Forbes' 2025 list of the world's richest people shows Elon Musk at number one, with a net worth of $34.2 billion. Mukesh Ambani is the richest Indian on the list, ranked 18th globally. In Kerala, Yusuf Ali is the richest person in the kerala.
HOME
DETAILS
 MAL
2025ലും കുതിപ്പ് തുടര്‍ന്ന് ലുലു; ഏറ്റവും സമ്പന്നനായ മലയാളി യൂസഫലി തന്നെ; ലോകം കീഴടക്കി മസ്‌ക്; ഫോബ്‌സ് ശതകോടീശ്വര പട്ടിക പുറത്തിറക്കി
Web Desk
April 04, 2025 | 6:17 AM
ദുബൈ: ഫോബ്‌സ് മാസിക 2025ലെ ശതകോടീശ്വര പട്ടിക പുറത്തിറക്കി. തുടര്‍ച്ചയായി ഇലോണ്‍ മസ്‌ക് തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍. 34,200 കോടി ഡോളറാണ് എക്‌സ്, ടെസ്‌ല കമ്പനികളുടെ മുതലാളിയുടെ ആസ്തി. ഇന്ത്യക്കാരില്‍ മുമ്പന്‍ റിലയന്‍സ് മേധാവി മുകേഷ് അംബാനിയാണ്. ലോക സമ്പന്നരുടെ പട്ടികയില്‍ 18ാം സ്ഥാനമാണ് അംബാനിക്കുള്ളത്. കേരളത്തിലെ ഏറ്റവും വലിയ സമ്പന്നനായി ഇത്തവണയും യൂസഫലി ഇടംപിടിച്ചു.
സമ്പന്നരായ മലയാളികള്‍
550 കോടി ഡോളര്‍ ആസ്തിയോടെ ലുലു ഗ്രൂപ്പ് സ്ഥാപകന്‍ എംഎ യൂസഫലിയാണ് കേരളത്തിലെ ഏറ്റവും വലിയ സമ്പന്നന്‍. ഇന്ത്യന്‍ രൂപയില്‍ 47,000 കോടി രൂപയാണ് യൂസഫലിയുടെ ആസ്തി. ലോക സമ്പന്ന പട്ടികയില്‍ 639ാം സ്ഥാനത്തും, ഇന്ത്യയിലെ 32 മത്തെ സമ്പന്നനുമാണ് യൂസഫലി.
ജെംസ് എജ്യുക്കേഷന്‍ മേധാവി സണ്ണി വര്‍ക്കി (390 കോടി ഡോളര്‍), ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ (380 കോടി ഡോളര്‍), ആര്‍പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള (370 കോടി ഡോളര്‍), ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് (330 കോടി ഡോളര്‍), ടിഎസ് കല്യാണരാമന്‍ (310 കോടി ഡോളര്‍), ബുര്‍ജീല്‍ ഹോള്‍ഡിങ്‌സിന്റെ സ്ഥാപകന്‍ ഡോ. ഷംഷീര്‍ വയലില്‍ (200 കോടി ഡോളര്‍), ഇന്‍ഫോസിസ് മുന്‍ സിഇഒ എസ്.ഡി ഷിബുലാല്‍ (200 കോടി ഡോളര്‍), മുത്തൂറ്റ് ഫാമിലി (190 കോടി ഡോളര്‍), കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി (130 കോടി ഡോളര്‍) എന്നിവരാണ് കേരളത്തിലെ അതിസമ്പന്നര്‍.
സമ്പന്നരായ ഇന്ത്യക്കാര്‍
റിലയന്‍സ് ഗ്രൂപ്പ് മേധാവി മുകേഷ് അംബാനിയാണ് ഇന്ത്യക്കാരില്‍ മുന്നിലുള്ളത്. 9250 കോടി ഡോളറാണ് അംബാനിയുടെ സമ്പാദ്യം. 5630 കോടി ഡോളര്‍ ആസ്തിയോടെ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി രണ്ടാമതെത്തി. 3550 കോടി ഡോളര്‍ ആസ്തിയുള്ള ജിന്‍ഡാല്‍ ഗ്രൂപ്പ് മേധാവി സാവിത്രി ജിന്‍ഡാല്‍, എച്ച്‌സിഎല്‍ സ്ഥാപകന്‍ ശിവ് നാടാര്‍ (3450 കോടി ഡോളര്‍), സണ്‍ ഫാര്‍മ മേധാവി ദിലീപ് സാംഗ്വി, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകന്‍ സൈറസ് പൂനെവാല, ആദിത്യ ബിര്‍ല ഗ്രൂപ്പ് മേധാവി കുമാര്‍ ബിര്‍ല എന്നിവരാണ് ആദ്യ സ്ഥാനത്തുള്ളത്.
ആധിപത്യം തുടര്‍ന്ന് മസ്‌ക്
ടെസ് ല, എക്‌സ്, സ്‌പേസ് എക്‌സ് എന്നീ കമ്പനികളുടെ സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് തന്നെയാണ് പട്ടികയില്‍ ഇത്തവണയും ഒന്നാമത്. 34200 ഡോളറാണ് ഈ 53 കാരന്റെ ആസ്തി. തൊട്ടുപുറകെ 21600 കോടി ഡോളര്‍ ആസ്തിയുമായി ഫേസ്ബുക്ക് സ്ഥാപകനും, മെറ്റ പ്ലാറ്റ്‌ഫോം മേധാവിയുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗ് രണ്ടാമതുണ്ട്. ആമസോണ്‍ മേധാവി ജെഫ് ബെസോസ് (21500 ഡോളര്‍), ഒറാക്കിള്‍ മേധാവി ലാറി എലിസണ്‍ (19200 ഡോളര്‍), ഫാഷന്‍ ആന്റ് റീറ്റെയില്‍ രംഗത്തെ അതികായരായ ഫ്രാന്‍സിലെ ബെര്‍നാഡ് അര്‍നോല്‍ട്ട് (17800 ഡോളര്‍) എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."