അത്തപ്പൂക്കളമൊരുക്കാന്‍ പുഷ്പകൃഷിയുമായി തെന്നല പഞ്ചായത്ത്
തിരൂരങ്ങാടി: ഇത്തവണ അത്തപ്പൂക്കളൊരുക്കാനാണ് ഒരേക്കറോളം ഭൂമിയില്‍ സ്വന്തമായി പൂകൃഷിയൊരുക്കി തെന്നല ഗ്രാമപഞ്ചായത്തു പദ്ധതി നടപ്പാക്കിയത്. സംസ്ഥാന ഹോട്ടികള്‍ച്ചര്‍ മിഷന്റെ ഹകരണത്തോടെയാണിത്. അപ്ള, മണ്ണാര്പടി, വാളക്കുളം, വാരിയത്തുപാറ എന്നിവിടങ്ങളിലാണ് വിവിധ വര്‍ണങ്ങളിലുള്ള ചെണ്ടുമല്ലിയാണു കൃഷി ചെയ്തത്. ഇതിനാവശ്യമായ തൈകള്‍ സംഘടിപ്പിച്ചതു ബാംഗ്ലൂരില്‍ നിന്നാണ്. വിളവെടുപ്പിനു പാകമായി പുഷ്പിച്ചു നില്ക്കുന്ന വിവിധ വര്‍ണങ്ങളിലുള്ള പൂന്തോട്ടം കാണാന്‍ വിവിധഭാഗങ്ങളില്‍ നിന്നായി നിരവധി ആളുകള്‍ എത്തുന്നുണ്ട്.
ചിലര്‍ പൂന്തോട്ടത്തില്‍നിന്ന് സെല്‍ഫി എടുത്താണു മടങ്ങുന്നത്. വിവാഹ ചിത്രങ്ങള്‍ എടുക്കാനും ആളുകള്‍ എത്തുന്നുണ്ട്. സ്ഥലത്തെത്തുന്നവരില് ഏറെപ്പേരും പൂക്കള്‍ ബുക്ക് ചെയ്യാനും മടിക്കുന്നില്ല. അത്തപൂക്കളമിടാന്‍ മാര്‍ക്കറ്റിലെ പൂക്കളെ മാത്രം ആശ്രയിച്ചിരുന്ന നാട്ടുകാര്‍ ഈ വര്‍ഷം ഗ്രാമത്തിന്റെ സൗന്ദര്യത്തില്‍ വിളഞ്ഞ പൂക്കള്‍ ഉപയോഗിക്കാനാവുമെന്നതിന്റെ സന്തോഷത്തിലാണ്. വിളവെടുപ്പിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.പി കുഞ്ഞിമൊയ്തീന്‍ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീന കരുമ്പില്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ സി.പി നസീമ , ബ്ബോക്ക് പഞ്ചായത്തംഗം മാതോളി നബീസു, പഞ്ചായത്തംഗങ്ങളായ കൃഷ്ണന് മുക്കോയി,സലീന കുറുപ്പത്ത്, സുലൈഖ പെരിങ്ങോടന്, കൃഷി ഓഫിസര്‍ ആര് .നിമ്മി, അസിസ്റ്റന്റ് എസ്. രാധാകൃഷ്ണപിള്ള, സി.ഡി.എസ് ചെയര്‍ പേഴ്സണ്‍ യാസ്മിന് അരിമ്പ്ര തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."