HOME
DETAILS

'പുടിൻ ഉടൻ മരിക്കും, യുദ്ധം എന്നാലെ അവസാനിക്കൂ' ; വിവാദ പ്രസ്താവനയുമായി യുക്രൈൻ പ്രസിഡന്റ്

  
March 27, 2025 | 3:00 PM

Zelensky Putin Will Die Soon Only Then Will the War End

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഉടൻ മരിക്കുമെന്ന വിവാദ പരാമർശവുമായി യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി. പുടിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വ്യാപകമാകുന്ന സമയത്താണ് സെലൻസ്കിയുടെ പ്രസ്താവന. മൂന്ന് വർഷമായി തുടരുന്ന യുദ്ധം, പുടിൻ മരിച്ചാൽ അവസാനിക്കൂമെന്നും അദ്ദേഹം പറഞ്ഞു.

ഫ്രഞ്ച് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സെലൻസ്കി ഈ പരാമർശം നടത്തിയത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു പ്രസ്താവന. കഴിഞ്ഞ മാസങ്ങളായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്ന പുടിൻ തളർന്ന നിലയിലാണെന്നും, കൈകാലുകൾ വിറയ്ക്കുകയും ചുമയ്ക്കുകയും ചെയ്യുന്നുണ്ടെന്ന റിപ്പോർട്ടുകൾ യൂറോപ്യൻ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.

അതേസമയം, പുടിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് റഷ്യൻ സർക്കാരോ ക്രെംലിനോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യുക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയും മറ്റ് രാജ്യങ്ങളും ഇടപെടുന്നതിനിടെയാണ് സെലൻസ്കിയുടെ ഈ പരാമർശം പുറത്തുവന്നത്.

Ukrainian President Volodymyr Zelensky made a controversial statement, claiming that Russian President Vladimir Putin will die soon and only then will the war end. He made the remark during an interview with a French media outlet amid ongoing speculation about Putin’s health. Meanwhile, Russia has not officially commented on these claims. The statement comes as the U.S. and other nations push for an end to the Ukraine-Russia war.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യലഹരിയിൽ മകന്റെ ക്രൂരമർദ്ദനം; മുൻ ന​ഗരസഭാ കൗൺസിലർ മരിച്ചു

crime
  •  2 days ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി; യാത്രക്കാര്‍ക്കായി സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ; ബുക്കിങ് ആരംഭിച്ചു

Kerala
  •  2 days ago
No Image

മംഗളൂരുവിൽ വിദ്യാർഥികൾക്ക് എംഡിഎംഎ വിൽക്കാൻ ശ്രമിച്ച കേസ്; മലയാളികൾ ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് തടവും, ഏഴ് ലക്ഷം പിഴയും

Kerala
  •  2 days ago
No Image

കടമക്കുടി നിങ്ങളെ മാറ്റിമറിക്കും'; കൊച്ചിയുടെ ദ്വീപ് സൗന്ദര്യത്തെ വാനോളം പുകഴ്ത്തി ആനന്ദ് മഹീന്ദ്രയുടെ ഥാർ യാത്ര

Kerala
  •  2 days ago
No Image

ഷെയർ ടാക്സി സേവനം അൽ മക്തൂം വിമാനത്താവളത്തിലേക്കും വേൾഡ് ട്രേഡ് സെന്ററിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങി ദുബൈ ആർടിഎ

uae
  •  2 days ago
No Image

'പൂരം' കലക്കല്‍ മാതൃക; തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് ആരാധനാലയങ്ങള്‍ ആക്രമിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നു; രാജിവെച്ച യുവ നേതാവിന്റെ വെളിപ്പെടുത്തല്‍

Kerala
  •  2 days ago
No Image

മെഡിസെപ് ആനുകൂല്യം നിഷേധിച്ച കേസ്: കിഴിശ്ശേരി സ്വദേശിനിക്ക് വൻ തുക നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  2 days ago
No Image

'എത്ര തിരഞ്ഞെടുപ്പുകളിൽ തോറ്റാലും ഞങ്ങൾ നിങ്ങളോടും നിങ്ങളുടെ പ്രത്യയശാസ്ത്രത്തോടും പോരാടും'; മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് പ്രിയങ്കാ ഗാന്ധി

National
  •  2 days ago
No Image

സ്ഥാനാർഥികളുടെ വിയോഗം: വിഴിഞ്ഞത്തും മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെയും തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

Kerala
  •  2 days ago
No Image

ഗുരുതര നിയമലംഘനം; മിഡോഷ്യൻ സർവകലാശാലയുടെ അംഗീകാരം പിൻവലിച്ച് യുഎഇ മന്ത്രാലയം

uae
  •  2 days ago