ആശ്വാസം, റിപ്പോ നിരക്ക് 0.25 ശതമാനം കുറച്ച് റിസര്‍വ് ബാങ്ക്; ലോണുകളുടെ പലിശ കുറയും
മുംബൈ: ഇടത്തരക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന നീക്കവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോ നിരക്ക് 0.25 ശതമാനം കുറച്ചു. റിപ്പോ നിരക്ക് 6.25 ശതമാനത്തില്‍ നിന്ന് 6 ശതമാനമായെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. നിരക്കിലെ മാറ്റം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പകള്‍ക്ക് ചുമത്തുന്ന പലിശ നിരക്കാണ് റിപ്പോ. ഇത ആറ് ശതമാനത്തിലേക്ക് താഴ്ന്നതോടെ വായ്പ, നിക്ഷേപങ്ങളുടെ പലിശ കുറയും. അതായത് ഭവന, വാഹന, വിദ്യാഭ്യാസ, കാര്‍ഷികം തുടങ്ങി വ്യക്തിഗത വായ്പകളുടെയെല്ലാം പ്രതിമാസ തിരിച്ചടവ് തുകയില്‍ കാല്‍ ശതമാനത്തിന്റെ കുറവുവരും.
ഇടത്തരക്കാരെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണിത്. തിരിച്ചടിവില്‍ ഒരു നിസ്ചിത തുക മാസാമാസം കുറയുക എന്നാല്‍ വരുമാനത്തില്‍ അല്‍െമെങ്കിലും മിച്ചമുണ്ടാവുക എന്നാണല്ലോ. ഉള്ളതെല്ലാം വായ്പയിലേക്ക് നീക്കി വെക്കുന്നവര്‍ക്ക് ഇത് നല്‍കുന്ന ആശ്വാസം ചെറുതല്ല. കഴിഞ്ഞ ഏപ്രിലിലും റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ 0.25 ശതമാനം കുറവ് വരുത്തിയിരുന്നു.ദശാബ്ദത്തിലെ തന്നെ ഉയര്‍ന്ന നിരക്കായിരുന്ന 6.5ല്‍ നിന്ന് 6.25 ശതമാനമായി കുറഞ്ഞു അന്ന് റിപ്പോനിരക്ക്. അഞ്ച് വര്‍ഷത്തിനു ശേഷം ആദ്യമായിട്ടായിരുന്നു റിപ്പോ നിരക്കില്‍ ഇങ്ങനെ ഒരു കുറവ് വരുത്തിയത്.
2020 മേയിലായിരുന്നു റിസര്‍വ് ബാങ്ക് അവസാനമായി റിപ്പോ നിരക്ക് കുറച്ചത്. അതിനുശേഷം ഘട്ടം ഘട്ടമായി 6.5 ശതമാനം വരെ ഉയര്‍ത്തുകയാണുണ്ടായത്.
പലിശ നിരക്കിലെ കുറവ് ബാങ്കുകളില്‍ നിന്ന് കൂടുതല്‍ പേര്‍ വായ്പ എടുക്കുന്നതിന് വഴിവെക്കുമെന്നാണ് കണക്കു കൂട്ടല്‍. ഇത് ബാങ്കുകളുടെ കൈവശമുള്ള പണം വായ്പയിലൂടെ വിപണിയില്‍ എത്താനിടയാക്കും. ഇതാണ് ിനിരക്ക് കുറച്ചതിലൂടെ ആര്‍.ബി.ഐ ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ നീക്കം വിപണിയില്‍ പുതിയ ഉണര്‍വ് ഉണ്ടാക്കുന്നതിന് കാരണമാകുമെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
റവന്യു സെക്രട്ടറിയായിരുന്ന സഞ്ജയ് മല്‍ഹോത്ര റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റ ശേഷമുള്ള രണ്ടാമത്തെ പണനയ യോഗത്തിലാണ് നിരപക്ക് കുറക്കാനുള്ള തീരുമാനമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."