HOME
DETAILS

കലവൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേർക്ക് പരിക്ക്

  
April 11, 2025 | 6:47 PM

Kalavoor accident news KSRTC lorry crash Kerala road accident national highway collision bus mishap Alappuzha Kalavoor NH road safety Kerala swift bus crash

കലവൂർ:ദേശീയപാതയിൽ കലവൂരിന് സമീപം വളവനാടിനും കളിത്തട്ടിനും മധ്യേ ഇന്നലെ പുലർച്ചെ നടന്ന വാഹനാപകടത്തിൽ രണ്ട് ഡ്രൈവർമാർക്കും മൂന്ന് യാത്രക്കാർക്കും പരിക്കേറ്റു. കെഎസ്ആർടിസി സ്വിഫ്റ്റ് ബസും മിനി ലോറിയുമാണ് തമ്മിൽ കൂട്ടിയിടിച്ചത്.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റത് ലോറി ഡ്രൈവർക്ക്
മിനി ലോറിയോടിച്ച എറണാകുളം ഇടപ്പള്ളി വലിയവീട്ടിൽ സ്വദേശിയായ അബ്ദുൽ ജബാറിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി ആശുപത്രി അധികൃതർ അറിയിച്ചു. കെഎസ്ആർടിസി ഡ്രൈവർക്കും ലോറിയിലെ ക്ലീനർക്കും കാലുകൾക്ക് ഒടിവ് പറ്റിയിട്ടുണ്ട്.

ബസിൽ യാത്ര ചെയ്തിരുന്ന വിഷ്ണുനാഥ്, ഗൗരി എസ്. നായർ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ എല്ലാവരെയും അഗ്നിശമന സേനയിലെ അംഗങ്ങൾ ആലപ്പുഴ ജനറൽ ആശുപത്രിയിലേക്കാണ് മാറ്റിയത്.

കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള കെഎസ്ആർടിസി സ്വിഫ്റ്റ് ബസും കൊല്ലത്ത് നിന്നുള്ള എറണാകുളത്തേക്കുള്ള പാഴ്സൽ സർവീസ് മിനി ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. റോഡ് പണിയുടെ ഭാഗമായിരുന്ന തിരിവ് ഭാഗത്ത് വച്ച് ബസിന്റെ ഡ്രൈവർ വഴികാട്ടി ബോർഡ് കാണാതെ പോയതാകാമെന്ന് പ്രാഥമിക വിലയിരുത്തൽ.


ആലപ്പുഴയിൽ നിന്നെത്തിയ അഗ്നിശമന രക്ഷാസേനയിലെ സീനിയർ ഓഫീസർ കൃഷ്ണ ദാസ്, സി.കെ. സജേഷ്, കെ.ബി. ഹാഷിം, ടി.കെ. കണ്ണൻ എന്നിവരുടെ നേതൃത്വത്തിൽ പരിക്കേറ്റവരെ സുരക്ഷിതമായി ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.

A KSRTC Swift bus and a parcel service mini-lorry collided near Kalavoor early morning. Two drivers and three passengers were injured. The lorry driver suffered a serious head injury. Poor visibility of diversion signs due to ongoing roadwork is suspected as the cause.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുല്‍ ഗാന്ധി അവഗണിച്ചെന്ന്; ഡല്‍ഹി ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശശി തരൂര്‍

National
  •  4 days ago
No Image

അധ്യാപകനെ മർദ്ദിച്ച് കവർച്ച: നിലവിളി കേൾക്കാതിരിക്കാൻ സ്പീക്കറിൽ പാട്ട് ഉറക്കെ വെച്ചു; മൂന്ന് പേർ പിടിയിൽ

Kerala
  •  4 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിന് ജാമ്യം; കേസില്‍ പുറത്തിറങ്ങുന്ന ആദ്യവ്യക്തി

Kerala
  •  4 days ago
No Image

ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നു, 'ഹൃദയാഘാത'മെന്ന് കള്ളം പറഞ്ഞു; അന്ത്യകർമങ്ങൾക്കിടെ ഭർത്താവ് കുടുങ്ങിയത് ഇങ്ങനെ

crime
  •  4 days ago
No Image

കേരളത്തില്‍ ഇന്ന് ഈ വര്‍ഷത്തെ ഏറ്റവും തണുത്ത ദിനം; താപനില ഇനിയും കുറഞ്ഞേക്കും; മൂന്നാറില്‍ താപനില ഒരു ഡിഗ്രി സെല്‍ഷ്യസ്

Kerala
  •  4 days ago
No Image

റൊണാൾഡോയും പോർച്ചുഗലും ലോകകിരീടം ഉയർത്തും; പ്രവചനവുമായി മുൻ ബാഴ്സലോണ പരിശീലകൻ

Cricket
  •  4 days ago
No Image

മധ്യപ്രദേശില്‍ വീണ്ടും മലിനജലം;  ശാരീരിക അസ്വസ്ഥകളുമായി 22 പേര്‍, 9 പേര്‍ ആശുപത്രിയില്‍

National
  •  4 days ago
No Image

സുഹൃത്തുക്കളേ... മലയാളത്തില്‍ അഭിസംബോധന; കേരളത്തിന്റെ വികസനത്തിന് പുതിയ ദിശാബോധം നല്‍കുമെന്ന് പ്രധാനമന്ത്രി 

Kerala
  •  4 days ago
No Image

40 ലക്ഷത്തിന്റെ തട്ടിപ്പ്: സ്മൃതി മന്ദാനയുടെ മുന്‍ കാമുകൻ പലാഷ് മുച്ഛലിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു

crime
  •  4 days ago
No Image

ഇറാനെ ലക്ഷ്യമിട്ട് യു.എസിന്റെ 'വന്‍ കപ്പല്‍ പട'; പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാക്കി  ട്രംപ്

International
  •  4 days ago