വയലുകളില്‍ വെള്ളം കുറയുന്നു; കര്‍ഷകര്‍ ആശങ്കയില്‍
പെരിന്തല്‍മണ്ണ: കാലവര്‍ഷം ശക്തി കുറയുന്നത് കര്‍ഷകര്‍ക്കിടയില്‍ പ്രതീക്ഷകള്‍ മങ്ങുന്നു. മുണ്ടകന്‍ കൃഷിക്കായി വയലൊരുക്കി കാത്തുനിന്ന കര്‍ഷകര്‍ക്ക് നെഞ്ചിടിപ്പ് ഏറുകയാണ്. പ്രതിസന്ധികള്‍ക്കും പ്രയാസങ്ങള്‍ക്കും അവധി നല്‍കി പ്രതീക്ഷയുടെ കതിരണിയാന്‍ ഒരു മുണ്ടകന്‍ കൃഷിക്കു കൂടി നിലമുഴുത് കാത്തിരിക്കുന്ന നെല്‍ കര്‍ഷകരാണ് പ്രയാസത്തിലാവുന്നത്.
പതിവിന് വിപരീതമായി ഇത്തവണ ഒട്ടേറെ പേര്‍ നെല്‍കൃഷിയുമായി രംഗത്തുണ്ടണ്ട്. നിലം ഉഴുത് മറിക്കുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ആവശ്യസമയത്ത് തൊഴിലാളികളെ ലഭ്യമാവാത്തതും ഈ മേഖലയിലെ ഉയര്‍ന്ന കൂലി ചെലവും കണക്കിലെടുത്ത് യന്ത്രവല്‍കൃതരംഗത്തേക്ക് കൂടി മാറിയാണ് ഇത്തവണ മിക്ക പ്രദേശങ്ങളിലും കൃഷിക്കായി തയ്യാറെടുപ്പുകള്‍ നടത്തുന്നത്.
ഒരേക്കറില്‍ ഞാറു നടാന്‍ ഒരു തടം ഞാറുമതി എന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. കാലോചിതമായ മാറ്റം അനിവാര്യമെങ്കിലും വരും കാലങ്ങളിലും നെല്‍കൃഷി നിലനില്‍ക്കട്ടേയെന്ന പ്രാര്‍ത്ഥനയിലാണ് മണ്ണിനെ സ്‌നേഹിക്കുന്ന കര്‍ഷകര്‍.
എന്നാല്‍ ആധുനിക യന്ത്രവല്‍കരണം ഉള്‍പ്പടെയുള്ളവ സാധ്യമാക്കി യുവ കര്‍ഷകര്‍ രംഗത്തുണ്ടെണ്ടങ്കിലും ഇതിനിടെയാണ് കര്‍ഷകരെ മുഴുവന്‍ നിരാശപ്പെടുത്തുംവിധം മഴ ലഭ്യതയില്‍ വന്‍ തോതില്‍ കുറവ് വന്നിട്ടുള്ളത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് പോലും രണ്ടണ്ട് വിള കൃഷി ചെയ്തിരുന്ന പലയിടങ്ങളിലും ഇന്ന് ഒരു വിളയേ കൃഷിചെയ്യാറുള്ളൂ.
എന്നാല്‍ അതിനുപോലും വെള്ളമില്ലാത്ത സാഹചര്യമാണുള്ളത്. ചെറിയ കൈത്തോടുകളില്‍ തടയണ നിര്‍മിച്ച് വെള്ളം സംഭരിക്കുന്ന തിരക്കിലാണ് കര്‍ഷകര്‍.
കള്ളക്കര്‍കിടകവും ചിങ്ങ ചീച്ചിലുമെല്ലാം പഴങ്കഥയാക്കി കാലവര്‍ഷം നീങ്ങുമ്പോള്‍ തുലാവര്‍ഷത്തില്‍ മാത്രമാണ് കര്‍ഷകരുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."