുന്നത് കലാപമുണ്ടായി രണ്ടുവർഷത്തിന് ശേഷം

National
  •  3 days ago
No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  3 days ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  3 days ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  3 days ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  3 days ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  3 days ago