HOME
DETAILS

സംസ്ഥാനത്തെ മൂന്ന് ബ്ലോക്കുകളിൽ ഭൂജല ഉപയോഗ നിയന്ത്രണത്തിന് ഫ്ളോമീറ്റർ സ്ഥാപിക്കും

  
Sudev
April 09 2025 | 03:04 AM

Flowmeters will be installed in three blocks of the state to control groundwater use

പാലക്കാട്: സംസ്ഥാനത്തെ മൂന്ന് ബ്ലോക്കുകളിൽ ഭൂജല ഉപയോഗ നിയന്ത്രണത്തിന് ഫ്ളോമീറ്റർ സ്ഥാപിക്കാൻ വീണ്ടും തീരുമാനം.2020 ജൂണിൽ ഭൂജല അതോറിറ്റി ഇതു സംബന്ധിച്ച് ഉത്തരവിറക്കിയെങ്കിലും കർഷകരുടെ എതിർപ്പിനെത്തുടർന്ന് തുടർനടപടി മരവിപ്പിച്ചിരുന്നു. എന്നാൽ, ഉത്തരവ് കർശനമായി നടപ്പാക്കാൻ കഴിഞ്ഞദിവസം ചേർന്ന ഭൂജല അതോറിറ്റി ഉന്നതതല യോഗത്തിൽ തീരുമാനമായി.

ഭൂഗർഭജലത്തിന്റെ ലഭ്യത കണക്കാക്കി ഗുരുതര (ക്രിട്ടിക്കൽ) വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള സംസ്ഥാനത്തെ മൂന്ന് ബ്ലോക്കുകളിലാണ് നിയന്ത്രണം വരുന്നത്. ഉത്തരവ് നടപ്പായാൽ ഒരേക്കർസ്ഥലത്ത് ഒരുദിവസം ഉപ യോഗിക്കാവുന്ന വെള്ളത്തി ന്റെ പരമാവധി അളവ് 5,000 ലിറ്ററായിരിക്കും. തെങ്ങ്, പച്ച ക്കറി തുടങ്ങിയ കൃഷികൾ വ്യാ പകമായ മേഖലകളിൽ ഇത് പ്രതിസന്ധിയുണ്ടാക്കുമെന്ന ആശങ്കയിലാണ് കർഷകർ.

സംസ്ഥാനത്ത് ചിറ്റൂർ, മലമ്പുഴ, കാസർകോട് ബ്ലോക്കുകളാണ് ഗുരുതര വിഭാഗത്തി ലുള്ളത്. എലപ്പുള്ളി, പൊൽപ്പുള്ളി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, പെരുമാട്ടി, വടകരപ്പതി എന്നീ പഞ്ചായത്തുകളും ചിറ്റൂർതത്തമംഗലം നഗരസഭയുമാണ് ചിറ്റൂർബ്ലോക്കിൽ ഉൾപ്പെട്ടിട്ടുള്ളത്.

ഫ്ളോ മീറ്റർ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ മലമ്പുഴ,ചിറ്റൂർ ബ്ലോക്കുകളിലെ കർഷകരും കർഷകസംഘടനകളും രംഗത്തുവന്നിട്ടുണ്ട്. ഏറ്റവുമധികം പച്ചക്കറി, തെങ്ങ് തുടങ്ങിയവ കൃഷിചെയ്യുന്ന തമിഴ്‌നാട് അതിർത്തി പ്രദേശങ്ങളിലെ കർഷകർക്ക് ഫ്ളോമീറ്റർ സ്ഥാപിക്കുന്നത് തിരിച്ചടിയാവും.

Flowmeters will be installed in three blocks of the state to control groundwater use



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  8 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  8 hours ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  9 hours ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  9 hours ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  9 hours ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  9 hours ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  9 hours ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  9 hours ago
No Image

ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി

National
  •  10 hours ago
No Image

പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ 

National
  •  10 hours ago