HOME
DETAILS

ഗസ്സയില്‍ തെക്കും വടക്കും ഇസ്‌റാഈല്‍ ബോംബ് വര്‍ഷം; 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 40 ലേറെ മനുഷ്യരെ, ആക്രമണം മാര്‍ക്കറ്റുകളും താമസസ്ഥലങ്ങളും ലക്ഷ്യമിട്ട്

  
Farzana
March 28 2025 | 02:03 AM

israel Forces Launch Brutal Attacks on Gaza Markets and Residential Areas Targeted

നിര്‍ത്താതെ പെയ്യുന്ന മരണമഴക്കു കീഴില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 40 ലേറെ ജീവന്‍ കൂടി പൊലിഞ്ഞിരിക്കുന്നു ദസ്സയില്‍. തെക്കന്‍ ഗസ്സയിലും വടക്കന്‍ ഗസ്സയിലും ഒരുപോലെ ആക്രമണം അഴിച്ചുവിടുകയാണ് സയണിസ്റ്റ് ഭീകരസേന. മാറി നില്‍ക്കാന്‍ ഒരു തണല്‍പോലുമില്ലാത്ത വിധം ആ നാടിനെയൊന്നാകെ തകര്‍ത്തെറിഞ്ഞിരിക്കുകയാണ് ലോകമിന്നോളം കണ്ടിട്ടില്ലാത്ത ക്രൂരതയുടെ വക്താക്കള്‍. 

മനുഷ്യര്‍ തിങ്ങി നിറഞ്ഞിരിക്കുന്ന ഇടങ്ങള്‍ നോക്കിയാണ് ആക്രമണം നടത്തുന്നത്. മാര്‍ക്കറ്റുകള്‍, താമസസ്ഥലങ്ങള്‍ തുടങ്ങി ആളുകള്‍ ഉണ്ടാവാനിടയിലുള്ള സ്ഥലങ്ങള്‍ക്കേ നേരെ മാത്രമാണ് ആക്രമണം. മധ്യഗസ്സയിലെ തെരക്കു പിടിച്ച മാര്‍ക്കറ്റിന് നേരെയുണ്ടായ ബോംബ് വര്‍ഷത്തില്‍ ഏഴ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. 

വെടിനിര്‍ത്തല്‍ കാലാവധി അവസാനിച്ചതിന് പിന്നാലെ ഗസ്സയില്‍ തലങ്ങും വിലങ്ങും ആക്രമണം നടത്തുകയാണ് ഇസ്റാഈല്‍.  പിഞ്ചു കുഞ്ഞുങ്ങളും സ്ത്രീകളും ഉള്‍പെട നിരവധി പേരാണ് ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഒരാഴ്ചക്കിടെ നിരവധി നേതാക്കളേയും ഹമാസിന് നഷ്ടമായി. 

മുതിര്‍ന്ന ഹമാസ് നേതാവ് ഇസ്മാഈല്‍ ബര്‍ഹൂം പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാഹ് അല്‍ ബര്‍ദാവീല്‍, ഫലസ്തീന്‍ ഇസ്ലാമിക് ജിഹാദ് (പി.ഐ.ജെ) സായുധ വിഭാഗമായ അല്‍ ഖുദ്‌സ് ബ്രിഗേഡിന്റെ സൈനിക വക്താവ് അബൂ ഹംസ എന്ന നാജി അബൂ സെയ്ഫ് തുടങ്ങിയവര്‍ ഇസ്റാഈല്‍ കൊലപ്പെടുത്തിയ നേതാക്കളില്‍ ഉള്‍പെടുത്തുന്നു. 

നാസര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയാണ് ഇസ്മാഈല്‍ ബര്‍ഹൂം കൊല്ലപ്പെടുന്നത്. പരിമിത സൗകര്യങ്ങളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്ന ആശുപത്രി സയണിസ്റ്റ് സേന ബോംബിട്ട് തകര്‍ക്കുകയായിരുന്നു. ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാഹ് അല്‍ ബര്‍ദാവീലിനെ കൊലപ്പെടുത്തി മണിക്കൂറുകള്‍ക്കകമായിരുന്നു ഈ ആക്രമണം. ബര്‍ദാവിലിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും കൊല്ലപ്പെട്ടിരുന്നു. തെക്കന്‍ഗസ്സയിലെ ഖാന്‍ യൂനിസില്‍ ഇവര്‍ താമസിച്ച അല്‍മവാസി ക്യാംപിലെ ടെന്റിന് നേരെ ആക്രമണം നടത്തുകയായിരുന്നു. രാത്രി നിസ്‌ക്കാരം നടത്തിക്കൊണ്ടിരിക്കെയായിരുന്നു ആക്രമണം. 

അബൂ ഹംസയും അദ്ദേഹം താമസിച്ച ടെന്റിന് നേരെയുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങളേ ആയിട്ടുണ്ടായിരുന്നുള്ളൂ ഈ 25കാരന്റെ. അദ്ദേഹത്തിന്റെ ഭാര്യയും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ ഹമാസ് വക്താവ് അബ്ദുല്‍ ലത്തീഫ് അല്‍ ഖാനൂന്‍ കൊല്ലപ്പെട്ടിരുന്നു. ജബലിയ ക്യാംപില്‍ അദ്ദേഹം താമസിച്ചിരുന്ന ടെന്റിന് നേരെയാണ് അക്രമണമുണ്ടായത്. 

ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ ഔദ്യോഗിക കണക്ക് അരലക്ഷം പിന്നിട്ടിരിക്കുകയാണ്. കുറഞ്ഞത് 50,021 പേരെങ്കിലും കൊല്ലപ്പെട്ടുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 113,274 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍ ശരിയായ മരണക്കണക്ക് 61,700 വരുമെന്നും ഔദ്യോഗിക റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തകര്‍ന്ന അവശിഷ്ടങ്ങളില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കിയാലുള്ള കണക്കാണിത്. 14,000 പേരെ കാണാനില്ലെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഗസ്സയെ സമ്പൂര്‍ണമായി പിടിച്ചെടുത്ത് അവിടെ സൈനിക ഭരണം ഏര്‍പ്പെടുത്താനാണ് ഇസ്‌റാഈലിന്റെ നീക്കം. 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  5 days ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  5 days ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  5 days ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  5 days ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  5 days ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  5 days ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  5 days ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  5 days ago
No Image

ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി

National
  •  5 days ago
No Image

പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ 

National
  •  5 days ago