HOME
DETAILS

വഖ്ഫ് ഭേദഗതി നിയമം: സമസ്തയുടെ ഹരജി അടിയന്തിരമായി പരിഗണിക്കുമെന്നു സുപ്രീംകോടതി; ഹാജരായത് അഭിഷേക് മനു സിങ്‌വി | Samastha in Supreme court

  
Web Desk
April 07 2025 | 05:04 AM

Waqf Amendment Act Supreme Court decides to urgently consider Samasthas petition

ന്യൂഡല്‍ഹി: വഖ്ഫ് ഭേദഗതി നിയമം ചോദ്യംചെയ്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സമർപ്പിച്ച ഹരജി അടിയന്തിരമായി പരിഗണിക്കാമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സജ്ഞീവ് ഖന്ന അറിയിച്ചു. സമസ്തക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വിയാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന മുന്പാകെ ഇന്ന് ഹാജരായത്. ഇന്ന് രാവിലെ കോടതി ആരംഭിക്കുന്ന സമയത്ത് ചീഫ് ജസ്റ്റിസ് മുമ്പാകെ അഭിഷേക് മനു സിങ്‌വി ഹാജരാവുകയും സമസ്തയുടെ ഹരജി അടിയന്തിരമായി പരിഗണിക്കണമെന്നും വാദം കേള്ക്കണമെന്നുമുള്ള ആവശ്യം ഉന്നയിക്കുകയായിരുന്നു. ഇതോടെയാണ് സമസ്തയുടെ ഹരജി വേഗത്തിൽ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് സജ്ഞീവ് ഖന്ന അറിയിച്ചത്. മുതിർന്ന അഭിഭാഷകൻ പിവി ദിനേഷ്, അഡ്വക്കറ്റ് ഓണ് റെക്കോർഡ് സുല്ഫീക്കർ അലി പി.എസ് എന്നവരും ഇന്ന് സമസ്തക്ക് വേണ്ടി ചീഫ് ജസ്റ്റിസ് മുന്പാകെ ഹാജരായി.

നേരത്തേ വഖ്ഫ് നിയമം ഭരണഘടനയുടെ 14, 15, 25, 26, 300 എ അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പി.എസ് സുല്‍ഫിക്കര്‍ അലി മുഖേനയാണ് സമസ്ത ഹരജി നല്‍കിയത്. നിയമം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രത്യേക അപേക്ഷയും സമസ്ത സമര്‍പ്പിച്ചിട്ടുണ്ട്. 

വഖ്ഫ് വസ്തുവകകള്‍ സര്‍ക്കാര്‍ സ്വത്തുക്കളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള 35 ഭേദഗതികളാണ് നിയമത്തില്‍ കൊണ്ടുവന്നിരിക്കുന്നതെന്നാണ് സമസ്ത ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഭേദഗതി വഖ്ഫിന്റെ മതസ്വഭാവം ഇല്ലാതാക്കുന്നതും ഒരു മതവിഭാഗത്തിന് സ്വന്തം കാര്യങ്ങള്‍ കൈകാര്യംചെയ്യാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 26 പ്രകാരം നല്‍കിയിട്ടുള്ള അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റവുമാണ്. സംസ്ഥാന വഖ്ഫ് ബോര്‍ഡുകളുടെ അവകാശങ്ങളില്‍ കടന്നുകയറുകയും അവയുടെ നിയന്ത്രണങ്ങളില്‍ ഇടപെടുകയും ചെയ്യുന്നത് ഫെഡറല്‍ തത്വങ്ങളെയും ലംഘിക്കുന്നു. 1995ലെ നിയമത്തിലെ സെക്ഷന്‍ 3 (ആര്‍) ല്‍ നല്‍കിയിരിക്കുന്ന 'വഖ്ഫ്' എന്നതിന്റെ നിര്‍വചനത്തിലെ ഭേദഗതിയും പുതുതായി ചേര്‍ത്ത സെക്ഷന്‍ 3ഇ, 7 (1) വകുപ്പും നിലവിലെ വഖ്ഫ് സ്വത്തുക്കളെ ഗുരുതരമായി ബാധിക്കും.

വഖ്ഫ് ബൈ യൂസര്‍ വ്യവസ്ഥ ഇല്ലാതാക്കിയത് വലിയ പ്രത്യാഘാതമുണ്ടാക്കുകയും സുപ്രധാന വഖ്ഫ് സ്വത്തുക്കള്‍ നഷ്ടപ്പെടാന്‍ ഇടയാക്കുകയും ചെയ്യും. ഒരിക്കല്‍ വഖ്ഫ് ചെയ്തത് എപ്പോഴും വഖ്ഫ് ആയിരിക്കും. മുസ് ലിം നിയമശാസ്ത്രമനുസരിച്ച് വഖ്ഫ് വാക്കാലോ ആധാരത്തിലൂടെയോ ഉപയോക്താവില്‍ നിന്ന് സൃഷ്ടിക്കാന്‍ കഴിയും. ഒരു ഭൂമിയോ സ്വത്തോ വളരെക്കാലമായി മുസ് ലിം സമുദായത്തില്‍പ്പെട്ട ആളുകള്‍ മതപരമോ ഭക്തിപരമോ ആയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍, അത്തരം സ്വത്തോ ഭൂമിയോ ഉപയോക്താവില്‍ നിന്ന് വഖ്ഫ് ആയി മാറുന്നു.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിലവില്‍വന്നതിനാല്‍ ഇന്ത്യയിലെ വഖ്ഫ് സ്ഥാപനങ്ങള്‍ക്ക് വഖ്ഫ് ആധാരം ഇല്ല. അതിനാല്‍ രേഖയുടെ അടിസ്ഥാനത്തില്‍ വഖ്ഫ് സ്വത്തുക്കള്‍ നിര്‍ണയിക്കപ്പെടുന്നത് സ്വകാര്യ സ്വത്തോ സര്‍ക്കാര്‍ സ്വത്തോ ആണെന്ന് അവകാശപ്പെടാനിടയാക്കും. വഖ്ഫ് കൗണ്‍സിലിലും ബോര്‍ഡുകളിലും അമുസ് ലിംകളെ ഉള്‍പ്പെടുത്തുന്നത് ഭരണഘടനാലംഘനമാണ്. വഖ്ഫ് തര്‍ക്കങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലേക്ക് നിക്ഷിപ്തമാക്കുന്നത് സര്‍ക്കാര്‍ തന്നെ വാദിയും ജഡ്ജിയുമാകുന്ന സാഹചര്യമുണ്ടാക്കുമെന്നും സമസ്ത ചൂണ്ടിക്കാട്ടുന്നു.

Waqf Amendment Act: Supreme Court decides to urgently consider Samastha's petition



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ-പാക്‌ സംഘർഷം: രാജസ്ഥാൻ അതിർത്തിയിൽ ഡ്രോണുകൾ കണ്ടെത്തി, ഒന്നിലധികം സ്ഫോടനങ്ങളഉണ്ടായതായി റിപ്പോർട്ട്

National
  •  3 hours ago
No Image

നിപ; രോഗലക്ഷണമുള്ള ആറ് പേരുടേയും പരിശോധനാഫലം നെഗറ്റീവ്, രോഗ ബാധിതയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല

Kerala
  •  3 hours ago
No Image

'പാക് പ്രകോപനങ്ങള്‍ തുടരുന്നു; തിരിച്ചടിച്ചു, ഏത് സാഹചര്യങ്ങളും നേരിടാന്‍ സജ്ജം'

Kerala
  •  4 hours ago
No Image

ഹജ്ജ് നിയമങ്ങൾ ലംഘിച്ചു; ഇന്ത്യൻ പൗരൻ സഊദിയിൽ അറസ്റ്റിൽ

Saudi-arabia
  •  5 hours ago
No Image

ഇന്ത്യ പാകിസ്താന്‍ സംഘർഷം; എഴുപത്തഞ്ചോളം വിദ്യാർത്ഥികൾ കേരള ഹൗസിലെത്തി

Kerala
  •  5 hours ago
No Image

ഇന്ത്യയ്ക്കും പാകിസ്ഥാനും ആണവായുധങ്ങൾ ഉപയോഗിക്കാമോ? ആണവ യുദ്ധത്തിന്റെ ഭയാനക യാഥാർത്ഥ്യം എന്താണ് ?

National
  •  5 hours ago
No Image

സഊദിയിൽ ഞായറാഴ്ച വരെ ഇടിമിന്നലിനും വെള്ളപ്പൊക്കത്തിനും സാധ്യത; മുന്നറിയിപ്പുമായി സിവിൽ ഡിഫൻസ് 

Saudi-arabia
  •  5 hours ago
No Image

കശ്മിരില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ഒമര്‍ അബ്ദുല്ലയുമായി സംസാരിച്ച് എംപി

Kerala
  •  6 hours ago
No Image

പ്രവാസികൾക്ക് എട്ടിന്റെ പണിയുമായി കുവൈത്ത്; വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

Kuwait
  •  6 hours ago
No Image

മലയാളി ഹാജിമാരുടെ വരവ് തുടങ്ങി, ആദ്യ സംഘം സഊദിയിൽ; ഊഷ്‌മള സ്വീകരണം നൽകി ഹജ്ജ് മിഷനും വിഖായ വളണ്ടിയർമാരും

Saudi-arabia
  •  6 hours ago