HOME
DETAILS

ചരിത്രനേട്ടം കണ്മുന്നിൽ; തിരിച്ചുവരവിൽ ബുംറയെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡ്

  
Web Desk
April 07 2025 | 11:04 AM

Jasprit Bumrah Need six wickets to set a historical record for Mumbai Indians in IPL History

മുംബൈ: ഐപിഎല്ലിൽ ഇന്ന് നടക്കുന്ന പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും മുംബൈ ഇന്ത്യൻസുമാണ് നേർക്കുനേർ എത്തുന്നത്. മുംബൈക്കായി സ്റ്റാർ പേസർ ജസ്പ്രീത് ബുംറ ഇന്നത്തെ മത്സരത്തിൽ കളത്തിൽ ഇറങ്ങും. പരുക്കേറ്റ ബുംറ സീസണിലെ ആദ്യ നാല് മത്സരങ്ങളിൽ കളിച്ചിരിക്കുന്നില്ല. പരുക്കേറ്റ് തിരിച്ചെത്തുന്ന ബുംറക്ക് ഒരു തകർപ്പൻ റെക്കോർഡും സ്വന്തമാക്കാൻ സാധിക്കും.

മുംബൈക്ക് വേണ്ടി ആറ് വിക്കറ്റുകൾ കൂടി നേടിയാൽ ഐപിഎല്ലിൽ മുംബൈക്ക്‌ വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരമായി മാറാൻ ബുംറക്ക്‌ സാധിക്കും. ഇതിനോടകം തന്നെ 165 വിക്കറ്റുകളാണ് മുംബൈയ്ക്ക് വേണ്ടി ബുംറ നേടിയിട്ടുള്ളത്. 170 വിക്കറ്റുകൾ നേടിയ ശ്രീലങ്കൻ ഇതിഹാസ ബൗളർ ലസിത് മല്ലിംഗയാണ് ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളത്. അതുകൊണ്ടുതന്നെ ആറ് വിക്കറ്റുകൾ കൂടി നേടിയ ലങ്കൻ ഇതിഹാസത്തെയും മറികടന്ന് മുംബൈയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരൻ ആവാൻ ബുംറക്ക്‌ സാധിക്കും.

ഐപിഎല്ലിന് മുമ്പ് തന്നെ ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞാൽ മാത്രമേ ബുംറക്ക്‌ ടീമിനൊപ്പം ചേരാൻ സാധിക്കുകയുള്ളുവെന്ന് നേരത്തെ തന്നെ വാർത്തകൾ നിലനിന്നിരുന്നു. കഴിഞ്ഞവർഷം നടന്ന ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ആയിരുന്നു ബുംറക്ക്‌ പരുക്ക് പറ്റിയിരുന്നത്. ഇതിന് പിന്നാലെ ബുംറക്ക്‌ ഐസിസി ചാമ്പ്യൻസ് ട്രോഫിയും നഷ്ടമാവുകയായിരുന്നു. പരുക്കേറ്റത്തിന് ശേഷം ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ബുംറ ഉണ്ടായിരുന്നത്. പൂർണ്ണമായും ഫിറ്റ് ആവാത്തതിന് പിന്നാലെയാണ് ബുംറക്ക് ആദ്യ മത്സരങ്ങൾ നഷ്ടമായത്. താരത്തിന്റെ തിരിച്ചുവരവ് മുംബൈ ബൗളിംഗ് യൂണിറ്റിന് കൂടുതൽ കരുത്ത് പകരുമെന്നുറപ്പാണ്. 

കളിച്ച നാല് മത്സരങ്ങളിൽ മൂന്നും പരാജയപ്പെട്ടാണ് മുംബൈ ഇന്ന് സ്വന്തം തട്ടകത്തിൽ കളിക്കാനിറങ്ങുന്നത്. സ്വന്തം മണ്ണിൽ വിജയിച്ചുകൊണ്ട് പോയിന്റ് പട്ടികയിൽ മുന്നേറാനാവും മുംബൈ ലക്ഷ്യം വെക്കുക. മറുഭാഗത്ത് അവസാന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് പരാജയപ്പെട്ടാണ് ആർസിബി ഇന്നത്തെ മത്സരത്തിനെത്തുന്നത്. വിജയ വഴിയിൽ തിരിച്ചെത്താൻ ഇരു ടീമുകളും ലക്ഷ്യം വെക്കുമ്പോൾ മത്സരം തീപാറുമെന്ന് ഉറപ്പാണ്. 

Jasprit Bumrah Need six wickets to set a historical record for Mumbai Indians in IPL History 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനി ചരിത്രത്തിന്റെ താളുകളില്‍; ദുബൈ അന്താരാഷ്ട്ര വിമാനത്താവളം അടച്ചുപൂട്ടുന്നു

uae
  •  a day ago
No Image

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

National
  •  a day ago
No Image

'ഭരണഘടനയിലില്ലാത്ത സമയപരിധി ബില്ലുകളില്‍ സുപ്രിം കോടതിക്ക് നിശ്ചയിക്കാനാവുമോ?' ചോദ്യങ്ങളുമായി രാഷ്ട്രപതി 

National
  •  a day ago
No Image

'ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി തപാല്‍ വോട്ടുകള്‍ തിരുത്തിയിട്ടുണ്ട്'; വിവാദ വെളിപ്പെടുത്തലുമായി ജി സുധാകരന്‍

Kerala
  •  a day ago
No Image

ഒരു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി ദുബൈയിലെ സ്വര്‍ണവില; പ്രതീക്ഷയില്‍ ജ്വല്ലറി ഉടമകള്‍

Business
  •  a day ago
No Image

കുറ്റ്യാടി - കോഴിക്കോട് സംസ്ഥാന പാതയില്‍ സ്വകാര്യ ബസും- ലോറിയും കൂട്ടിയിടിച്ച് അപകടം; ഇരുപതോളം പേർക്ക് പരുക്ക്

Kerala
  •  a day ago
No Image

ഡൊണാള്‍ഡ് ട്രംപിന്റെ യുഎഇ സന്ദര്‍ശനത്തിന് മുന്നോടിയായി വീണ്ടും ആഗോളശ്രദ്ധ നേടി ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക്

International
  •  a day ago
No Image

മലപ്പുറത്ത് കടുവ ആക്രമണം, യുവാവിന് ദാരുണാന്ത്യം; മരിച്ചത് ടാപ്പിങ് തൊഴിലാളി; പ്രതിഷേധവുമായി നാട്ടുകാര്‍ 

Kerala
  •  a day ago
No Image

മുസ്‌ലിം യുവാവിനെ ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ച് ആള്‍ക്കൂട്ടം, വിസമ്മതിച്ചപ്പോള്‍ അസഭ്യവര്‍ഷം

National
  •  a day ago
No Image

മലമ്പുഴ ഡാമില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങി മരിച്ചു

Kerala
  •  a day ago