HOME
DETAILS

ഇന്ത്യക്കാരുടെ രണ്ടാമത്തെ വീട്ടിലെ രാജകുമാരന്‍ ഹംദാന് രാജ്യമൊരുക്കിയത് ഊഷ്മള സ്വീകരണം, തന്ത്രപ്രധാന ചര്‍ച്ച; സന്ദര്‍ശനം ഉറ്റുനോക്കി പ്രവാസികളും

  
April 09 2025 | 01:04 AM

Dubai Crown Prince presents PM Modi replica of his grandfathers traditional cloak

ന്യൂഡല്‍ഹി: തന്റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബൈ കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് ഇന്ത്യയൊരുക്കിയത് ഊഷ്മള സ്വീകരണം. പ്രത്യേകവിമാനത്തില്‍ ഡല്‍ഹിയിലെത്തിയ ഷെയ്ഖ് ഹംദാനെ, കേന്ദ്ര ടൂറിസം, പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയാണ് സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് എന്നിവരുള്‍പ്പെടെയുള്ളവരുമായി ഹംദാന്‍ കൂടിക്കാഴ്ച നടത്തി. ഹംദാനുവേണ്ടി പ്രധാനമന്ത്രി പ്രത്യേക വിരുന്നും ഒരുക്കി. സുപ്രധാന മേഖലകളിലെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ഇരുരാഷ്ട്രനേതാക്കളും ചര്‍ച്ചചെയ്തതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. 

തന്റെ പൂര്‍വികര്‍ തുടക്കമിട്ട ബന്ധം ഉറപ്പിക്കുകയാണ് 42 കാരനായ ഷെയ്ഖ് ഹംദാന്റെ ദൗത്യം. പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനും ഇന്ത്യയുമായുള്ള അടുപ്പത്തെക്കുറിച്ച് ഹംദാന്‍ വിവരിക്കുകയുംചെയ്തു. ദ്വിദിന സന്ദര്‍ശനം പൂര്‍ത്തിയാക്കി അദ്ദേഹം ഇന്ന് മടങ്ങും. കിരീടാവകാശിയായ ശേഷമുള്ള ഹംദാന്റെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്.


സ്വീകരിക്കുന്നതിലെ മലയാളി തനിമ

ഇന്ത്യക്ക് പുറത്ത് ഇന്ത്യക്കാര്‍ ഏറ്റവും കൂടുതലുള്ള രാജ്യമായ യുഎഇയുടെ ഉന്നതരാഷ്ട്രനേതാവിനെ ഇന്ത്യ അര്‍ഹിക്കുന്ന ആദവരവോടെ തന്നെയാണ് വരവേറ്റത്. ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ അദ്ദേഹം ഇറങ്ങുമ്പോള്‍ ഒരുക്കിയ സ്വീകരണത്തില്‍ കേരളത്തിന്റെ പരമ്പരാഗത ചെണ്ട മേളവും ഇന്ത്യ ഒരുക്കിയിരുന്നു. ഇതിന്റെ ചിത്രം സമൂഹമാധ്യമ പേജില്‍ ഷെയ്ഖ് ഹംദാന്‍ പങ്കുവയ്ക്കുകയുംചെയ്തു. യുഎഇ വിമാനത്തിന്റെ പശ്ചാത്തലത്തില്‍ മേളക്കാര്‍ ചെണ്ടകൊട്ടുന്നതാണ് ചിത്രം.
യുഎഇയിലെ നാലുദശലക്ഷത്തിനടുത്തുള്ള പ്രവാസി ഇന്ത്യക്കാരില്‍ നല്ലൊരുവിഭാഗവും മലയാളികളാണ്. ട്വിറ്ററില്‍ ദശലക്ഷക്കണക്കിന് ഫോളേവേഴ്‌സുള്ള ഷെയ്ഖ് ഹംദാന്‍, സോഷ്യല്‍മീഡിയയില്‍ ഏറ്റവുമധികം സജീവമായ യുഎഇയിലെ രാഷ്ട്രനേതാവാണ്.

2025-04-0907:04:78.suprabhaatham-news.png
 
 


സാമ്പത്തിക ബന്ധം വിപുലപ്പെടുത്തും

ഇന്ത്യയുടെ ഏറ്റവും വിശ്വസ്ത പങ്കാളികളിലൊന്നാണ് യുഎഇ. ഇന്ത്യയിലേക്ക് കൂടുതല്‍ വിദേശനാണ്യം എത്തിക്കുന്ന രാജ്യങ്ങളിലൊന്നും യുഎഇയാണ്. അതിനാല്‍ ദുബൈ കിരീടാവകാശിയുമായുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ ചര്‍ച്ചകളില്‍ പ്രധാനമായും വിഷയമായതും വ്യാപാര, സാമ്പത്തിക ബന്ധം വിപുലപ്പെടുത്തലാണ്. ബന്ധം കൂടുതല്‍ ആഴത്തിലാക്കാനുള്ള യുഎഇയുടെ പ്രതിബദ്ധത കൂടിക്കാഴ്ചയില്‍ ഷെയ്ഖ് ഹംദാന്‍ അടിവരയിട്ടു. ഹംദാന്റെ സന്ദര്‍ശനത്തിനൊപ്പം തന്നെ, ദുബൈയിയുടെ വ്യവസായ അന്തരീക്ഷം ഇന്ത്യന്‍ സംരംഭകരെ ആകര്‍ഷിക്കുന്നത് എങ്ങനെയാണെന്നും അത് ദക്ഷിണേഷ്യയിലെ പ്രധാന വാണിജ്യകേന്ദ്രമാക്കി മാറിയത് എങ്ങിനെയാണെന്നും പറയുന്ന വിശദാംശങ്ങള്‍ ദുബൈ മീഡിയ ഓഫിസ് പുറത്തുവിടുകയുംചെയ്തു.

2025-04-0907:04:83.suprabhaatham-news.png
 
 

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ദുബൈയിലെ ഇന്ത്യന്‍ പ്രവാസികളുടെ നിക്ഷേപങ്ങള്‍ കുതിച്ചുയര്‍ന്ന് 15 ബില്യന്‍ ദിര്‍ഹമിലെത്തി. ഒപ്പം ദുബൈയിയുടെ ഇന്ത്യയിലെ നിക്ഷേപങ്ങള്‍ 17.2 ബില്യന്‍ ദിര്‍ഹമും ആയി. 70,000ത്തിലേറെ ഇന്ത്യന്‍ ബിസിനസ് സ്ഥാപനങ്ങളാണ് നിലവില്‍ ദുബൈയില്‍ പ്രവര്‍ത്തിക്കുന്നത്.
ഡല്‍ഹിയില്‍നിന്ന് നേരെ മുംബൈയിലെത്തിയ ഹംദാന്‍  ഇന്ത്യന്‍ ബിസിനസ് പ്രമുഖരുമായും ചര്‍ച്ചനടത്തി. കേന്ദ്ര വാണിജ്യസ വ്യവസായ മന്ത്രി പീയൂഷ് ഗോയലിന്റെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ചകള്‍. 

Dubai Crown Prince presents PM Modi replica of his grandfather’s traditional cloak

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ പട്ടിണിയും മരണവും: ഇസ്റഈലിന്റെ ക്രൂര ആക്രമണത്തിൽ 48 മണിക്കൂറിനുള്ളിൽ 250-ലേറെ ഫലസ്തീനികൾ കൊല്ലപ്പെട്ടു 

International
  •  12 hours ago
No Image

മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ തൊട്ടാല്‍ നിങ്ങള്‍ക്ക് കറണ്ടടിക്കുമോ?... കെഎസ്ഇബി പറയുന്നതിങ്ങനെ 

Kerala
  •  12 hours ago
No Image

ഉക്രെയ്‌നിൽ സിവിലിയൻ ബസിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം: 9 പേർ കൊല്ലപ്പെട്ടു

International
  •  13 hours ago
No Image

തുമാമയിലേക്ക് പുതിയ മെട്രോ ലിങ്ക് ബസ് നാളെ മുതൽ | Doha Metro Updates

latest
  •  13 hours ago
No Image

സംസ്ഥാനത്ത് ഈ മാസം 20 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത, ജാഗ്രതാ നിര്‍ദേശം

Kerala
  •  13 hours ago
No Image

'മെസ്സി കേരളത്തില്‍ എത്തും, തീയതി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പിന്നീട് അറിയിക്കും'; ആന്റോ അഗസ്റ്റിന്‍

Kerala
  •  14 hours ago
No Image

അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച

Kerala
  •  14 hours ago
No Image

കെജ്‌രിവാളിനും ആംആദ്മി പാര്‍ട്ടിക്കും കനത്ത തിരിച്ചടി; ഡല്‍ഹിയില്‍ 13 പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ രാജിവച്ചു

National
  •  15 hours ago
No Image

കാളികാവിലെ കടുവാദൗത്യത്തിനിടെ നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒയ്ക്ക് സ്ഥലംമാറ്റം

Kerala
  •  16 hours ago
No Image

60,000 റിയാലിന് മുകളില്‍ മൂല്യമുള്ള സാധനങ്ങളുമായാണ് യാത്രയെങ്കില്‍ മുന്‍കൂട്ടി അറിയിക്കണം; ഹജ്ജ് തീര്‍ത്ഥാടകരോട് സഊദി ഹജ്ജ് ഉംറ മന്ത്രാലയം

Saudi-arabia
  •  16 hours ago