അനധികൃത പാര്‍ക്കിങ്ങിതെിരേ നടപടി വേണം: താലൂക്ക് വികസന സമിതി
പാലക്കാട്: നഗരത്തില്‍ നിന്ന് മേഴ്‌സി കോളജ് വരെസ്ഥലങ്ങളില്‍ ഒലവക്കോട് റെയില്‍വെ സ്റ്റേഷന്‍ റോഡിലെ അനുഗ്രഹ, ഗായത്രി കല്യാണ മണ്ഡപങ്ങളില്‍ കല്യാണങ്ങളും മറ്റു വിശേഷങ്ങളും നടക്കുമ്പോള്‍ വാഹന പാര്‍ക്കിങ് ക്രമീകരണത്തിന് നടപടി സ്വീകരിക്കണമെന്ന് പാലക്കാട് താലൂക്ക് വികസന യോഗം ആവശ്യപ്പെട്ടു.
മലമ്പുഴ ഡാമില്‍ നിന്നുളള മത്സ്യബന്ധനം സാധാരണ ജനങ്ങള്‍ക്ക് പ്രയോജനപ്പെടാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. കേരളശ്ശേരി പഞ്ചായത്തില്‍ കണ്ടളശ്ശേരി വളവില്‍ ഇലവ് മരം നില്‍ക്കുന്നത് അപകടകരമായതിനാല്‍ പൊതുമരാമത്ത് (റോഡ്‌സ്) വകുപ്പിന് കത്ത് നല്‍കുവാന്‍ യോഗം തീരുമാനിച്ചു.
കണ്ണാടി പഞ്ചായത്തില്‍ പുഴയ്ക്കല്‍ ഭാഗത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാണെന്നും ഇത് പരിഹരിക്കുന്നതിനായി തടയണകളുടെ സംഭരണശേഷി കൂട്ടണമെന്നും യോഗത്തില്‍ പരാതിയുയര്‍ന്നു. ഇത് സംബന്ധിച്ച കേരള വാട്ടര്‍ അതോറിറ്റിക്ക് കത്ത് നല്‍കുവാന്‍ യോഗം തീരുമാനിച്ചു.
താലൂക്ക് വികസന സമിതി യോഗത്തില്‍ കണ്ണാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ.വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് വികസന സമിതി കണ്‍വീനറായ തഹസില്‍ദാര്‍ പി.കാവേരിക്കുട്ടി, അഡീഷണല്‍ തഹസില്‍ദാര്‍, താലൂക്ക്തല ഉദ്യോഗസ്ഥര്‍, മറ്റു വകുപ്പ് മേധാവികളും ജനപ്രതിനിധികളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."