HOME
DETAILS

രാജിവച്ചാലും രക്ഷയില്ല; അഴിമതിക്കാർക്കെതിരെ കർശന നടപടിയുമായി സഊദി

  
Sajad
March 27 2025 | 10:03 AM

Saudi Arabia Intensifies Anti-Corruption Crackdown No Escape Even After Resignation

ദുബൈ: സഊദി ഓവർസൈറ്റ് ആന്റി-കറപ്ഷൻ അതോറിറ്റി (നസാഹ) മാർച്ച് മാസത്തിൽ നടത്തിയ അഴിമതി വിരുദ്ധ ക്യാംപെയ്നിൽ 82 സർക്കാർ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. സർക്കാർ ഓഫിസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും നടത്തിയ 1,453 പരിശോധനകൾക്ക് ശേഷമാണ് അറസ്റ്റെന്ന് അതോറിറ്റി എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു. 

ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം, മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രാലയം, സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി തുടങ്ങിയ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള സംശയിക്കപ്പെടുന്ന 313 ഉദ്യോ​ഗസ്ഥരെക്കുറിച്ച് നസാഹ അന്വേഷണം നടത്തി. ഈ അന്വേഷണം കൈക്കൂലി, വഞ്ചന, അധികാര ദുർവിനിയോഗം തുടങ്ങിയ കുറ്റങ്ങൾ ചെയ്തെന്ന് കണ്ടെത്തിയ ഉദ്യോ​ഗസ്ഥരുടെ അറസ്റ്റിലേക്ക് നയിച്ചു.

പൊതു ഫണ്ട് ദുരുപയോഗം ചെയ്യുന്നതും, വ്യക്തിപരമായ നേട്ടങ്ങൾക്കായി ഔദ്യോഗിക സ്ഥാനങ്ങൾ ദുരുപയോ​ഗം ചെയ്യുന്നതും കണ്ടെത്താനായി പരിശോധനകൾ ശക്തമാക്കുന്നതിനുള്ള പ്രതിബദ്ധത അതോറിറ്റി വ്യക്തമാക്കി. അന്വേഷണത്തിൽ അഴിമതിക്കാരാണെന്ന് കണ്ടെത്തിയ ഉദ്യോ​ഗസ്ഥർ വിരമിച്ചാലും സ്ഥാനം രാജിവച്ചാലും നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി.

Saudi Arabia's Oversight and Anti-Corruption Authority (Nazaha) arrests 82 government officials in March, targeting bribery, embezzlement, and abuse of power. Over 1,453 inspections conducted—proving even resignation won’t protect corrupt officials from legal action. #SaudiAntiCorruption



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട് 

Kerala
  •  6 days ago
No Image

'അവര്‍ ദൈവത്തിന്റെ ശത്രുക്കള്‍, അവരുടെ ചെയ്തിയില്‍ ഖേദിക്കേണ്ടി വരുന്നിടത്തേക്ക് അവരെ എത്തിക്കുക' ട്രംപിനും നെതന്യാഹുവുനുമെതിരെ ഇറാന്‍ പണ്ഡിതന്‍

International
  •  6 days ago
No Image

തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്

National
  •  6 days ago
No Image

ഡല്‍ഹിയില്‍ ഇനി പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം ലഭിക്കില്ല; ഇന്നോവ ഉള്‍പ്പെടെയുള്ളവ കുറഞ്ഞ വിലക്ക് കിട്ടും, കേരളത്തിലെ യൂസ്ഡ് കാര്‍ വ്യാപാരികള്‍ക്ക് ചാകര

auto-mobile
  •  6 days ago
No Image

കണ്ടാല്‍ കേരളമാണെന്ന് തോന്നും, പക്ഷേ ഒമാന്‍ ആണ്; ഖരീഫ് സീസണില്‍ ഒമാനിലേക്ക് സന്ദര്‍ശക പ്രവാഹം

oman
  •  6 days ago
No Image

'ക്യാപ്റ്റൻ', 'മേജർ' വിളികൾ സൈന്യത്തിൽ മതി; നേതാക്കൾക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ക്യാമ്പ്

Kerala
  •  6 days ago
No Image

കന്നുകാലികളെ കൊണ്ടുപോകുന്നത് തടഞ്ഞു; ശ്രീരാമസേനാ പ്രവര്‍ത്തകരെ മരത്തില്‍ കെട്ടിയിട്ടടിച്ച് നാട്ടുകാര്‍

National
  •  6 days ago
No Image

ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം; പ്രതിഷേധം ആളിക്കത്തി, ഉത്തരവുകൾ പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ

National
  •  6 days ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ആരോ​ഗ്യസ്ഥിതി വിലയിരുത്താൻ ഇന്ന് മെഡിക്കൽ ബോർഡ് യോ​ഗം

Kerala
  •  6 days ago
No Image

വിവാഹത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ യുവതിയെ കാണാനില്ല; കൂടെ കുടുംബമില്ല, ഇംഗ്ലീഷുമറിയില്ല

Kerala
  •  6 days ago