നയതന്ത്രത്തിന്റെ സുവര്‍ണ അദ്ധ്യായങ്ങള്‍: ഇന്ത്യ സന്ദര്‍ശിച്ച യുഎഇ നേതാക്കള്‍ ഇവരെല്ലാമാണ്
ദുബൈ: ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ആദ്യ ഔദ്യോഗിക ഇന്ത്യ സന്ദര്‍ശനത്തോടനുബന്ധിച്ച് യുഎഇയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്ന ആറ് ചിത്രങ്ങളുടെ കൊളാഷ് പുറത്തിറക്കി ദുബൈ ഗവണ്‍മെന്റ് മീഡിയ ഓഫീസ്.
العلاقات الإماراتية الهندية pic.twitter.com/7k4glhCDCZ
— Dubai Media Office (@DXBMediaOffice) April 8, 2025
'യുഎഇ-ഇന്ത്യ ബന്ധങ്ങള്‍' എന്ന തലക്കെട്ടോടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പങ്കിട്ട പോസ്റ്റില്‍ ആറ് യുഎഇ നേതാക്കളുടെ ഇന്ത്യയിലേക്കുള്ള ചരിത്ര സന്ദര്‍ശനങ്ങളുടെ ഫോട്ടോകള്‍ പങ്കിട്ടു. ഈ സമയത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിമാരുമായി യുഎഇ നേതാക്കള്‍ ചര്‍ച്ച നടത്തുന്ന ചിത്രങ്ങളാണ് എക്‌സില്‍ പങ്കിട്ടിരിക്കുന്നത്.
1975 ജനുവരി: ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോടൊപ്പം
1981 മെയ്: ഷെയ്ഖ് റാഷിദ് ബിന്‍ സയീദ് അല്‍ മക്തൂം ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോടൊപ്പം
2010 മാര്‍ച്ച്: ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനൊപ്പം
ജനുവരി 2024: ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം
2024 സെപ്റ്റംബര്‍: ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം
ഏപ്രില്‍ 2025 : ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."