HOME
DETAILS

യുഎഇ: വീട്ടുജോലിക്കാരെ നിയമിക്കുകയാണോ? റിക്രൂട്ട്മെന്റ് ഫീ തിരികെ ലഭിക്കുന്ന സാഹചര്യങ്ങൾ അറിയാം

  
Web Desk
April 02 2025 | 06:04 AM

UAE Recruitment Rules for Domestic Workers Refund of Recruitment Fees

അബൂദബി: തൊഴിലുടമക്ക് വീട്ടുജോലിക്കാരുടെ റിക്രൂട്ട്‌മെന്റ് ഫീസ് റീഫണ്ട് ചെയ്യാൻ സാധിക്കുന്ന നാല് സാഹചര്യങ്ങളെക്കുറിച്ച് വിശദമാക്കിയിരിക്കുകയാണ് യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MOHRE). തൊഴിലാളി തിരിച്ചെത്തിയതിന് ശേഷമോ അവരുടെ അസാന്നിധ്യം റിപ്പോർട്ട് ചെയ്തതിന് ശേഷമോ രണ്ടാഴ്ചക്കകം ഏജൻസികൾ റീഫണ്ട് പ്രോസസ്സ് ചെയ്യണം. അതേസമയം, റീഫണ്ട് നൽകുന്നതിൽ പരാജയപ്പെട്ടാൽ ഏജൻസികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. 

1) പ്രോബേഷൻ കാലയളവിൽ തൊഴിലാളി അപ്രാപ്തനോ തൊഴിൽ യോഗ്യതയില്ലാത്തവനോ ആയി കണ്ടെത്തുന്ന സാഹചര്യം.

2) തൊഴിലാളി സാധുവായ കാരണമില്ലാതെ കരാർ റദ്ദാക്കുകയോ ജോലി ഉപേക്ഷിക്കുകയോ ചെയ്യുന്ന സാഹചര്യം.

3) വ്യവസ്ഥകൾ പാലിക്കുന്നതിൽ ഏജൻസി പരാജയപ്പെട്ടതിനാൽ തൊഴിലുടമ കരാർ അവസാനിപ്പിക്കുന്ന സാഹചര്യം.

4) പ്രൊബേഷൻ കാലയളവിൽ തൊഴിലാളി ആരോഗ്യപരമായി അയോഗ്യനാണെന്ന് കണ്ടെത്തിയാൽ, തൊഴിലുടമ അടച്ച സർക്കാർ ഫീസും ഏജൻസി തിരികെ നൽകേണ്ടതുണ്ട്. 

2025 ജനുവരിയിലും ഫെബ്രുവരിയിലും മാത്രം 36 റിക്രൂട്ട്‌മെന്റ് ഏജൻസികൾ നിയമ നടപടികൾ നേരിട്ടതായി MOHRE ലേബർ മാർക്കറ്റ് മാഗസിൻ റിപ്പോർട്ടിൽ വ്യക്തമാക്കി. റിക്രൂട്ട്‌മെന്റ് ഫീസ് രണ്ടാഴ്ചയ്ക്കുള്ളിൽ തിരികെ നൽകാത്തതോ ഒരു തൊഴിലാളിയുടെ അഭാവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിൽ അവഗണന കാണിച്ചതോ ആണ് ഏറ്റവും സാധാരണമായ ലംഘനങ്ങൾ. നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശനമായ നടപടികളിലേക്ക് നീങ്ങുമെന്ന് MOHRE ഏജൻസികൾക്ക് മുന്നറിയിപ്പ് നൽകി. 

തൊഴിലുടമകൾക്ക് MOHRE യുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയോ 80084 എന്ന നമ്പറിൽ ലീഗൽ കൺസൾട്ടേഷൻ സെന്ററിൽ വിളിച്ചോ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാം. ലൈസൻസില്ലാത്ത ഏജൻസികളുമായോ വിശ്വസനീയമല്ലാത്ത സോഷ്യൽ മീഡിയ പരസ്യങ്ങളുമായോ ഇടപെടരുതെന്ന് മന്ത്രാലയം തൊഴിലുടമകൾക്ക് നിർദേശം നൽകി. യുഎഇയിലെ ലൈസൻസുള്ള റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ പട്ടിക www.mohre.gov.ae എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

In the UAE, employers can hire domestic workers through licensed recruitment agencies. The recruitment agency is responsible for refunding recruitment fees to employers in certain situations, such as if the domestic worker is physically unfit to perform their duties 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രക്ഷിക്കാൻ ദൈവത്തിന് മാത്രമേ കഴിയൂ; പാക് പാർലമെന്റിൽ പൊട്ടിക്കരഞ്ഞ് എംപി താഹിർ ഇഖ്ബാൽ

National
  •  a day ago
No Image

സൈനിക ചെലവുകള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കുന്ന ലോക രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് അഞ്ചാം സ്ഥാനം; പാകിസ്ഥാനും അയല്‍രാജ്യങ്ങളുടെയും സ്ഥാനം അറിയാം

International
  •  a day ago
No Image

സുധാകരനെ മാറ്റി; സണ്ണി ജോസ്ഫ് കെ.പി.സി.സി അധ്യക്ഷന്‍, അടൂര്‍ പ്രകാശ് കണ്‍വീനര്‍

Kerala
  •  a day ago
No Image

രാജ്യത്തിന് പുറത്തും അകത്തും യുദ്ധം; പാകിസ്ഥാന് താങ്ങാനാകുമോ? മേഖലയിൽ സംഘർഷം രൂക്ഷം

International
  •  a day ago
No Image

ഡ്രോൺ തകർന്ന് വീണ സംഭവം: അന്വേഷണം ആരംഭിച്ച് സുരക്ഷാ ഏജൻസികൾ; ശക്തമായ തിരിച്ചടിക്ക് പിന്നാലെ സുരക്ഷാ നീക്കങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി ഇന്ത്യ

National
  •  a day ago
No Image

ഇന്ത്യൻ പ്രതിരോധം അതീവ ജാഗ്രതയിൽ: പാക് ശ്രമങ്ങൾ പൂർണമായി തകർത്ത് വ്യോമസേന

National
  •  a day ago
No Image

'ക്ഷമ പരീക്ഷിക്കരുത്'; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

Kerala
  •  a day ago
No Image

റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെ ആക്രമണം; പിഎസ്എല്‍ മത്സരം കറാച്ചിയിലേക്ക് മാറ്റി

International
  •  a day ago
No Image

പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ ; പാലക്കാട് കലക്ട്രേറ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ മൂന്ന് ഉദ്യോ​ഗസ്ഥർ പിടിയിൽ

Kerala
  •  a day ago
No Image

ബുംറയൊന്നുമല്ല, ടെസ്റ്റിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാവേണ്ടത് അവനാണ്‌: ഇന്ത്യൻ ഇതിഹാസം

Cricket
  •  a day ago