HOME
DETAILS

ഇടുക്കിയിലെ കുടുംബത്തിന്റെ ആത്മഹത്യക്ക് കാരണം കടബാധ്യതയെന്ന് പൊലിസ്; ആത്മഹത്യക്കുറിപ്പ് ലഭിച്ചു

  
Abishek
April 10 2025 | 18:04 PM

Familys Suicide in Idukki Linked to Debt Police Recover Suicide Note


തൊടുപുഴ: ഇടുക്കിയില്‍ ഒരു കുടുംബത്തിലെ നാലു പേർ ആത്മഹത്യ ചെയ്ത സംഭവത്തിന് കാരണം സാമ്പത്തിക ബാധ്യതയെന്ന് പൊലിസ്. ഇന്നു വൈകീട്ടായിരുന്നു ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടുക്കി ഉപ്പുതുറയിലാണ് സംഭവം. ഉപ്പുതുറ സ്വദേശികളായ സജീവ് മോഹന്‍, ഭാര്യ രേഷ്മ, ഇവരുടെ ആറും നാലും വയസ്സുള്ള കുട്ടികളുമാണ് മരിച്ചത്. 

വൈകിട്ട് നാലരയോടെയാണ് അമ്മ സുലോചന വീട്ടിൽ എത്തിയത്. എന്നാൽ വാതിൽ അടഞ്ഞുകിടക്കുകയായിരുന്നു. കുറേ തവണ മുട്ടി വിളിച്ചിട്ടും വാതിൽ തുറന്നില്ല. തുടര്‍ന്ന് അയൽവാസിയുടെ സഹായത്തോടെ വാതിൽ പൊളിച്ചാണ് വീട്ടിലേക്ക് കയറിയത്. അകത്ത് കടന്ന് നോക്കിയപ്പോൾ ഹാളിൽ നാലുപേരെയും തൂങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.

ആത്മഹത്യക്ക് കാരണം കടബാധ്യതയാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ഓട്ടോറിക്ഷയ്ക്ക് എടുത്തിട്ടുള്ള വായ്പയുമായി ബന്ധപ്പെട്ട് സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഭീഷണി ഉണ്ടായിരുന്നതായി മരിച്ച സജീവിന്റെ പിതാവ് ആരോപിച്ചു.

 കട്ടപ്പനയിൽ പ്രവർത്തിക്കുന്ന ഒരു ധനകാര്യ സ്ഥാപനമാണ് മരണത്തിന് കാരണമെന്നും മറ്റാർക്കും ഇതുമായി ബന്ധമില്ലെന്നും പറയുന്ന ആത്മഹത്യക്കുറിപ്പ് ലഭിച്ചെന്ന് ജില്ലാ പൊലിസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് വ്യക്തമാക്കി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

The police have found a suicide note at the scene of a family's tragic death in Idukki, indicating that debt was a major factor behind their decision. The investigation is ongoing, with authorities working to understand the circumstances surrounding the incident



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഗോള്‍ഡന്‍ വിസയുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്ത; ഉത്തരവാദിത്തം ഏറ്റെടുത്ത് റയാദ് ഗ്രൂപ്പ്

uae
  •  19 hours ago
No Image

നെഹ്‌റു കുടുംബത്തെ വിമര്‍ശിച്ച് തരൂരിന്റെ ലേഖനം; 'സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യത്ത് കൊടും ക്രൂരതകളെന്നും പൗരാവകാശങ്ങള്‍ റദ്ദാക്കിയത് സുപ്രീംകോടതി പോലും ശരിവച്ചു'

Kerala
  •  19 hours ago
No Image

മസ്‌കത്തില്‍ ഇലക്ട്രിക് ബസില്‍ സൗജന്യയാത്ര; ഓഫര്‍ ഇന്നു മുതല്‍ മൂന്നു ദിവസത്തേക്ക്

oman
  •  19 hours ago
No Image

കേരള സര്‍വകലാശാലയില്‍ താല്‍ക്കാലിക വിസിയുടെ ഉത്തരവില്‍ മിനി കാപ്പനെ രജിസ്ട്രാറായി നിയമിച്ചു 

Kerala
  •  20 hours ago
No Image

ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊന്ന് മലയാളി യുവതി ആത്മഹത്യ ചെയ്തു

uae
  •  20 hours ago
No Image

ഡൽഹിയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തി

National
  •  20 hours ago
No Image

മൈലാപ്പൂര്‍ ഷൗക്കത്തലി മൗലവി അന്തരിച്ചു

Kerala
  •  20 hours ago
No Image

ഗുജറാത്തിലെ പാലം തകർന്നതിൽ വൻവീഴ്ച; അപകടാവസ്ഥയിലായി മൂന്ന് വർഷമായിട്ടും സർക്കാർ അനങ്ങിയില്ല, 3 വർഷത്തിനിടെ തകർന്നത് 10 പാലങ്ങൾ

National
  •  20 hours ago
No Image

Etihad Rail: യാഥാര്‍ഥ്യമാകുന്നത് യുഎഇയുടെ നീണ്ട സ്വപ്‌നം, ട്രെയിനുകള്‍ അടുത്തവര്‍ഷം ഓടിത്തുടങ്ങും; റൂട്ട്, സ്റ്റേഷനുകള്‍, ഫീച്ചറുകള്‍ അറിയാം

uae
  •  20 hours ago
No Image

വിസിയും രജിസ്ട്രാറും എത്തുമോ..?  വിസിയെ തടയുമെന്ന് എസ്എഫ്‌ഐയും രജിസ്ട്രാര്‍ എത്തിയാല്‍ തടയുമെന്ന് വിസിയും 

Kerala
  •  20 hours ago