
ലഹരി ഉപയോഗം കണ്ടെത്താൻ സ്വകാര്യമേഖലയിൽ മൂന്നു മാസത്തിലൊരിക്കൽ പരിശോധന; പണികിട്ടുമെന്ന കാര്യത്തിൽ ഇനി സംശയം വേണ്ട

തിരുവനന്തപുരം: ജോലി വേണോ എങ്കിൽ ലഹരി വേണ്ട. മിന്നൽ പരിശോധനയിൽ പിടിവീണാൽ ജോലി പോകുന്നത് മാത്രമല്ല അഴിയെണ്ണേണ്ടിയും വരും. ഐ.ടി മേഖല ഉൾപ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളെ ലഹരിമുക്തമാക്കാൻ പൊലിസും സ്വകാര്യകമ്പനി ഉടമകളും ഒന്നിക്കുന്നു. ഐ.ടി മേഖലയിലാണ് പ്രധാനമായും ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുതലുള്ളതെന്ന വിലയിരുത്തലിനെ തുടർന്ന് ഐ.ടി പാർക്കുകളിൽ മിന്നൽ പരിശോധനകൾ നടത്താൻ വിദേശ, സ്വദേശ കമ്പനികൾ പൊലിസിന് അനുമതി നൽകി. ഐ.ടി കമ്പനികൾ ഉൾപ്പെടെ സ്വകാര്യമേഖലയിൽ പുതുതായി ജോലിയിൽ പ്രവേശിക്കുന്നവരിൽ നിന്ന് ലഹരി ഉപയോഗിക്കില്ലെന്ന് കരാർ എഴുതി വാങ്ങും. കരാർ ഒപ്പിടുന്നവർക്ക് മാത്രമേ ജോലിയുള്ളൂ.
സ്വകാര്യ മേഖലയെ ലഹരി മുക്തമാക്കാൻ പോളിസി ഫോർ പ്രിവെൻഷൻ ഓഫ് ഡ്രഗ് അബൂസ് (പോഡ) എന്ന പേരിൽ നിയമം കൊണ്ടുവരാനാണ് സർക്കാർ തീരുമാനം. അടിയന്തരമായി ഓർഡിനൻസ് ഇറക്കി നിയമസഭാ സമ്മേളനത്തിൽ നിയമമാക്കും. ഇതിന്റെ കരട് പൂർത്തിയായിട്ടുണ്ട്. പൊലിസ് നടത്തുന്ന മിന്നൽ പരിശോധനയിൽ പിടിവീണാൽ ഉടൻ ആനുകൂല്യങ്ങളൊന്നും നൽകാതെ ജോലിയിൽ നിന്ന് പുറത്താക്കാനുള്ള അധികാരം സ്വകാര്യ സ്ഥാപനങ്ങൾക്ക് നൽകുന്ന തരത്തിലാണ് പ്രധാന വ്യവസ്ഥ.
മൂന്നു മാസത്തിലൊരിക്കൽ ലഹരി ഉപയോഗിക്കുന്നോ എന്നറിയാൻ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാരെ പരിശോധിക്കും. രക്തം, മുടി, മൂത്രം എന്നിവയിലൂടെയുള്ള പരിശോധനയിലൂടെ ലഹരി ഉപയോഗം കണ്ടെത്തും. പരിശോധനയ്ക്ക് തയാറായില്ലെങ്കിൽ പിരിച്ചുവിടൽ ഉൾപ്പെടെയുള്ള നടപടിയുണ്ടാകും.
ഒരു തവണ രാസലഹരി ഉപയോഗിച്ചാൽ മൂന്നുമാസം കഴിഞ്ഞ് നടത്തുന്ന പരിശോധനയിൽ പോലും കണ്ടെത്താനാകും. ഐ.ടി പാർക്കുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും പ്രത്യേകം സ്‌മോക്കിങ് കേന്ദ്രങ്ങളുണ്ട്. ഇവിടെയും ക്യാന്റീനുകൾ, ടോയ്‌ലറ്റുകൾ എന്നിവിടങ്ങളിലും കാംപസിന്റെ വിവിധ ഇടങ്ങളിലും പ്രത്യേക നിരീക്ഷണം ഉണ്ടാകും.
ഐ.ടി പാർക്കുകളിൽ ലഹരി ഉപയേഗിക്കുന്നവരെന്നു സംശയിക്കുന്നവരെ പ്രത്യേകമായി നിരീക്ഷിക്കും. ഇവരുടെ താമസസ്ഥലങ്ങളിലും മിന്നൽ പരിശോധന ഉണ്ടാകും. രാസലഹരി ഉപയോഗിക്കുന്ന യുവാക്കളിൽ 70 ശതമാനവും മെച്ചപ്പെട്ട ശമ്പളമുള്ള സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരെന്നാണ് പൊലിസ് കണ്ടെത്തൽ. ഇവരിലെ ലഹരി ഉപയോഗത്തിന് തടയിട്ടാൽ തന്നെ ലഹരിഭീഷണിക്ക് പകുതി പരിഹാരമാകുമെന്നും കരുതുന്നു.
അതിനായാണ് സ്വകാര്യ സ്ഥാപനങ്ങളിലെ സ്ത്രീ ചൂഷണം തടയാനുള്ള പോഷ് ആക്ട് മാതൃകയിൽ ലഹരി ഉപയോഗം തടയാനായി പ്രത്യേക നയം തയാറാക്കുന്നത്.
Testing in the private sector every three months to detect drug use; no longer in doubt that it will work
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കറന്റ് അഫയേഴ്സ്-08-05-2025
PSC/UPSC
• 16 hours ago.png?w=200&q=75)
നിപ്പാ വൈറസ്: കരുതലോടെ നേരിടാം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക
Kerala
• 16 hours ago
പാക് ഡ്രോണുകളും മിസൈലുകളും നിലം തൊടും മുന്നേ അടിച്ചിട്ട എസ്-400 എന്ന 'സുദർശന ചക്രം'
National
• 16 hours ago
കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം
Kerala
• 16 hours ago
പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു
International
• 16 hours ago.png?w=200&q=75)
നിപ വൈറസ്: മാസ്ക് നിർബന്ധം, മലപ്പുറത്ത് മൂന്ന് പ്രദേശങ്ങൾ കോൺടൈൻമെന്റ് സോണിൽ
Kerala
• 17 hours ago
ടിക് ടോക്ക് വീഡിയോയ്‌ക്കായി ഡോർബെൽ പ്രാങ്ക് ചെയ്ത 18 കാരനായ യുവാവിനെ വീട്ടുടമ വെടിവെച്ച് കൊലപ്പെടുത്തി
International
• 17 hours ago
ലാപ്‌ടോപ്പ് കടംവാങ്ങി സഹപ്രവർത്തകയുടെ നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിൽ അപ്‌ലോഡ് ചെയ്തു; യുവാവ് അറസ്റ്റിൽ
latest
• 18 hours ago
പാകിസ്ഥാൻ സ്ഥിതിഗതികൾ വഷളാക്കി, ഞങ്ങൾ പഹൽഗാം ഭീകരാക്രമണത്തോട് മാത്രമാണ് പ്രതികരിച്ചത്: വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി
National
• 18 hours ago
രക്ഷിക്കാൻ ദൈവത്തിന് മാത്രമേ കഴിയൂ; പാക് പാർലമെന്റിൽ പൊട്ടിക്കരഞ്ഞ് എംപി താഹിർ ഇഖ്ബാൽ
National
• 19 hours ago
സുധാകരനെ മാറ്റി; സണ്ണി ജോസ്ഫ് കെ.പി.സി.സി അധ്യക്ഷന്‍, അടൂര്‍ പ്രകാശ് കണ്‍വീനര്‍
Kerala
• 19 hours ago
രാജ്യത്തിന് പുറത്തും അകത്തും യുദ്ധം; പാകിസ്ഥാന് താങ്ങാനാകുമോ? മേഖലയിൽ സംഘർഷം രൂക്ഷം
International
• 19 hours ago
ഡ്രോൺ തകർന്ന് വീണ സംഭവം: അന്വേഷണം ആരംഭിച്ച് സുരക്ഷാ ഏജൻസികൾ; ശക്തമായ തിരിച്ചടിക്ക് പിന്നാലെ സുരക്ഷാ നീക്കങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി ഇന്ത്യ
National
• 19 hours ago
ഇന്ത്യൻ പ്രതിരോധം അതീവ ജാഗ്രതയിൽ: പാക് ശ്രമങ്ങൾ പൂർണമായി തകർത്ത് വ്യോമസേന
National
• 20 hours ago
സമയത്തർക്കം: കോഴിക്കോട് - മുക്കം ബസിന്റെ ഫ്രണ്ട് ഗ്ലാസ് അടിച്ചു തകർത്തു; രണ്ട് യാത്രക്കാർക്ക് പരുക്ക്
Kerala
• a day ago
ഹോട്ടലിൽ പ്രശ്നമുണ്ടാക്കി; നടൻ വിനായകൻ പൊലിസ് കസ്റ്റഡിയിൽ
Kerala
• a day ago
അബൂദബി ഇനി കളറാകും; യാസ് ഐലൻഡിൽ പുതിയ ഡിസ്നി തീം പാർക്ക്
uae
• a day ago
ഓപറേഷന് സിന്ദൂര്‍: ജയ്ഷെ തലവന്‍ മസ്ഊദ് അസ്ഹറിന്റെ സഹോദരനും കൊല്ലപ്പെട്ടു
National
• a day ago
'ക്ഷമ പരീക്ഷിക്കരുത്'; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്നാഥ് സിങ്
Kerala
• 20 hours ago
റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെ ആക്രമണം; പിഎസ്എല്‍ മത്സരം കറാച്ചിയിലേക്ക് മാറ്റി
International
• 21 hours ago
പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ ; പാലക്കാട് കലക്ട്രേറ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ മൂന്ന് ഉദ്യോഗസ്ഥർ പിടിയിൽ
Kerala
• 21 hours ago