HOME
DETAILS

 'മുസ്‌ലിംകളുടെ മതപരമായ കാര്യങ്ങളിലേക്കുള്ളസര്‍ക്കാറിന്റെ നുഴഞ്ഞു കയറ്റത്തിന് വഴി തുറക്കും, അനുവദിക്കില്ല' വഖഫ് നിയമ ഭേദഗതിക്കെതിരെ സുപ്രിം കോടതിയില്‍ ഹരജിയുമായി ആര്‍.ജെ.ഡിയും 

  
Web Desk
April 08 2025 | 04:04 AM

RJD Moves Supreme Court Against Waqf Act Amendment

ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതിക്കെതിരെ ആര്‍.ജെ.ഡിയും സുപ്രിം കോടതിയില്‍. പാര്‍ട്ടിയെ പ്രതിനിധീകരിച്ച് എം.പിമാരായ മനോജ് ഝാ, ഫയാസ് അഹമ്മദ് എന്നിവര്‍ ഹരജി സമര്‍പ്പിച്ചു.  ബില്ല് ഭരണഘടന വിരുദ്ധമാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല മുസ്‌ലിംകളുടെ മതപരമായ കാര്യങ്ങളിലേക്കുള്ള സര്‍ക്കാറിന്റെ അമിതമായ കടന്നു കയറ്റത്തിന് ബില്‍ വഴി തുറക്കുന്നുവെന്നും ഹരജിയില്‍ പറയുന്നു.

ബിഹാറില്‍ തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ വഖഫ് നിയമത്തെ ചവറ്റു കുട്ടയില്‍ എറിയുമെന്നാണ് പാര്‍ട്ടി നേതാവ് തേജസ്വി യാദവ് പ്രതികരിച്ചത്. 'ഇന്ന് മുസ്‌ലിംകളാണ് ടാര്‍ഗറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. നാളെ അത് സിഖുകാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും നേരെ തിരിയാം' അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിലില്ലായ്മ പോലെ രാജ്യം നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബില്‍ കൊണ്ടു വന്നതെന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു. ബിഹാറില്‍ നിയമം നടപ്പാക്കാന്‍ ബി.ജെ.പിയെ തങ്ങള്‍ ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

വഖഫ് ഭേദഗതിക്ക് എതിരെ സുപ്രിം കോടതിയില്‍ എത്തുന്ന 14മത്തെ ഹരജിയാണിത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, മുസ്ലിം ലീഗ്, മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്, എപിസിആര്‍,ഡി.എം.കെ തുടങ്ങിയവരാണ് കോടതിയില്‍ ഹരജി നല്‍കിയത് .


മുസ്‌ലിം ലീഗിനുവേണ്ടി ഇന്നലെ കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഹരജി അടിയന്തിരമായി കേള്‍ക്കണമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന് മുമ്പില്‍ ആവശ്യപ്പെട്ടിരുന്നു. അതില്‍ കോടതി തീരുമാനം ഇന്ന് ഉണ്ടായേക്കും.

വഖ്ഫ് നിയമ ഭേദഗതി ചോദ്യംചെയ്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സമര്‍പ്പിച്ച ഹരജി അടിയന്തരമായി പരിഗണിക്കാമെന്ന് സുപ്രിംകോടതി അറിയിച്ചിട്ടുണ്ട്. സമസ്തക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി ഹരജിയുടെ അടിയന്തര പ്രാധാന്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ രാവിലെ കോടതി ആരംഭിക്കുന്ന സമയത്ത് ചീഫ് ജസ്റ്റിസ് മുമ്പാകെ അഭിഷേക് മനു സിങ്‌വി ഹാജരാവുകയും സമസ്തയുടെ ഹരജി അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.

അടിയന്തരമായി പരിഗണിക്കേണ്ട വിഷയങ്ങള്‍ ഹരജിയിലുണ്ടെന്നും നിയമം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും സിങ്‌വി ചൂണ്ടിക്കാട്ടി. ഇതോടെയാണ് സമസ്തയുടെ ഹരജി വേഗത്തില്‍ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ പി.വി ദിനേഷ്, അഡ്വക്കറ്റ് ഓണ്‍ റെക്കോഡ് പി.എസ് സുല്‍ഫിക്കര്‍ അലി എന്നിവരും സമസ്തക്ക് വേണ്ടി ഹാജരായി. വഖ്ഫ് നിയമ ഭേദഗതി ഭരണഘടനയുടെ 14, 15, 25, 26, 300 എ അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമസ്ത ഹരജി നല്‍കിയത്. നിയമം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഉന്നയിച്ചു.


വഖ്ഫ് വസ്തുവകകള്‍ സര്‍ക്കാര്‍ സ്വത്തുക്കളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള 35 ഭേദഗതികളാണ് നിയമത്തില്‍ കൊണ്ടുവന്നിരിക്കുന്നതെന്നാണ് സമസ്ത ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഭേദഗതി വഖ്ഫിന്റെ മതസ്വഭാവം ഇല്ലാതാക്കുന്നതും ഒരു മതവിഭാഗത്തിന് സ്വന്തം കാര്യങ്ങള്‍ കൈകാര്യംചെയ്യാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 26 പ്രകാരം നല്‍കിയിട്ടുള്ള അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റവുമാണ്. സംസ്ഥാന വഖ്ഫ് ബോര്‍ഡുകളുടെ അവകാശങ്ങളില്‍ കടന്നുകയറുകയും അവയുടെ നിയന്ത്രണങ്ങളില്‍ ഇടപെടുകയും ചെയ്യുന്നത് ഫെഡറല്‍ തത്വങ്ങളെയും ലംഘിക്കുന്നു. 1995ലെ നിയമത്തിലെ സെക്ഷന്‍ 3 (ആര്‍) ല്‍ നല്‍കിയിരിക്കുന്ന 'വഖ്ഫ്' എന്നതിന്റെ നിര്‍വചനത്തിലെ ഭേദഗതിയും പുതുതായി ചേര്‍ത്ത സെക്ഷന്‍ 3ഇ, 7 (1) വകുപ്പും നിലവിലെ വഖ്ഫ് സ്വത്തുക്കളെ ഗുരുതരമായി ബാധിക്കും.

വഖ്ഫ് ബൈ യൂസര്‍ വ്യവസ്ഥ ഇല്ലാതാക്കിയത് വലിയ പ്രത്യാഘാതമുണ്ടാക്കുകയും സുപ്രധാന വഖ്ഫ് സ്വത്തുക്കള്‍ നഷ്ടപ്പെടാന്‍ ഇടയാക്കുകയും ചെയ്യും. ഒരിക്കല്‍ വഖ്ഫ് ചെയ്തത് എപ്പോഴും വഖ്ഫ് ആയിരിക്കും. മുസ്‌ലിം നിയമശാസ്ത്രമനുസരിച്ച് വഖ്ഫ് വാക്കാലോ ആധാരത്തിലൂടെയോ ഉപയോക്താവില്‍ നിന്ന് സൃഷ്ടിക്കാന്‍ കഴിയും. ഒരു ഭൂമിയോ സ്വത്തോ വളരെക്കാലമായി മുസ്‌ലിം സമുദായത്തില്‍പ്പെട്ട ആളുകള്‍ മതപരമോ ഭക്തിപരമോ ആയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍ അത്തരം സ്വത്തോ ഭൂമിയോ ഉപയോക്താവില്‍ നിന്ന് വഖ്ഫ് ആയി മാറുന്നു.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിലവില്‍വന്നതിനാല്‍ ഇന്ത്യയിലെ ചരിത്രസ്മാരകങ്ങളായ വഖ്ഫ് സ്വത്തുക്കള്‍ക്ക് വഖ്ഫ് ആധാരം ഇല്ല. അതിനാല്‍ രേഖയുടെ അടിസ്ഥാനത്തില്‍ വഖ്ഫ് സ്വത്തുക്കള്‍ നിര്‍ണയിക്കപ്പെടുന്നത് സ്വകാര്യ സ്വത്തോ സര്‍ക്കാര്‍ സ്വത്തോ ആണെന്ന് അവകാശപ്പെടാനിടയാക്കും. വഖ്ഫ് കൗണ്‍സിലിലും ബോര്‍ഡുകളിലും അമുസ്‌ലിംകളെ ഉള്‍പ്പെടുത്തുന്നത് ഭരണഘടനാ ലംഘനമാണ്. വഖ്ഫ് തര്‍ക്കങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലേക്ക് നിക്ഷിപ്തമാക്കുന്നത് സര്‍ക്കാര്‍ തന്നെ വാദിയും ജഡ്ജിയുമാകുന്ന സാഹചര്യമുണ്ടാക്കുമെന്നും സമസ്ത ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.


മുസ്‌ലിം ലീഗും സുപ്രിംകോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി: വഖ്ഫ് നിയമ ഭേദഗതിക്കെതിരേ രാജ്യവ്യാപക പ്രതിഷേധം തുടരുന്നതിനിടെ ശക്തമായ നിയമപോരാട്ടത്തിനും കളമൊരുങ്ങുന്നു. വഖ്ഫ് നിയമത്തിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്ത് സമസ്ത സമര്‍പ്പിച്ച ഹരജിക്ക് പിന്നാലെ, മുസ്‌ലിം ലീഗ് അടക്കമുള്ള നിരവധി സംഘടനകളും വ്യക്തികളും സുപ്രിംകോടതിയെ സമീപിച്ചു. ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്, ഡി.എം.കെക്ക് വേണ്ടി എ. രാജ, ആംആദ്മി പാര്‍ട്ടി ഡല്‍ഹി എം.എല്‍.എ അമാനത്തുല്ല ഖാന്‍, ആര്‍.ജെ.ഡി രാജ്യസഭാംഗം മനോജ് ഝാ, ആര്‍.ജെ.ഡി നേതാവ് ഫയാസ് അഹമ്മദ്, സന്നദ്ധ സംഘടനയായ അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ്, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകളും വ്യക്തികളുമാണ് സുപ്രിംകോടതിയിലെത്തിയിരിക്കുന്നത്.

കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ജാവേദ്, ആള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ് ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ മൗലാനാ അര്‍ഷാദ് മദനി എന്നിവര്‍ നേരത്തെ ഹരജി നല്‍കിയിരുന്നു.
ഹരജി വേഗത്തില്‍ കേള്‍ക്കണമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ബെഞ്ച് മുമ്പാകെ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍, അസദുദ്ദീന്‍ ഉവൈസിക്കായി ഹാജരായ നിസാം പാഷ എന്നിവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിക്കാമെന്നും ലിസ്റ്റ് ചെയ്യാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.

വഖ്ഫ് നിയമഭേദഗതി ഭരണഘടനയുടെ 14, 15, 25, 26 അനുച്ഛേദങ്ങള്‍ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുസ്‌ലിം ലീഗ് ഹരജി നല്‍കിയിരിക്കുന്നത്. ഇന്നലെ പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടതിന് ശേഷമാണ് ലീഗ് നേതാക്കള്‍ ഹരജി നല്‍കിയത്. മുസ്ലിം ലീഗിനായി കപില്‍ സിബല്‍ ഹാജരാകുമെന്നും നേതാക്കള്‍ വ്യക്തമാക്കി. ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന്റെ മതപരമായ സ്വയംഭരണത്തിനും വ്യക്തിപരമായ അവകാശങ്ങള്‍ക്കും നേരെയുള്ള ഭരണഘടനാവിരുദ്ധമായ ആക്രമണമാണ് ഭേദഗതിയെന്നാണ് മുസ്ലിം ലീഗ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വഖ്ഫ് സ്വത്തുക്കളില്‍ ഏകപക്ഷീയമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ് നിയമം.

ഭേദഗതി നടപ്പാക്കിയാല്‍ രാജ്യമെമ്പാടുമുള്ള വഖ്ഫ് സ്വത്തുക്കളുടെ ഭീമവും പരിഹരിക്കാനാകാത്തതുമായ നഷ്ടത്തിന് ഇടയാക്കും. ഭേദഗതി നിയമത്തിലെ വ്യവസ്ഥകള്‍ ഭരണഘടനാവിരുദ്ധമാണ്. ഈ സാഹചര്യത്തില്‍ കേസില്‍ അന്തിമവിധി പുറപ്പെടുവിക്കുംവരെ നിയമം സ്റ്റേ ചെയ്യണമെന്നും മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു. പി.കെ കുഞ്ഞാലിക്കുട്ടി, മുസ് ലിം ലീഗിന്റെ പാര്‍ലമെന്റ് അംഗങ്ങളായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുള്‍ വഹാബ്, അബ്ദുസമദ് സമദാനി, കെ. നവാസ് കനി എന്നിവരാണ് ലീഗിനുവേണ്ടി ഹരജി ഫയല്‍ചെയ്തിരിക്കുന്നത്.


മുനമ്പത്ത് ഭൂമി വാങ്ങിയ ആരെയും കുടിയൊഴിപ്പിക്കരുതെന്ന് ലീഗ് സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: മുനമ്പത്ത് ഭൂമി വാങ്ങിയ ആരെയും കുടിയൊഴിപ്പിക്കരുതെന്ന് മുസ്ലിം ലീഗ് സുപ്രിംകോടതിയില്‍. വഖ്ഫ് നിയമ ഭേദഗതി ചോദ്യംചെയ്ത് സുപ്രിം കോടതിയില്‍ ഫയല്‍ചെയ്ത ഹരജിയിലാണ് ലീഗ് ഇക്കാര്യം പറയുന്നത്. മുനമ്പം വിഷയം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് പൂര്‍ണപിന്തുണ നല്‍കുമെന്നും മുസ്‌ലിം  ലീഗ് ഹരജിയില്‍ ചൂണ്ടിക്കാട്ടി. മുനമ്പം വിഷയത്തിന് പരിഹാരം കാണുന്നതിന് മുസ്‌ലിം ലീഗ് അധ്യക്ഷന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ബിഷപ്പുമാര്‍ ഉള്‍പ്പടെ വിവിധ മതനേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. മുനമ്പം നിവാസികളുടെ കുടിയൊഴിപ്പിക്കല്‍ ഒഴിവാക്കാനുള്ള എല്ലാ ശ്രമവും ലീഗിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. വിഷയത്തില്‍ അന്തിമ പരിഹാരം കാണുന്നത് വരെ ആ ശ്രമം തുടരും.

പാര്‍ലമെന്റ് പാസാക്കിയ വഖ്ഫ് ഭേദഗതി നിയമത്തിന് മുനമ്പം വിഷയം പരിഹരിക്കാന്‍ കഴിയില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സര്‍ക്കാരാണ് പ്രശ്നത്തിന് പരിഹാരം കാണേണ്ടതെന്നും ഹരജിയില്‍ പറയുന്നു. മുനമ്പത്തേത് സംസ്ഥാന വിഷയമാണെന്നും അത് അവിടെ പരിഹരിക്കാനാവുമെന്നും ഹരജി നല്‍കുന്നതിന് മുമ്പുള്ള വാര്‍ത്താസമ്മേളനത്തില്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് എല്ലാവരെയും വിളിച്ചുകൂട്ടിയാല്‍ അത് സാധ്യമാകുമെന്നാണ് ലീഗിന്റെ അഭിപ്രായം. കേന്ദ്രം വഖ്ഫ് ബില്‍ പാസാക്കാന്‍ കാത്തുനില്‍ക്കാതെ സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കണമായിരുന്നുവെന്നും ലീഗ് നേതാക്കള്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട്; ഇൻസ്റ്റഗ്രാമിൽ യുവതിയുടെ പോരിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് അശ്ലീല സന്ദേശങ്ങളും,ചിത്രങ്ങളും അയച്ച കേസ്; മുൻ സുഹൃത്ത് അറസ്റ്റിൽ

Kerala
  •  2 hours ago
No Image

സംഘർഷ സാധ്യത; ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ ഉദ്യോഗസ്ഥരുടെയും അവധി റദ്ദാക്കി

National
  •  2 hours ago
No Image

നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 13 പേരുടെ ഫലം നെഗറ്റീവ്

Kerala
  •  3 hours ago
No Image

യാത്രാവിമാനങ്ങളെ പ്രതിരോധമായി ഉപയോഗിച്ചു; പാകിസ്താനെതിരെ ഗുരുതര ആരോപണവുമായി ഇന്ത്യ, തെളിവുകൾ പുറത്തുവിട്ടു

International
  •  3 hours ago
No Image

പാകിസ്താൻ ഷെല്ലാക്രമണം; 2 കുട്ടികൾ കൊല്ലപ്പെട്ടു, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

National
  •  3 hours ago
No Image

ഐപിഎൽ വീണ്ടും തുടങ്ങുമ്പോൾ ചെന്നൈയുടെ ക്യാപ്റ്റനായി ധോണിയുണ്ടാകില്ല? കാരണമിത്

Cricket
  •  3 hours ago
No Image

മുംബൈ ടാറ്റ മെമ്മോറിയൽ ആശുപത്രിയിൽ വ്യാജ ബോംബ് ഭീഷണി; പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല

National
  •  4 hours ago
No Image

അടി വീണത് പാകിസ്ഥാനിലാണെങ്കിലും കൊള്ളുന്നത് ചൈനയുടെ നെഞ്ചിൽ; ചൈന ഭയക്കുന്നു, കോടികളുടെ നിക്ഷേപം പൊടിയുമോ?

International
  •  4 hours ago
No Image

ഫുട്ബോളിൽ അവൻ മെസിയെ പോലെയാണ്: മുൻ റയൽ മാഡ്രിഡ് താരം

Football
  •  4 hours ago
No Image

പത്ത് പൈസയില്ല; ഐ.എം.എഫിൽ ലോണിനായി പരക്കം പാഞ്ഞ് പാകിസ്ഥാൻ, തിരിച്ചടിയാകാൻ ഇന്ത്യ

Economy
  •  4 hours ago