HOME
DETAILS

‘വ്രതമെടുക്കുന്ന മാസം മലപ്പുറത്ത് ഒരു തുള്ളി വെള്ളം പോലും കിട്ടില്ല’; വിവാദ പരാമർശവുമായി കെ. സുരേന്ദ്രൻ

  
April 08, 2025 | 12:30 PM

K Surendran stirs controversy Claims no water in Malappuram during fasting month slams Muslim League over fascist approach

ന്യൂഡല്‍ഹി: മലപ്പുറം ജില്ലയെ കുറിച്ച് വീണ്ടും വിവാദപരാമര്‍ശവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. വ്രതമെടുക്കുന്ന ഒരു മാസക്കാലത്ത് മലപ്പുറത്ത് ഒരു തുള്ളി വെള്ളം പോലും ആളുകള്‍ക്ക് ലഭിക്കില്ലെന്ന് അദ്ദേഹം ഡല്‍ഹിയില്‍ നടത്തിയ മാധ്യമ സംവാദത്തില്‍ ആരോപിച്ചു. ഇതിനെതിരെ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയരുന്നുണ്ട്.

ശബരിമല വ്രതം നോൽക്കുന്ന കാലത്ത് കടകളിലൊന്നും നിർബന്ധപൂർവം വെജിറ്റേറിയൻ കച്ചവടമേ നടത്താൻ പാടുള്ളുവെന്ന് പറയാറില്ല., ഇത് ഫാസിസ്റ്റ് സമീപനമെന്ന് കുറ്റപ്പെടുത്തി. “നാം വ്രതമെടുക്കുമ്പോള്‍ വെള്ളം കുടിക്കാറില്ല. പക്ഷേ അതിന്റെ പേരില്‍ മറ്റുള്ളവര്‍ക്കും വെള്ളം നിഷേധിക്കുന്നത് എന്തൊരു നീതിനിഷേധമാണ്?” എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.

വാക്‌സിനേഷനും ശുശ്രൂഷയും ഒഴിവാക്കുന്ന പ്രവണതയുണ്ടെന്ന് ആരോപണം

മലപ്പുറത്ത് വാക്‌സിനേഷന് എതിരായ ബോധപൂര്‍വ്വ കാമ്പെയിനുകള്‍ നടക്കുന്നുണ്ടെന്നും, ചില വീടുകളില്‍ സ്ത്രീകള്‍ ആശുപത്രിയില്‍ പോകാതെ ഒന്നിലധികം പ്രസവം വീട്ടില്‍ നടത്തുന്നതും അവര്‍ ആലോചിച്ചുള്ള തീരുമാനമാണെന്നും തന്റെ അനുഭവത്തില്‍ നിന്നാണ് മനസ്സിലായത് എന്ന് സുരേന്ദ്രന്‍ പറഞ്ഞു. “ഇത് അറിവില്ലായ്മയല്ല, ഉദ്ദേശപ്രകൃതമായ നടപടിയാണ്. ഇതിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ശക്തികളെ പരിശോധിക്കേണ്ട സമയമാണ്,” അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗിന്റെ അമിതമായ മതപരമായ സമീപനം കേരള സമൂഹത്തിലെ ചേരിതിരിവുകള്‍ വര്‍ധിപ്പിക്കുന്നുവെന്നും, രാഷ്ട്രീയവും ഭരണതലത്തിലും ലീഗിന്റെ ഇടപെടലുകള്‍ മറ്റു മത-സമുദായങ്ങളുടെ അവകാശങ്ങള്‍ കുറയ്ക്കുന്നതായി അദ്ദേഹം ആരോപിച്ചു. “മതപരമായ സംവരണത്തിനൊപ്പം ഒബിസി സംവരണവും ആവശ്യപ്പെടുന്നത് പിന്നാക്ക സമുദായങ്ങളോട് നീതി കാണിക്കുന്നില്ല. ഇതിനെ കുറിച്ച് സര്‍ക്കാര്‍ പഠനം നടത്തണം,” എന്നാണ് സുരേന്ദ്രന്റെ ആവശ്യം.

ഇ. ടി. മുഹമ്മദ് ബഷീറിന്റെയും കുഞ്ഞാലിക്കുട്ടിയുടെയും പ്രസ്താവനകള്‍ സമുദായങ്ങളെ ഉദ്ദേശിച്ചുള്ള പ്രകോപനപരമായതാണെന്ന് ആരോപിച്ച സുരേന്ദ്രന്‍, “ശ്രീനാരായണ ഗുരുവിന്‍റെ പേരെടുക്കാന്‍ ലീഗിന് അവകാശമില്ല. തങ്ങളുടെ മതപരമായ അജണ്ടക്കായി ചരിത്രപേരുകള്‍ ഉപയോഗിക്കാനാണ് ശ്രമം,” എന്നും വിമര്‍ശിച്ചു.

വ്യവസായ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുകയും, വിദ്യാലയങ്ങളിലെ ഉച്ചക്കഞ്ഞി വിതരണം തടസ്സപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ സാമൂഹിക നീതി പ്രതിസന്ധിയിലായിരിക്കുകയാണ്. "പുരോഗമനമെന്നത് പ്രസംഗത്തിലല്ല, കൃത്യമായ ഇടപെടലിലൂടെയായിരിക്കണം" എന്ന് സുരേന്ദ്രന്‍ പറയുന്നു.

BJP Kerala President K. Surendran has sparked controversy with remarks against Malappuram district, claiming that “not even a drop of water is available during the month of fasting.” Speaking to the media in Delhi, he alleged that there is a fascist-like approach in certain areas during the fasting period, affecting even basic services. He also criticized the Muslim League and raised concerns over anti-vaccination campaigns and radical elements in the region.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രക്കാരുടെ ശ്രദ്ധക്ക്: പവർ ബാങ്കിനും ഇ-സിഗരറ്റിനും പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ച് ഒമാൻ എയർ

oman
  •  10 days ago
No Image

എസ്.ഐ.ആര്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍, സുപ്രിംകോടതിയെ സമീപിച്ചുകൂടെയെന്ന് ഹൈക്കോടതി

Kerala
  •  10 days ago
No Image

കന്നഡ സൂപ്പർസ്റ്റാർ ഉപേന്ദ്രയുടെ ഫോൺ ഹാക്ക് ചെയ്ത് വാട്സാപ്പ് തട്ടിപ്പ്; പ്രതി പിടിയിൽ

crime
  •  10 days ago
No Image

തുർക്കി സൈനിക വിമാന ദുരന്തം; അനുശോചനം രേഖപ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  10 days ago
No Image

എസ്.എസ്.കെ ഫണ്ട് കിട്ടിയിട്ടില്ലെങ്കില്‍ എനിക്ക് ഉത്തരവാദിത്തമില്ല, ഞങ്ങളൊന്നും മണ്ടന്മാരല്ല; ബിനോയ് വിശ്വത്തിനെതിരെ മന്ത്രി ശിവന്‍കുട്ടി

Kerala
  •  10 days ago
No Image

പാകിസ്താനിലെ സ്ഫോടനം; ഭയന്ന താരങ്ങളെ വിരട്ടി കളിപ്പിക്കാൻ ലങ്കൻ ക്രിക്കറ്റ് ബോർഡ്; പരമ്പര റദ്ദാക്കിയാൽ കർശന നടപടി

Cricket
  •  10 days ago
No Image

കുതിച്ചുയർന്ന് സ്വർണവില: 24കാരറ്റ് ഗ്രാമിന് 500 ദിർഹം കടന്നു

uae
  •  10 days ago
No Image

കണ്ണൂരില്‍ നഗരഭരണം പിടിക്കാന്‍ കച്ചകെട്ടി മുന്നണികള്‍; ജില്ലാപഞ്ചായത്തിലേക്ക് പുതുമുഖ പട്ടികയുമായി സി.പി.എം

Kerala
  •  10 days ago
No Image

ജന്മദിനാഘോഷത്തിനിടെ ദളിത് നേതാവ് കുത്തേറ്റു മരിച്ചു; പ്രതിയെ തല്ലിക്കൊന്ന് ജനക്കൂട്ടം

crime
  •  10 days ago
No Image

ജിസിസി യാത്ര ഇനി വേഗത്തിൽ: 'വൺ-സ്റ്റോപ്പ്' സംവിധാനത്തിന് അംഗീകാരം; ആദ്യ ഘട്ടം യുഎഇ - ബഹ്‌റൈൻ

uae
  •  10 days ago