HOME
DETAILS

എംപിമാര്‍ തമ്മില്‍ കലഹം; പരസ്പരം ചെളിവാരിത്തേക്കുന്ന വാട്‌സാപ്പ് ചാറ്റുകളും പുറത്ത്; ആഭ്യന്തര കലഹത്തില്‍ ആടിയുലഞ്ഞ് തൃണമൂല്‍

  
Web Desk
April 08 2025 | 13:04 PM

MPs clash WhatsApp chats leaked Trinamool reeling from internal strife

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ എംപിമാര്‍ തമ്മില്‍ കലഹവും തര്‍ക്കവും രൂക്ഷമെന്ന് സൂചന. തൃണമൂല്‍ എംപിമാരുടെ വാട്‌സാപ്പ് ചാറ്റുകള്‍ കൂടി പുറത്തുവന്നതോടെ പാര്‍ട്ടിയില്‍ ആഭ്യന്തര കലഹം രൂക്ഷമായെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ഈ മാസം നാലിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ വെച്ച് ഉണ്ടായ തര്‍ക്കത്തിനിടെ ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ അടുക്കല്‍ പോയി തന്നെ അറസ്റ്റ് ചെയ്യാന്‍ ഒരു തൃണമൂല്‍ വനിതാ എംപി പറഞ്ഞു, എന്നു പറഞ്ഞാണ് കല്യാണ്‍ ബാനര്‍ജി ആഭ്യന്തര കലഹത്തിന് തുടക്കമിട്ടത്.

'മോദിയും അദാനിയും ഒഴികെ അവരുടെ രാഷ്ട്രീയത്തില്‍ മറ്റൊരു പ്രശ്‌നവുമില്ല' ആരുടെയും പേരെടുത്തു പരാമര്‍ശിക്കാതെ, കല്യാണ്‍ ബാനര്‍ജി ഈ എംപിയെ വിമര്‍ശിച്ചു. താന്‍ ചെയ്തത് തെറ്റാണെന്ന് മമത ബാനര്‍ജി പറഞ്ഞാല്‍ രാജിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

'ആ സംസ്‌കാരമില്ലാത്ത സ്ത്രീയെ ഞാന്‍ അംഗീകരിക്കില്ല! പാര്‍ലമെന്റില്‍ സംസാരിക്കാന്‍ കൂടുതല്‍ സമയം നല്‍കാന്‍ എന്നെ സമ്മര്‍ദ്ദത്തിലാക്കുന്ന ആ വനിതാ എംപിയെ ഞാന്‍ സഹിക്കില്ല. ഇതെന്താണ്?' അദ്ദേഹം ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു.

2025-04-0819:04:80.suprabhaatham-news.png
 
 

ഏപ്രില്‍ 4 ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം സമര്‍പ്പിക്കാന്‍ പോയപ്പോഴായിരുന്നു സംഭവം. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്താണ് സംഭവം നടന്നതെന്ന് ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞു. സംഘര്‍ഷത്തിന്റെ ക്ലിപ്പുകളും സ്‌ക്രീന്‍ഷോട്ടുകളും മാളവ്യ പങ്കുവെച്ചു.

വീഡിയോയില്‍, കല്യാണ്‍ ബാനര്‍ജി മറ്റൊരു എംപിക്കെതിരെ ആഞ്ഞടിക്കുന്നത് കേള്‍ക്കാം. അതേസമയം രാജ്യസഭാ എംപി ഡെറക് ഒബ്രിയന്റേതാണെന്ന് കരുതപ്പെടുന്ന മറ്റൊരു ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം. 'നമ്മള്‍ ഒരു പൊതുസ്ഥലത്താണ് സഹോദരാ, ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു' എന്ന് ഡെറിക് വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം.

താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലെത്തിയപ്പോള്‍ ഒരു വനിതാ എംപി എന്നോട് ആക്രോശിച്ചു. അവര്‍ ഉച്ചത്തില്‍ നിലവിളിച്ചു, ഞാനും അതിനനുസരിച്ച് പ്രതികരിച്ചു. അതിനിടയില്‍, അവര്‍ ബിഎസ്എഫിന്റെ അടുത്തേക്ക് ഓടിച്ചെന്ന് എന്നെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു,' ബാനര്‍ജി ആരോപിച്ചു. 

'ഈ സ്ത്രീക്ക് രാഷ്ട്രീയത്തില്‍ മോദിയും അദാനിയും ഒഴികെ മറ്റൊരു പ്രശ്‌നവുമില്ല. മറ്റൊരു ബിജെപി നേതാവിനെയും അവര്‍ ഒരിക്കലും വെല്ലുവിളിക്കുന്നില്ല. എന്റെ അറസ്റ്റ് ആവശ്യപ്പെടാന്‍ അവര്‍ക്ക് എങ്ങനെ ധൈര്യം വന്നു? അവര്‍ ആരാണ്?' ഒരു എംപിയുടെയും പേര് പരാമര്‍ശിക്കാതെ കല്യാണ്‍ ബാനര്‍ജി പറഞ്ഞു.

തൃണമൂല്‍ എംപി സൗഗത റോയിയും വീഡിയോകളോട് പ്രതികരിച്ചിരുന്നു. തൃണമൂലിന്റെ തീപ്പൊരി നേതാവ് മഹുവ മൊയ്ത്ര പാര്‍ലമെന്റില്‍ കരയുന്നത് കണ്ടുവെന്നും കല്യാണ്‍ ബാനര്‍ജി ഒരു വനിതാ എംപിയോട് മോശമായി പെരുമാറിയെന്നും ഇതില്‍ അവര്‍ പ്രതിഷേധിച്ചുവെന്നും അവര്‍ പറഞ്ഞു.

കല്യാണിന്റെ പെരുമാറ്റത്തെക്കുറിച്ച് അവര്‍ പരാതിപ്പെടാന്‍ പോവുകയായിരുന്നുവെന്ന് റോയ് പറഞ്ഞു. കല്യാണിന്റെ പെരുമാറ്റം സഹിക്കാന്‍ കഴിയില്ലെന്നും മമത ബാനര്‍ജിയെ ഇതിനെക്കുറിച്ച് അറിയിക്കണമെന്നും പല എംപിമാരും പറഞ്ഞു. എന്നാല്‍, പ്രശ്‌നം നടക്കുമ്പോള്‍ താന്‍ അവിടെ ഉണ്ടായിരുന്നില്ല എന്നും റോയ് പറഞ്ഞു.

സൗഗതാ റോയിയെയും കല്യാണ്‍ ബാനര്‍ജി രൂക്ഷമായി വിമര്‍ശിച്ചു. വര്‍ഷങ്ങളായി സൗഗത റോയിയാണ് പാര്‍ട്ടിയിലെ ആഭ്യന്തര കലഹത്തിന് കാരണക്കാരനെന്ന് ബാനര്‍ജി തിരിച്ചടിച്ചു.

പ്രിയരഞ്ജന്‍ ദാസ് മുന്‍ഷിയോട് റോയ് പുലര്‍ത്തുന്ന കൂറാണ് മമത ബാനര്‍ജിയോടുള്ള അദ്ദേഹത്തിന്റെ നിസ്സംഗതയ്ക്ക് കാരണമെന്ന് ബാനര്‍ജി പറഞ്ഞു. 'അദ്ദേഹം പ്രിയരഞ്ജന്‍ ദാസ് മുന്‍ഷിയുടെ അനുയായിയായിരുന്നു, അതിനാല്‍ ആളുകള്‍ മമത ബാനര്‍ജിയെ അധിക്ഷേപിക്കുമ്പോള്‍ അദ്ദേഹം ഒരിക്കലും വിഷമിക്കാറില്ല,' ബാനര്‍ജി പറഞ്ഞു.

നാരദ സ്റ്റിംഗ് ഓപ്പറേഷന്‍ വിവാദവും അദ്ദേഹം പരാമര്‍ശിച്ചു. സുഗത റോയിയെ 'നാരദ ചോര്‍' എന്ന് വിളിച്ച ബാനര്‍ജി പണം സ്വീകരിക്കുന്നത് ക്യാമറയില്‍ പതിഞ്ഞതായി ആരോപിക്കപ്പെടുന്ന കാര്യം റോയിയെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. .

ചാറ്റ് പുറത്തുവന്നതിലും എംപിമാര്‍ക്കിടയിലെ തര്‍ക്കത്തിലും മുഖ്യമന്ത്രി മമത ബാനര്‍ജി അസ്വസ്ഥയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 'ഒരു എംപിയും ഈ പ്രതിസന്ധി കൂടുതല്‍ വഷളാക്കരുത്,' തൃണമൂല്‍ അധ്യക്ഷ തന്റെ പാര്‍ട്ടി അംഗങ്ങളോട് അഭിമുഖം നല്‍കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ടതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രക്ഷിക്കാൻ ദൈവത്തിന് മാത്രമേ കഴിയൂ; പാക് പാർലമെന്റിൽ പൊട്ടിക്കരഞ്ഞ് എംപി താഹിർ ഇഖ്ബാൽ

National
  •  a day ago
No Image

സൈനിക ചെലവുകള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കുന്ന ലോക രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് അഞ്ചാം സ്ഥാനം; പാകിസ്ഥാനും അയല്‍രാജ്യങ്ങളുടെയും സ്ഥാനം അറിയാം

International
  •  a day ago
No Image

സുധാകരനെ മാറ്റി; സണ്ണി ജോസ്ഫ് കെ.പി.സി.സി അധ്യക്ഷന്‍, അടൂര്‍ പ്രകാശ് കണ്‍വീനര്‍

Kerala
  •  a day ago
No Image

രാജ്യത്തിന് പുറത്തും അകത്തും യുദ്ധം; പാകിസ്ഥാന് താങ്ങാനാകുമോ? മേഖലയിൽ സംഘർഷം രൂക്ഷം

International
  •  a day ago
No Image

ഡ്രോൺ തകർന്ന് വീണ സംഭവം: അന്വേഷണം ആരംഭിച്ച് സുരക്ഷാ ഏജൻസികൾ; ശക്തമായ തിരിച്ചടിക്ക് പിന്നാലെ സുരക്ഷാ നീക്കങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി ഇന്ത്യ

National
  •  a day ago
No Image

ഇന്ത്യൻ പ്രതിരോധം അതീവ ജാഗ്രതയിൽ: പാക് ശ്രമങ്ങൾ പൂർണമായി തകർത്ത് വ്യോമസേന

National
  •  a day ago
No Image

'ക്ഷമ പരീക്ഷിക്കരുത്'; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

Kerala
  •  a day ago
No Image

റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെ ആക്രമണം; പിഎസ്എല്‍ മത്സരം കറാച്ചിയിലേക്ക് മാറ്റി

International
  •  a day ago
No Image

പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ ; പാലക്കാട് കലക്ട്രേറ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ മൂന്ന് ഉദ്യോ​ഗസ്ഥർ പിടിയിൽ

Kerala
  •  a day ago
No Image

ബുംറയൊന്നുമല്ല, ടെസ്റ്റിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാവേണ്ടത് അവനാണ്‌: ഇന്ത്യൻ ഇതിഹാസം

Cricket
  •  a day ago