
യുഎഇ നിവാസിയാണോ? വലിയ പെരുന്നാൾ അവധിക്കാലം ആഘോഷിക്കാൻ ഇതിലും മികച്ച ഓപ്ഷനുകൾ വേറെയില്ല, കൂടുതലറിയാം

ദുബൈ: 2025 ജൂൺ 6 വെള്ളിയാഴ്ച വലിയ പെരുന്നാൾ അവധിയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ അവധിക്കാലം ചെറിയ യാത്രകൾ നടത്താൻ യുഎഇ നിവാസികൾക്ക് അവസരമൊരുക്കുന്നു. യുഎഇയിൽ നിന്ന് ഏതാനും മണിക്കൂർ വിമാന യാത്ര കൊണ്ട് എത്തിച്ചേരാവുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
1. അൽഉല, സഊദി അറേബ്യ
സഊദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന അൽ ഉല, യുനെസ്കോ ലോക പൈതൃക പട്ടികയിലിടം പിടിച്ച സഊദി അറേബ്യയിലെ ആദ്യ സ്ഥലമാണ്. ബിസി ഒന്നാം നൂറ്റാണ്ട് മുതൽ സംരക്ഷിക്കപ്പെട്ട നബാറ്റിയൻ ശവകുടീരങ്ങൾ ഉൾക്കൊള്ളുന്ന ഈ പ്രദേശം ചരിത്രപരമായി ഏറെ പ്രാധാന്യമാണ്.
യാത്ര ദൈർഘ്യം : മൂന്ന് മണിക്കൂർ (ഫ്ലൈ ദുബൈ, ഫ്ലൈനാസ് തുടങ്ങിയ വിമാനകമ്പനികൾ നേരിട്ടുള്ള സർവിസുകൾ നടത്തുന്നുണ്ട്).
2. ബാക്കു, അസർബൈജാൻ
യുഎഇ നിവാസികൾക്കിടയിൽ ബാക്കു ഒരു ജനപ്രിയ സ്ഥലമാണ്. ആധുനിക വാസ്തുവിദ്യയും ചരിത്രവും ഇഴചേരുന്ന ഒരു മനോഹര നഗരമാണിത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ബക്കു ഓൾഡ് സിറ്റിയിലൂടെ നടന്ന് നഗരത്തിന്റെ സമ്പന്നമായ പൈതൃകം അനുഭവിക്കാനും, ഐക്കോണിക് ബിബി-ഹെയ്ബത്ത് മസ്ജിദ് സന്ദർശിക്കാനും ഇത് സഞ്ചാരികൾക്ക് അവസരമൊരുക്കുന്നു.
യാത്ര ദൈർഘ്യം : മൂന്ന് മണിക്കൂർ 15 മിനിറ്റ് (ഫ്ലൈ ദുബൈ, വിസ് എയർ, എയർ അറേബ്യ തുടങ്ങിയ വിമാനകമ്പനികൾ നേരിട്ടുള്ള സർവിസുകൾ നടത്തുന്നുണ്ട്).
3. കൊളംബോ, ശ്രീലങ്ക
ബീച്ചുകൾ, തേയിലത്തോട്ടങ്ങൾ, വന്യജീവി സങ്കേതങ്ങൾ എന്നിങ്ങനെ നിരവധി ആകർഷണങ്ങൾ ശ്രീലങ്കയിലുണ്ട്. സ്നോർക്കെല്ലിംഗ്, സർഫിംഗ് പുരാതന ക്ഷേത്രങ്ങളും സാംസ്കാരിക സ്ഥലങ്ങളും സന്ദർശിക്കാനും അവസരമുണ്ട്. ചൈന, ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാൻ, മലേഷ്യ, റഷ്യ, തായ്‌ലൻഡ് എന്നിങ്ങനെ 35 രാജ്യക്കാർക്ക് ശ്രീലങ്കയിലേക്ക് വിസ രഹിത പ്രവേശനം ലഭിക്കും. സിംഗിൾ എൻട്രി ടൂറിസ്റ്റ് വിസയിൽ യോഗ്യരായ യാത്രക്കാർക്ക് 30 ദിവസം വരെ രാജ്യത്ത് താമസിക്കാം.
യാത്ര ദൈർഘ്യം : നാല് മണിക്കൂർ 30 മിനിറ്റ് (യുഎഇ എയർലൈനുകളിൽ നിന്ന് നേരിട്ടുള്ള ഫ്ലൈറ്റുകൾ ലഭ്യമാണ്)
4. മാലെ, മാലിദ്വീപ്
മനോഹരമായ ബീച്ചുകൾ ആസ്വദിക്കാനാണ് നിങ്ങളുടെ ആഗ്രഹമെങ്കിൽ മാലിദ്വീപ് നല്ലൊരു ഓപ്ഷനാണ്. എല്ലാ രാജ്യക്കാരായ യാത്രക്കാർക്കും 30 ദിവസത്തെ വിസ ഓൺ അറൈവൽ സൗജന്യമായി ലഭിക്കും.
യാത്ര ദൈർഘ്യം : നാല് മണിക്കൂർ 15 മിനിറ്റ് (യുഎഇ എയർലൈനുകളിൽ നിന്ന് നേരിട്ടുള്ള ഫ്ലൈറ്റുകൾ ലഭ്യമാണ്)
5. യെരേവാൻ, അർമേനിയ
മഞ്ഞുമൂടിയ പർവതനിരകൾക്കും പുരാതന സ്ഥലങ്ങൾക്കും പേരുകേട്ട അർമേനിയ യുഎഇ നിവാസികൾക്ക് പ്രിയപ്പെട്ട ഇടമാണ്. 40 ലധികം രാജ്യക്കാർക്ക് വിസയില്ലാതെ അർമേനിയയിലേക്ക് യാത്ര ചെയ്യാം, അതേസമയം സാധുവായ എമിറേറ്റ്സ് ഐഡി ഉള്ള യുഎഇ നിവാസികൾക്ക് 21 ദിവസത്തെ വിസ ഓൺ അറൈവൽ ലഭിക്കും. ഈ ഓപ്ഷനുകൾക്ക് യോഗ്യതയില്ലാത്തവർക്ക് ഓൺലൈനായോ ഒരു ട്രാവൽ ഏജന്റ് വഴിയോ ഇ-വിസയ്ക്ക് അപേക്ഷിക്കാം.
യാത്ര ദൈർഘ്യം : മൂന്ന് മണിക്കൂർ 15 മിനിറ്റ് (വിസ് എയർ, ഫ്ലൈ ദുബൈ തുടങ്ങിയ വിമാനകമ്പനികൾ നേരിട്ടുള്ള സർവിസുകൾ നടത്തുന്നുണ്ട്)
Are you a UAE resident looking to make the most of your Eid Al Fitr break? Discover exclusive holiday packages and unbeatable deals to create unforgettable memories with family and friends. Explore more options and plan your dream getaway
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കോട്ടയം മെഡിക്കൽ കോളേജ് അപകടം: കെട്ടിടത്തിൽ നിന്ന് പുറത്തെടുത്ത സ്ത്രീ മരിച്ചു, പുറത്തെടുത്തത് മണിക്കൂറുകൾ വൈകി, രക്ഷാപ്രവർത്തനത്തിൽ അനാസ്ഥ
Kerala
• 3 days ago
സൈനികരുടെ ഒളിത്താവളത്തിന് നേരെ ഫലസ്തീന്‍ പോരാളികളുടെ ഞെട്ടിക്കുന്ന ആക്രമണം; മരണം, പരുക്ക്, ഒടുവില്‍ പ്രദേശത്ത് നിന്ന് സേനയെ പിന്‍വലിച്ച് ഇസ്‌റാഈല്‍
International
• 3 days ago
കനിവിന്റെ കരങ്ങളുമായി ദുബൈ ഭരണാധികാരി; സ്‌പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ ഏഴ് മില്യൺ ദിർഹം നൽകും
uae
• 3 days ago
തബൂക്കില്‍ ജനങ്ങള്‍ തിങ്ങിനിറഞ്ഞ സ്ഥലത്ത് വെടിവെപ്പ്; യുവാവ് പൊലിസ് കസ്റ്റഡിയില്‍
Saudi-arabia
• 3 days ago
ബാലിയിൽ ബോട്ട് മറിഞ്ഞ് നാല് പേർ മരിച്ചു, 38 പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു
International
• 3 days ago
ഗള്‍ഫ് യാത്രയ്ക്കുള്ള നടപടികള്‍ ലഘൂകരിക്കും; ജിസിസി ഏകീകൃത വിസ ഉടന്‍ പ്രാബല്യത്തില്‍
uae
• 3 days ago
സഹതടവുകാരനെ തലക്കടിച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി
bahrain
• 3 days ago
കോട്ടയം മെഡിക്കൽ കോളേജിന്റെ കെട്ടിടം തകർന്നുവീണു; കെട്ടിട അവശിഷ്ടങ്ങളിൽ നിന്ന് ഒരാളെ കണ്ടെത്തി, നാലുപേർക്ക് പരുക്ക്
Kerala
• 3 days ago
ജാസ്മിന്റെ കൊലപാതകം; അച്ഛന് പിന്നാലെ അമ്മയും അമ്മാവനും കസ്റ്റഡിയിൽ
Kerala
• 3 days ago
ആശൂറാഅ് ദിനത്തില്‍ നോമ്പനുഷ്ഠിക്കാന്‍ ഖത്തര്‍ ഔഖാഫിന്റെ ആഹ്വാനം
qatar
• 3 days ago
കുവൈത്ത് എക്സിറ്റ് പെർമിറ്റ് നയം; ജൂലൈ ഒന്നിനു ശേഷം നൽകിയത് 35,000 എക്സിറ്റ് പെർമിറ്റുകൾ
Kuwait
• 3 days ago
മാലിയിൽ ഭീകരാക്രമണം; മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി, മോചിപ്പിക്കാൻ ശ്രമങ്ങൾ തുടരുന്നു
National
• 3 days ago
തിരുപ്പതി ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിന് സമീപം തീപിടുത്തം; വൻ നാശനഷ്ടം
National
• 3 days ago
ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരേ ഇന്ത്യ സഖ്യം; തിരിച്ചറിയാന്‍ ആധാരം ജനന സര്‍ട്ടിഫിക്കറ്റ് മാത്രം- മൂന്നു കോടി ജനങ്ങള്‍ക്ക് വോട്ടവകാശം നഷ്ടമാകും
Kerala
• 3 days ago
ജോലിക്ക് വേണ്ടി മാത്രമല്ല പഠിക്കാനും ഇനി ദുബൈയിലേക്ക് പറക്കും; തുറക്കുന്നത് ഐഐഎം അഹമ്മദാബാദ് ഉള്‍പ്പെടെ മൂന്ന് വമ്പന്‍ കാംപസുകള്‍
uae
• 3 days ago
മക്കയിലേക്ക് ഉംറ തീര്‍ഥാടകരുടെ ഒഴുക്ക്: ജൂണ്‍ 11 മുതല്‍ 1.9 ലക്ഷം വിസകള്‍ അനുവദിച്ചെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം
Saudi-arabia
• 3 days ago
രാത്രിയില്‍ സ്ഥിരമായി മകള്‍ എയ്ഞ്ചല്‍ പുറത്തു പോകുന്നതിലെ തര്‍ക്കം; അച്ഛന് മകളെ കൊന്നു
Kerala
• 3 days ago
കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ പാലിച്ചില്ല; വിദേശ ബാങ്ക് ശാഖയ്ക്ക് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് 5.9 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി
uae
• 3 days ago
കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം
സാധുത ഇല്ലാത്ത നടപടി എന്നും സസ്പെന്ഷന് മറികടന്ന് രജിസ്ട്രാര്‍ സര്‍വകലാശാലയില്‍ എത്തുമെന്നും
Kerala
• 3 days ago
മൈക്രോസോഫ്റ്റ് മുതല്‍ ചൈനീസ് കമ്പനി വരെ; ഗസ്സയില്‍ വംശഹത്യ നടത്താന്‍ ഇസ്റാഈലിന് പിന്തുണ നല്കുന്ന 48 കോര്‍പറേറ്റ് കമ്പനികളുടെ പേര് പുറത്തുവിട്ട് യുഎന്‍
Business
• 3 days ago
വെസ്റ്റ്ബാങ്കില്‍ ജൂത കുടിയേറ്റങ്ങള്‍ വിപുലീകരിക്കണമെന്ന ഇസ്‌റാഈല്‍ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് സഊദിയും ഖത്തറും കുവൈത്തും
Saudi-arabia
• 3 days ago
കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖർ തെറ്റുകാരനല്ലെന്ന് എം.വി ജയരാജൻ
Kerala
• 3 days ago
യുഎഇയിലെ അടുത്ത പൊതുഅവധി ഈ ദിവസം; താമസക്കാര്‍ക്ക് ലഭിക്കുക മൂന്ന് ദിവസത്തെ വാരാന്ത്യം
uae
• 3 days ago