HOME
DETAILS

അവിഹിത ബന്ധമെന്ന് സംശയം; ഭാര്യയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്ന് ഭര്‍ത്താവ്

  
Shaheer
April 05 2025 | 14:04 PM

Suspecting an extramarital affair Husband kills wife by hitting with a hammer

ന്യൂഡല്‍ഹി: അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു. നോയിഡയിലാണ് ഭര്‍ത്താവായ നൂറുള്ള ഹൈദറാണ് (55) ഭാര്യയായ അസ്മാ ഖാനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നത്. ബീഹാര്‍ സ്വദേശിയായ നൂറുള്ള ഹൈദറിനെ പൊലിസ് പിടികൂടിയിട്ടുണ്ട്.

ജാമിയ മില്ലിയ ഇസ്‌ലാമിയയില്‍ നിന്നും സിവില്‍ എഞ്ചിനീയറിംഗ് ബിരുദം നേടിയ ശേഷം സെക്ടര്‍ 62 ലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു അസ്മാ ഖാന്‍. എഞ്ചിനീയര്‍ ബിരുദധാരിയായ നൂറുള്ള തൊഴില്‍രഹിതനായിരുന്നു. ഭാര്യക്ക് ജോലി ലഭിച്ചതില്‍ ഇയാള്‍ക്ക് അസ്വസ്ഥതയുള്ളതായി പൊലിസ് പറഞ്ഞു.

2005 ല്‍ വിവാഹിതരായ ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. ആദ്യത്തെയാള്‍ എഞ്ചിനീയറിംഗിനും മറ്റേയാള്‍ എട്ടാം ക്ലാസിലാണ് പഠിക്കുന്നത്. സെക്ടര്‍ 15 ലെ രണ്ടു നില വീടിന്റെ മുകളിലത്തെ നിലയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. താഴത്തെ നില അതിഥികള്‍ക്ക് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. മരണസമയത്ത് അസ്മയുടെ മാതാവും രണ്ട് കുട്ടികളും കുടുംബ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് നൂറുള്ള വര്‍ഷങ്ങളോളം വിശ്വസിച്ചിരുന്നതായി പൊലിസ് പറഞ്ഞു. ഇക്കാരണത്താല്‍ ഇവര്‍ തമ്മില്‍ പലപ്പോഴും തര്‍ക്കങ്ങളുണ്ടായിരുന്നു. വെള്ളിയാഴ്ച ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് നൂറുള്ള ചുറ്റിക ഉപയോഗിച്ച് അസ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡി.കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന; ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് ഖാര്‍ഗെ

National
  •  2 days ago
No Image

ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് കടുക്കുന്നു; രാജ്ഭവന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടിക വെട്ടി സര്‍ക്കാര്‍

Kerala
  •  2 days ago
No Image

എസ്എഫ്‌ഐ ദേശീയ സമ്മേളനത്തിന് പോകാന്‍ സ്‌കൂളിന് അവധി നല്‍കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍

Kerala
  •  2 days ago
No Image

കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; ജീവനൊടുക്കിയത് ബ്ലേഡ് മാഫിയയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് നിഗമനം

Kerala
  •  2 days ago
No Image

സ്ത്രീധന പീഡനം: തിരുപ്പൂരില്‍ നവവധു കാറില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

National
  •  2 days ago
No Image

പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട് 

Kerala
  •  2 days ago
No Image

'അവര്‍ ദൈവത്തിന്റെ ശത്രുക്കള്‍, അവരുടെ ചെയ്തിയില്‍ ഖേദിക്കേണ്ടി വരുന്നിടത്തേക്ക് അവരെ എത്തിക്കുക' ട്രംപിനും നെതന്യാഹുവുനുമെതിരെ ഇറാന്‍ പണ്ഡിതന്‍

International
  •  2 days ago
No Image

തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്

National
  •  2 days ago
No Image

ഡല്‍ഹിയില്‍ ഇനി പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം ലഭിക്കില്ല; ഇന്നോവ ഉള്‍പ്പെടെയുള്ളവ കുറഞ്ഞ വിലക്ക് കിട്ടും, കേരളത്തിലെ യൂസ്ഡ് കാര്‍ വ്യാപാരികള്‍ക്ക് ചാകര

auto-mobile
  •  2 days ago
No Image

കണ്ടാല്‍ കേരളമാണെന്ന് തോന്നും, പക്ഷേ ഒമാന്‍ ആണ്; ഖരീഫ് സീസണില്‍ ഒമാനിലേക്ക് സന്ദര്‍ശക പ്രവാഹം

oman
  •  2 days ago