HOME
DETAILS

ആശവർക്കർ സമരം 54-ാം ദിവസത്തിലേക്ക്: ചർച്ചകൾ നടക്കുന്നു, പിരിയുന്നു, എങ്ങുമെത്താതെ തീരുമാനങ്ങൾ

  
Sabiksabil
April 04 2025 | 00:04 AM

Asha Workers Strike Reaches 54th Day Talks Ongoing Splits Emerge Decisions Stalled

 

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ കഴിഞ്ഞ 53 ദിവസമായി സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നടത്തിയ മൂന്നാംവട്ട ചര്‍ച്ചയും തീരുമാനമാവാതെ പിരിഞ്ഞു. സമരം ശക്തമായി തുടരുമെന്ന് കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നേതാക്കള്‍ വ്യക്തമാക്കി. മുന്‍ ചര്‍ച്ചകളില്‍ നിന്ന് വിഭിന്നമായി സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എസ്.ടി.യു, എ.ഐ.ടി.യു.സി യൂനിയന്‍ നേതാക്കളേയും മന്ത്രി ക്ഷണിച്ചിരുന്നു. സര്‍ക്കാരിന്റെ സാമ്പത്തിക പരാധീനതകള്‍ നിരത്തി, വേതന വര്‍ധന ഉള്‍പ്പടെയുള്ള പഠിക്കാന്‍ കമ്മിറ്റിയെ നിശ്ചയിക്കാമെന്ന നിര്‍ദേശം മന്ത്രി മുന്നോട്ടുവയ്ക്കുകയായിരുന്നു. ആരോഗ്യവകുപ്പിലെ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്‍, ധന,തൊഴില്‍ വകുപ്പിലെ പ്രതിനിധികള്‍ അടങ്ങുന്ന കമ്മിറ്റി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ചര്‍ച്ചയ്ക്കിടയില്‍ ഏകീകൃത തീരുമാനമെടുക്കാന്‍ മന്ത്രി പറഞ്ഞു.  വീണ്ടും നടന്ന ചര്‍ച്ചയില്‍ സമരം ചെയ്യുന്ന യൂനിയന്‍ ഒഴികെയുള്ള മറ്റെല്ലാ യൂനിയനുകളും മന്ത്രിയുടെ നിര്‍ദേശം അംഗീകരിക്കുകയായിരുന്നു. 

കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ മന്ത്രിയുടെ നിര്‍ദേശം അംഗീകരിക്കാന്‍ തയാറായില്ല. ഇപ്പോള്‍ 3000 രൂപയെങ്കിലും വര്‍ധിപ്പിച്ച് നിലവിലെ ഓണറേറിയം 10,000 രൂപയാക്കണമെന്ന നിര്‍ദേശം സമരക്കാര്‍ മുന്നോട്ടുവച്ചെങ്കിലും മന്ത്രി തള്ളി. ആയിരം രൂപ പോലും വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന് മന്ത്രി നിലപാട് എടുത്തതോടെ ചര്‍ച്ച വഴിമുട്ടുകയായിരുന്നു. മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ തീരുമാനം പിന്നീട് അറിയിക്കാമെന്ന് സമരക്കാര്‍ അറിയിക്കുകയായിരുന്നു. 
ആരോഗ്യമന്ത്രിക്ക് പുറമെ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ഓണ്‍ലൈനായി ചര്‍ച്ചയില്‍ പങ്കെടുത്തു. സമരസമിതിയെ പ്രതിനിധീകരിച്ച് വി.കെ സദാനന്ദന്‍, എം.എ ബിന്ദു, എസ്. മിനി, റോസമ്മ, സി.ഐ.ടി.യു പ്രതിനിധികളായ പി.പി പ്രേമ, സുനില്‍കുമാര്‍, ഗോപിനാഥ്, ഐ.എന്‍.ടി.യു.സി പ്രതിനിധികളായ ആര്‍. ചന്ദ്രശേഖരൻ, കൃഷ്ണവേണി ജി. ശര്‍മ്മ, സൈബ താജുദ്ദീന്‍, എസ്.ടി.യു പ്രതിനിധികളായ അഡ്വ. റഹ്മത്തുള്ള, ഹലീല്‍ റഹ്മാന്‍, ബിന്ദു എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: സിപിഐ എം നഗരസഭ ചെയർമാൻ അറസ്റ്റിൽ

Kerala
  •  2 days ago
No Image

സമയമായി; ശുഭാംശുവിന്റെ മടക്കയാത്ര തിങ്കളാഴ്ച്ച വൈകീട്ട്; സ്പ്ലാഷ് ഡൗണ്‍ പസഫിക് സമുദ്രത്തില്‍

International
  •  2 days ago
No Image

ബെൻസിന്റെ ഈ ജനപ്രിയ മോഡൽ ഇലക്ട്രിക്കാകുന്നു കൂടെ ഹൈബ്രിഡ് വേർഷനും 

auto-mobile
  •  2 days ago
No Image

ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാര്‍ ഇടിച്ചുകയറി; നാലു വയസുകാരന്‍ മരിച്ചു

Kerala
  •  2 days ago
No Image

ഗോരഖ്പൂർ മെഡിക്കൽ കോളേജിലെ മലയാളി ഡോക്ടറുടെ മരണം: ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; മകൻ ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും കുടുംബത്തിലില്ലെന്ന് പിതാവ്

Kerala
  •  2 days ago
No Image

നിമിഷ പ്രിയയുടെ മോചനത്തിനായി സുപ്രീം കോടതിയിൽ ഹരജി: നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചു

National
  •  2 days ago
No Image

പത്തനംതിട്ടയിൽ ഹോട്ടൽ ഉടമയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പിൽ പഞ്ചായത്ത് അംഗത്തിന്റെ പേര്; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

Kerala
  •  2 days ago
No Image

തമിഴ്‌നാട്ടിലെ കസ്റ്റഡി മരണങ്ങള്‍; ചര്‍ച്ചയാക്കി വിജയ്; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി പാർട്ടി ആസ്ഥാനത്ത് കൂടിക്കാഴ്ച്ച

National
  •  2 days ago
No Image

ഇനി ബാക്ക്‌ ബെഞ്ചറില്ല; തമിഴ്നാട്ടിലെ സ്കൂളുകളിൽ ഇരിപ്പിട ക്രമീകരണത്തിൽ മാറ്റം

National
  •  2 days ago
No Image

അമിത് ഷാ പങ്കെടുത്ത പരിപാടികളിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിട്ടുനിന്നു: പുതിയ ഭാരവാഹി പട്ടികയിൽ അതൃപ്തിയെന്ന് സൂചന

Kerala
  •  2 days ago