HOME
DETAILS

'മലപ്പുറത്ത് നിന്ന് സഭയിലെത്തിയവനാണ്, ഉശിര് അല്‍പം കൂടും'മക്കയില്‍' ഈന്തപ്പഴം വില്‍ക്കുന്നവര്‍ക്ക് അത് പിടികിട്ടില്ല' സ്പീക്കര്‍ക്ക് പരോക്ഷ മറുപടിയുമായി കെ.ടി ജലീല്‍ 

  
Farzana
March 27 2025 | 06:03 AM

KT Jalil Responds to Assembly Speakers Criticism Over Private University Bill Discussion

കോഴിക്കോട്: സ്വകാര്യ സര്‍വകലാശാല ബില്‍ ചര്‍ച്ചയില്‍ സമയക്രമം പാലിക്കാത്തതില്‍ ശാസിച്ച സംഭവത്തില്‍ നിയമസഭ സ്പീക്കര്‍ക്ക് പരോക്ഷ മറുപടിയുമായി ഇടത് എം.എല്‍.എ കെ.ടി ജലീല്‍. ഫേസ്ബുക്കിലാണ് എം.എല്‍എയുടെ മറുപടി. ബില്ലുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പറഞ്ഞു വന്നപ്പോള്‍ സമയം അല്‍പം നീണ്ടു പോയെന്നും അതൊരു ക്രിമിനല്‍ കുറ്റമായി ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ സഹതപിക്കുകയേ നിര്‍വാഹമുള്ളൂവെന്നും ജലീല്‍ കുറിക്കുന്നു.

മലപ്പുറത്ത് നിന്ന് ജയിച്ച് സഭയിലെത്തിയതിനാല്‍ ഉശിര്‍ അല്‍പം കൂടുമെന്നും 'മക്കയില്‍' ഈന്തപ്പഴം വില്‍ക്കുന്നവര്‍ക്ക് അത്ര എളുപ്പം പിടികിട്ടിക്കൊള്ളണമെന്നില്ലെന്നും പരിഹസിക്കുന്നുമുണ്ട് ജലീല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍. 

സ്പീക്കറുടെ പേര് പരാമര്‍ശിക്കാതെയാണ് ജലീലിന്റെ പോസ്റ്റ്. അതേസമയം, സഭയില്‍ നടത്തിയ പ്രസംഗത്തിന്റെയും സ്പീക്കര്‍ പ്രസംഗം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്നതിന്റെയും വിഡിയോയും ജലീല്‍ പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.


പോസ്റ്റിന്റെ പൂര്‍ണരൂപം 
സ്വകാര്യ സര്‍വകലാശാലാ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് കഴിഞ്ഞ ദിവസം നിയമസഭയില്‍ ചെയ്ത പ്രസംഗമാണ് താഴെ. ബില്ലുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പറഞ്ഞു വന്നപ്പോള്‍ സമയം അല്‍പം നീണ്ടു പോയി. അതൊരു ക്രിമിനല്‍ കുറ്റമായി ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ സഹതപിക്കുകയേ നിര്‍വാഹമുള്ളൂ. ലീഗ് കോട്ടയായ മലപ്പുറത്തു നിന്നാണല്ലോ തുടര്‍ച്ചയായി നാലാം തവണയും നിയമസഭയിലെത്തിയത്. സ്വാഭാവികമായും അല്‍പം 'ഉശിര്'' കൂടും. അത് പക്ഷെ, 'മക്കയില്‍' ഈന്തപ്പഴം വില്‍ക്കുന്നവര്‍ക്ക് അത്ര എളുപ്പം പിടികിട്ടിക്കൊള്ളണമെന്നില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിപഞ്ചികയുടെ മരണം: ഭർത്താവ് നിതീഷിനും കുടുംബത്തിനുമെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

കൊണ്ടോട്ടിയില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച മൂന്നു യുവാക്കള്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

പഞ്ചായത്ത് അംഗവും മാതാവും ആത്മഹത്യ ചെയ്ത നിലയിൽ; കള്ളക്കേസിൽ കുടുക്കിയതിൽ മനംനൊന്ത് മരിക്കുന്നെന്ന് വാട്സ്ആപ്പിൽ ആത്മഹത്യ കുറിപ്പ്

Kerala
  •  2 days ago
No Image

ഇങ്ങനെയൊരു ക്ലബ് ചരിത്രത്തിലാദ്യം; ഫുട്ബോൾ ലോകം അടക്കി ഭരിച്ച് ചെൽസി 

Football
  •  2 days ago
No Image

UAE Weather: കനത്ത മൂടൽ മഞ്ഞും ചൂടും, യുഎഇയിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു; താപനില 48 ഡിഗ്രി സെൽഷ്യസിൽ വരെ എത്തും

uae
  •  2 days ago
No Image

ബ്രിജ് മണ്ഡൽ യാത്രയിൽ കർശന നിയന്ത്രണവുമായി ഹരിയാന; ഇന്റർനെറ്റ് വിച്ഛേദിച്ചു, നിരീക്ഷിക്കാൻ ഡ്രോണുകൾ, മാംസ വിൽപ്പന നിരോധിച്ചു; 2023 ൽ നൂഹിൽ എന്താണ് നടന്നത്? | Brij Mandal Yatra

National
  •  2 days ago
No Image

പാലക്കാട് നിപ ബാധിച്ച് മരിച്ചയാള്‍ യാത്ര ചെയ്തത് കെ.എസ്.ആര്‍.ടി.സിയില്‍, ഇയാളുടെ പേരക്കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ അടച്ചു, ആശുപത്രി ജീവനക്കാരും നിരീക്ഷണത്തില്‍

Kerala
  •  2 days ago
No Image

അമേരിക്കൻ മണ്ണിൽ രാജാക്കന്മാരായി 'മുംബൈ'; പോണ്ടിങ്ങിന്റെ ടീം വീണ്ടും ഫൈനലിൽ വീണു

Cricket
  •  2 days ago
No Image

എറണാകുളം നഗരത്തിൽ തീപിടുത്തം; ഒഴിവായത് വൻദുരന്തം

Kerala
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ബൂത്തുകൾ ക്രമീകരിച്ചുള്ള കരട് വോട്ടർപട്ടിക പ്രസിദ്ധീകരണം വൈകുന്നു

Kerala
  •  2 days ago