നാലരപ്പവന്‍ മാലക്ക് വേണ്ടി ചെയ്ത അതിക്രൂര കൊലപാതകം; വിനീത കൊലക്കേസ് പ്രതി രാജേന്ദ്രന്‍ കുറ്റക്കാരനെന്ന് കോടതി
തിരുവനന്തപുരം: തിരുവനന്തപുരം അമ്പലമുക്ക് വിനീത കൊലക്കേസില്‍ പ്രതി രാജേന്ദ്രന്‍ കുറ്റക്കാരനെന്ന് കണ്ടെത്തി തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി. അലങ്കാരച്ചെടി വില്‍പന ശാലയില്‍ ജീവനക്കാരിയായിരുന്ന വനീത 2022 ഫെബ്രുവരി ആറിനാണ് കൊല്ലപ്പെടുന്നത്. കഴുത്തിലുണ്ടായിരുന്ന നാലരപ്പവന്റെ മാല കവരുന്നതിനാണ് പ്രതി വിനീതയെ കുത്തി കൊലപ്പെടുത്തിയത്.
2022 ഫെബ്രുവരി ആറിന് പകല്‍ 11.50-നാണ് ചെടി വാങ്ങാന്‍ എന്ന വ്യാജേനയെത്തിയാണ് പ്രതി കൊലപാതകം നടത്തിയതെന്നും പ്രോസിക്യൂഷന്‍ കേസില്‍ പറയുന്നു. ജോലിയില്‍ പ്രവേശിച്ച് ഒന്‍പത് മാസമേ ആയിരുന്നുള്ളു.
ഹൃദ്രോഗബാധിതനായ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് രണ്ടു മക്കളെ പോറ്റുന്നതിനാണ് വിനീത ഇവിടെ ജോലിയില്‍ കയറിയത്. മറ്റൊരു കൊലക്കേസില്‍ ജയിലിലായിരുന്ന പ്രതി ജാമ്യത്തില്‍ ഇറങ്ങിയ സമയത്താണ് വിനീതയെ കൊലപ്പെടുത്തിയത്.
തോവാള വെള്ളമഠം സ്വദേശിയും കസ്റ്റംസിലെ ഉദ്യോഗസ്ഥനുമായ സുബ്ബയ്യ, ഭാര്യ വാസന്തി, വളര്‍ത്തു മകള്‍ അഭിശ്രീ(13) എന്നിവരെ കൊലപ്പെടുത്തിയ കേസിലായിരുന്നു ഇയാള്‍ തടവില്‍ കഴിഞ്ഞിരുന്നത്.
ഇയാള്‍ വിനീതയെ കൊലപ്പെടുത്താന്‍ എത്തുന്നതിന്റേയും സംഭവസ്ഥലത്തുനിന്ന് മടങ്ങിപ്പോകുന്നതിന്റേയും അടക്കം സിസിടിവി ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."