HOME
DETAILS

'72 കന്യകമാർക്ക് പകരം 36 കന്യകമാരുമായി ഞാൻ ഒത്തുപോകും'; മുസ് ലിംകളെ അവഹേളിച്ച് ഹിന്ദുത്വ നേതാവിന്റെ വിവാദ റീൽസ് ജമ്മുകശ്മീരിലെ ഭദർവയിൽ ഭാഗിക കർഫ്യൂ ഏർപ്പെടുത്തി

  
Web Desk
April 06, 2025 | 1:06 PM

72 Virgins Instead of 36 Virgins I Will Settle Controversial Reel of Hindu Leader Mocking Muslims Imposes Partial Curfew in Bhaderwah Jammu and Kashmir

 

ശ്രീനഗർ: ഹിന്ദുത്വ സംഘടനാ നേതാവിന്റെ വിദ്വേഷ പോസ്റ്റിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങളെത്തുടർന്ന് ജമ്മുകശ്മീർ മേഖലയിൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. ദോഡ ജില്ലയിലെ ഭദർവയിൽ ശനിയാഴ്ച മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പൂർണമായും വിച്ഛേദിച്ചു. സോഷ്യൽ മീഡിയയിലെ വിവാദ പോസ്റ്റാണ് പ്രതിഷേധങ്ങൾക്ക് കാരണമായത്. ഇത് ഹിന്ദു-മുസ് ലിം സമുദായങ്ങൾക്കിടയിൽ അമർഷം വളർത്തി. ശ്രീ സനാതൻ ധർമ സഭ ഭദർവയുടെ തലവനായ വീരേന്ദർ റസ്ദാൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ വർഗീയ വിദ്വേഷം അടങ്ങിയ റീൽസ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. 

വീരേന്ദർ റസ്ദാനെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 299 പ്രകാരം (മതവികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ദുരുദ്ദേശ്യപരമായ പ്രവൃത്തികൾ)  കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പിടികൂടാൻ ശ്രമങ്ങൾ തുടരുകയാണെന്നും എസ്പി വിനോദ് ശർമ്മ വ്യക്തമാക്കി. "നിയമം അതിന്റെ വഴിക്ക് പോകും. എല്ലാവരും ശാന്തത പാലിക്കണം, സാമുദായിക ഐക്യം നിലനിർത്തണം. ഒരു തരത്തിലുള്ള അനിഷ്ട സംഭവങ്ങളും ഭരണകൂടം അനുവദിക്കില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.

കുറ്റവാളിയെ പിടികൂടുന്നതുവരെ സമാധാനപരമായ പ്രതിഷേധം തുടരും. ഇത്തരം വിവാദ പരാമർശങ്ങൾ ഇയാൾ ആദ്യമായല്ല നടത്തുന്നത്. സ്ഥിരം കുറ്റവാളിയാണ് ഇയാളെന്നും, മുസ് ലിം സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തിയ പോസ്റ്റിന്റെ ഉത്തരവാദിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഞ്ജുമാൻ-ഇ-ഇസ്ലാമിയ ഭദർവയുടെ നേതൃത്വത്തിൽ ശനിയാഴ്ച പ്രാദേശിക ജാമിയ മസ്ജിദിൽ നിന്ന് ഭദർവാ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടന്നു. സമാധാനവും സാഹോദര്യവും നിലനിർത്താൻ നിയമപരമായ നടപടി അനിവാര്യമാണ് പോലീസ് സൂപ്രണ്ടിന്റെ ഉറപ്പിനെ തുടർന്ന് പ്രതിഷേധക്കാർ പിരിഞ്ഞെങ്കിലും, അഞ്ജുമന്റെ ആഹ്വാനപ്രകാരം പട്ടണത്തിലെ കടകൾ ഭാഗികമായി അടച്ചു.

മുൻകരുതലിന്റെ ഭാഗമായി ഭദർവ പട്ടണത്തിലും സമീപ പ്രദേശങ്ങളിലും മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി അധികൃതർ അറിയിച്ചു. ബദർവ വെസ്റ്റിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവും ജില്ലാ വികസന കൗൺസിൽ അംഗവുമായ താക്കൂർ യുധ്വീർ സിംഗ്  "നിർഭാഗ്യകരമായ പോസ്റ്റിനെ" അപലപിച്ചു. റസ്ദാൻ വ്യക്തിപരമായി പോസ്റ്റ് ചെയ്തതാണെന്നും സനാതൻ ധർമ സഭയ്ക്ക് ഇതുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. നിരുത്തരവാദപരമായ ഉള്ളടക്കം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വ്യക്തിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമപ്രകാരം ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കും," അദ്ദേഹം വ്യക്തമാക്കി. "ജാഗ്രത പാലിക്കുക, വർഗീയ വിദ്വേഷം പടർത്തുന്ന സന്ദേശങ്ങളോ വീഡിയോകളോ ഷെയർ ചെയ്യരുത്," ദോഡ പോലീസ് എക്സിൽ കുറിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

28 ദിവസത്തെ റീചാര്‍ജ് ഉപഭോക്തൃ ചൂഷണം; സഭയിൽ ഉന്നയിച്ച് കൊടിക്കുന്നിൽ

Kerala
  •  4 days ago
No Image

പാലക്കാട് നഗരസഭാ ചെയർമാൻ തെരഞ്ഞെടുപ്പ്; പിന്തുണ തേടി ഇരുമുന്നണിക്കും കത്ത് നൽകി സ്വതന്ത്രൻ

Kerala
  •  4 days ago
No Image

ഫലസ്തീനികളെ ദക്ഷിണാഫ്രിക്കയിലേക്ക് കടത്തുന്നു

International
  •  4 days ago
No Image

മൊബൈൽ ഫോൺ ഉപയോഗിച്ചതിന് വഴക്ക് പറഞ്ഞു; കൊണ്ടോട്ടിയിൽ ഏഴാം ക്ലാസുകാരി ജീവനൊടുക്കി

Kerala
  •  4 days ago
No Image

മുസ്‌ലിം ലീഗ് ഓഫീസിന് നേരെ കല്ലേറ്; പെരിന്തൽമണ്ണയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

Kerala
  •  4 days ago
No Image

'2026 ഫുട്ബോൾ ലോകകപ്പ് ഫൈനലിൽ ഞാൻ ഗോൾ നേടും, കപ്പ് ബ്രസീലിലെത്തിക്കും'; ആരാധകർക്ക് വാക്കുനൽകി സുൽത്താൻ

Football
  •  5 days ago
No Image

'ഇരട്ട എഞ്ചിൻ സർക്കാർ പരാജയപ്പെടുമ്പോൾ ഉത്തരവാദിത്തം പ്രതിപക്ഷത്തിനല്ല'; മോദിക്ക് മറുപടിയുമായി മല്ലികാർജുൻ ഖർഗെ

National
  •  5 days ago
No Image

ജെമീമയുടെ ചിറകിലേറി ഇന്ത്യ; ആദ്യ ടി-20യിൽ ശ്രീലങ്കയെ തകർത്ത് ലോക ചാമ്പ്യന്മാർ

Cricket
  •  5 days ago
No Image

ഒമാനിൽ സാഹസിക ടൂറിസം നിയമങ്ങൾ കർശനമാക്കുന്നു; ലംഘിച്ചാൽ കടുത്ത നിയമനടപടി

oman
  •  5 days ago
No Image

കുവൈത്തിൽ വീടിന് തീപിടിച്ച് യുവതിയും രണ്ട് കുട്ടികളും വെന്തുമരിച്ചു; അഞ്ച് പേർക്ക് ​ഗുരുതരമായി പൊള്ളലേറ്റു

Kuwait
  •  5 days ago