HOME
DETAILS

വഖ്ഫ് നിയമം പ്രാബല്യത്തില്‍; കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു

  
Web Desk
April 08, 2025 | 3:57 PM

Waqf Act comes into force Central Government issues notification

ന്യൂഡല്‍ഹി: ബിജെപി ഗവണ്‍മെന്റ് കൊണ്ടുവന്ന വഖ്ഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നു. ചൊവ്വാഴ്ച രാത്രി കേന്ദ്ര സര്‍ക്കാര്‍ ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയതോടെയാണ് നിയമം പ്രാബല്യത്തില്‍ വന്നത്. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയമാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.

വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികളില്‍ കേന്ദ്ര സര്‍ക്കാര്‍ പരമോന്നത കോടതിയില്‍ തടസ്സ ഹരജി ഫയല്‍ ചെയ്തതിനു തൊട്ടുപിന്നാലെയാണ് നിയമം പ്രാബല്യത്തിലാക്കി വിജ്ഞാപനം പുറപ്പെടുവിച്ചത്. ഹരജികളില്‍ സര്‍ക്കാര്‍ വാദം കേള്‍ക്കാതെ തീരുമാനം കൈക്കൊള്ളരുതെന്ന് തടസ്സ ഹരജിയില്‍ കേന്ദ്രം പറഞ്ഞു.

വഖ്ഫ് ഭേദതഗി നിയമം ചോദ്യം ചെയ്ത് സമസ്തയടക്കം നിരവധി സംഘടനകള്‍ സമര്‍പ്പിച്ച ഹരജികള്‍ ഈ മാസം 16നാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ കനത്ത എതിര്‍പ്പ് മറികടന്ന് ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കിയ വഖ്ഫ് ഭേദഗതി ബില്‍ ശനിയാഴ്ച രാത്രി അര്‍ധരാത്രി രാഷ്ട്രപതി ഒപ്പിട്ടതോടെയാണ് നിയമമായത്. 

രാഷ്ട്രപതി ബില്ലില്‍ ഒപ്പിട്ടതിനു പിന്നാലെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സുപ്രീം കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നു.

വഖ്ഫ് വസ്തുവകകള്‍ സര്‍ക്കാര്‍ സ്വത്തുക്കളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള 35 ഭേദഗതികളാണ് നിയമത്തില്‍ കൊണ്ടുവന്നിരിക്കുന്നതെന്നാണ് സമസ്ത ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഭേദഗതി വഖ്ഫിന്റെ മതസ്വഭാവം ഇല്ലാതാക്കുന്നതും ഒരു മതവിഭാഗത്തിന് സ്വന്തം കാര്യങ്ങള്‍ കൈകാര്യംചെയ്യാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 26 പ്രകാരം നല്‍കിയിട്ടുള്ള അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റവുമാണ്. സംസ്ഥാന വഖ്ഫ് ബോര്‍ഡുകളുടെ അവകാശങ്ങളില്‍ കടന്നുകയറുകയും അവയുടെ നിയന്ത്രണങ്ങളില്‍ ഇടപെടുകയും ചെയ്യുന്നത് ഫെഡറല്‍ തത്വങ്ങളെയും ലംഘിക്കുന്നു. 1995ലെ നിയമത്തിലെ സെക്ഷന്‍ 3 (ആര്‍) ല്‍ നല്‍കിയിരിക്കുന്ന 'വഖ്ഫ്' എന്നതിന്റെ നിര്‍വചനത്തിലെ ഭേദഗതിയും പുതുതായി ചേര്‍ത്ത സെക്ഷന്‍ 3ഇ, 7 (1) വകുപ്പും നിലവിലെ വഖ്ഫ് സ്വത്തുക്കളെ ഗുരുതരമായി ബാധിക്കും.

വഖ്ഫ് ബൈ യൂസര്‍ വ്യവസ്ഥ ഇല്ലാതാക്കിയത് വലിയ പ്രത്യാഘാതമുണ്ടാക്കുകയും സുപ്രധാന വഖ്ഫ് സ്വത്തുക്കള്‍ നഷ്ടപ്പെടാന്‍ ഇടയാക്കുകയും ചെയ്യും. ഒരിക്കല്‍ വഖ്ഫ് ചെയ്തത് എപ്പോഴും വഖ്ഫ് ആയിരിക്കും. മുസ് ലിം നിയമശാസ്ത്രമനുസരിച്ച് വഖ്ഫ് വാക്കാലോ ആധാരത്തിലൂടെയോ ഉപയോക്താവില്‍ നിന്ന് സൃഷ്ടിക്കാന്‍ കഴിയും. ഒരു ഭൂമിയോ സ്വത്തോ വളരെക്കാലമായി മുസ് ലിം സമുദായത്തില്‍പ്പെട്ട ആളുകള്‍ മതപരമോ ഭക്തിപരമോ ആയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍, അത്തരം സ്വത്തോ ഭൂമിയോ ഉപയോക്താവില്‍ നിന്ന് വഖ്ഫ് ആയി മാറുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിലവില്‍വന്നതിനാല്‍ ഇന്ത്യയിലെ വഖ്ഫ് സ്ഥാപനങ്ങള്‍ക്ക് വഖ്ഫ് ആധാരം ഇല്ല. അതിനാല്‍ രേഖയുടെ അടിസ്ഥാനത്തില്‍ വഖ്ഫ് സ്വത്തുക്കള്‍ നിര്‍ണയിക്കപ്പെടുന്നത് സ്വകാര്യ സ്വത്തോ സര്‍ക്കാര്‍ സ്വത്തോ ആണെന്ന് അവകാശപ്പെടാനിടയാക്കും. വഖ്ഫ് കൗണ്‍സിലിലും ബോര്‍ഡുകളിലും അമുസ് ലിംകളെ ഉള്‍പ്പെടുത്തുന്നത് ഭരണഘടനാലംഘനമാണ്. വഖ്ഫ് തര്‍ക്കങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലേക്ക് നിക്ഷിപ്തമാക്കുന്നത് സര്‍ക്കാര്‍ തന്നെ വാദിയും ജഡ്ജിയുമാകുന്ന സാഹചര്യമുണ്ടാക്കുമെന്നും സമസ്ത ചൂണ്ടിക്കാട്ടുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തി തർക്കം: കമ്പിവടി കൊണ്ട് തലയ്ക്കടിയേറ്റ കർഷകൻ മരിച്ചു; പ്രതി റിമാൻഡിൽ

Kerala
  •  a day ago
No Image

വിദേശതാരങ്ങൾ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ രക്ഷകരാകുമോ? ഓസ്‌ട്രേലിയൻ താരത്തിന് പിന്നാലെ കനേഡിയൻ സ്ട്രൈക്കറും; OCI/PIO നയം പുതിയ ചരിത്രമെഴുതുന്നു

Football
  •  a day ago
No Image

വളർത്തു മൃ​ഗങ്ങളുടെ വാണിജ്യ ഇറക്കുമതി നിരോധിച്ച് കുവൈത്ത്

uae
  •  a day ago
No Image

സൗഹൃദം നടിച്ച് വിശ്വാസം നേടി, 5 ലക്ഷം രൂപയുടെ ഗാഡ്‌ജറ്റുകൾ മോഷ്ടിച്ച് മുങ്ങി: ഹോസ്റ്റൽ മോഷണത്തിൽ പൊട്ടിക്കരഞ്ഞ് കണ്ടന്റ് ക്രിയേറ്റർ തന്മയ്; പൊലിസ് സഹായിക്കുന്നില്ലെന്ന് ആരോപണം

crime
  •  a day ago
No Image

'പ്രീമിയർ ലീഗ് സ്വപ്നം കാണാൻ സാധിക്കും'; രണ്ട് വർഷത്തിനുള്ളിൽ കിരീട നേടുമെന്ന് യുണൈറ്റഡ് സൂപ്പർ താരങ്ങൾ

Football
  •  a day ago
No Image

ലാന്റിംഗിനിടെ അപകടം; ഫ്ലൈദുബൈ വിമാനത്തിന് കേടുപാട് സംഭവിച്ചു

uae
  •  a day ago
No Image

മച്ചിങ്ങലിൽ വാഹന സ്പെയർപാർട്‌സ് കടയിൽ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  a day ago
No Image

ജീവിത സാഹചര്യങ്ങളില്‍ വഴിപിരിഞ്ഞു; 12 വര്‍ഷങ്ങൾക്കു ശേഷം അമ്മയെയും മകനെയും ഒരുമിപ്പിച്ച് ഷാര്‍ജ പൊലിസ്

uae
  •  a day ago
No Image

ഐഎസ്ആർഒ വീണ്ടും റഷ്യയിലേക്ക്: എൽവിഎം 3 റോക്കറ്റിനായി സെമി ക്രയോ എൻജിനുകൾ വാങ്ങാൻ കരാർ

National
  •  a day ago
No Image

ഗസ്സയില്‍ സയണിസ്റ്റുകള്‍ക്ക് വേണ്ടി ചാരവൃത്തിയും കൊള്ളയും നടത്തിവന്ന കൂലിപ്പട്ടാള മേധാവി യാസര്‍ കൊല്ലപ്പെട്ടു

International
  •  a day ago