
ലേലത്തിൽ ആരും വാങ്ങാത്ത ആ താരത്തെ ചെന്നൈ ടീമിലെത്തിക്കണം: ആവശ്യവുമായി മുൻ താരം

ചെന്നൈ: ഐപിഎല്ലിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് എട്ട് വിക്കറ്റുകൾക്ക് പരാജയപ്പെട്ട് ചെന്നൈ സൂപ്പർ കിങ്സ് സീസണിയിലെ അഞ്ചാം തോൽവി ഏറ്റുവാങ്ങിയിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിഎസ്കെ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്ത 10.1 ഓവറിൽ രണ്ട് വിക്കറ്റുകൾ ബാക്കിനിൽക്കെ ലക്ഷ്യം അനായാസമായി മറികടക്കുകയായിരുന്നു.
ഇപ്പോഴിതാ ചെന്നൈയുടെ ഈ മോശം പ്രകടനങ്ങൾക്ക് പിന്നാലെ ലേലത്തിൽ ഒരു ടീമും വാങ്ങാതെ പോയ ഒരു ഇന്ത്യൻ താരത്തെ ടീമിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത്. പ്രിത്വി ഷായെ ചെന്നൈ ടീമിൽ ഉൾപ്പെടുത്തണമെനാണ് ക്രിസ് ശ്രീകാന്ത് എക്‌സിൽ കുറിച്ചത്.
"സിഎസ്കെയുടെ ഇതുവരെയുള്ള ഏറ്റവും മോശം തോൽവികളിൽ ഒന്നാണിത്. പവർ പ്ലേ ഒരു ടെസ്റ്റ് മത്സരത്തിനുള്ള റിഹേഴ്സൽ പോലെയാണ് തോന്നിയത്. ടീമിലെ മുഴുവൻ ഇലവനും പഴയ നൊസ്റ്റാൾജിയയിൽ കൂടി പോകുന്നതായാണ് തോന്നുന്നത്. ഇപ്പോൾ കളത്തിനു പുറത്ത് നിന്ന് ചിന്തിക്കേണ്ട സമയമാണ്. ഈ ഘട്ടത്തിൽ പ്രിത്വി ഷായെ പോലുള്ള ആരും വാങ്ങാതെ പോയ താരങ്ങളെ പരീക്ഷിച്ചു നോക്കിക്കൂടെ" മുൻ ഇന്ത്യൻ താരം എക്സിൽ കുറിച്ചു.
അതേസമയം പരുക്കേറ്റ പുറത്തായ ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിന് പകരക്കാരനായി യുവതാരം ആയുഷ് മാത്രെയെ ചെന്നൈ സ്വന്തമാക്കാൻ ലക്ഷ്യം വെക്കുന്നുവെന്ന റിപ്പോർട്ടുകളും നിലനിൽക്കുന്നുണ്ട്. ലിസ്റ്റ് എ ക്രിക്കറ്റിൽ മുംബൈക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയ താരമാണ് ആയുഷ്. ഈ സീസണിൽ വിജയ് ഹസാരെ ട്രോഫിയിൽ മുംബൈക്ക് വേണ്ടി ആയുഷ് മാത്രെ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു.
117 പന്തിൽ 181 റൺസ് ആണ് താരം നേടിയത്.15 ഫോറുകളും 11 സിക്സുകളും ആണ് താരം നേടിയത്. ഇതോടെ ലിസ്റ്റ് എ ക്രിക്കറ്റിൽ 150 റൺസ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറാനും ആയുഷ് മാത്രെക്ക് സാധിച്ചു. 17 വയസും 168 ദിവസവും പ്രായമുള്ളപ്പോഴാണ് ആയുഷ് ഈ നേട്ടം സ്വന്തമാക്കിയത്. രാജസ്ഥാൻ റോയൽസ് ഓപ്പണർ യശസ്വി ജെയ്‌സ്വാളിന്റെ റെക്കോർഡായിരുന്നു ജെയ്‌സ്വാൾ തകർത്തത്.
നിലവിൽ ഐപിഎൽ പോയിന്റ് പട്ടികയിൽ ആറ് മത്സരങ്ങളിൽ നിന്നും ഒരു ജയവും അഞ്ചു തോൽവിയും അടക്കം രണ്ടു പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ചെന്നൈ. ഏപ്രിൽ 14ന് ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. എതിരാളികളുടെ തട്ടകമായ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
Former Indian cricketer Kris Srikanth wants Indian player Prithvi Shaw to be included in Chennai Super Kings
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ട്യൂഷൻ ക്ലാസിൽ എട്ടാം ക്ലാസുകാരിയോട് അധ്യാപകന്റെ ലൈംഗിക അതിക്രമം; 62-കാരൻ അറസ്റ്റിൽ
Kerala
• 12 hours ago
തോറ്റവരുടെ മണ്ണിൽ ചരിത്രം സൃഷ്ടിക്കാൻ ഗിൽ; കണ്മുന്നിലുള്ളത് സുവർണനേട്ടം
Cricket
• 12 hours ago
മഴ തുടരും; ന്യൂനമർദ്ദം, കേരളത്തിൽ വീണ്ടും ശക്തമായ മഴക്കും കാറ്റിനും സാധ്യത
Kerala
• 12 hours ago
കോൺസുലാർ, പാസ്‌പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിന് 11 പുതിയ സേവന കേന്ദ്രങ്ങൾ ആരംഭിക്കും; മസ്കത്ത് ഇന്ത്യൻ എംബസി
oman
• 13 hours ago
ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എല്ലാം സൗജന്യമായി ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ട്രെയിനെക്കുറിച്ചറിയാം
National
• 13 hours ago
ഫുട്ബോളിലെ റൊണാൾഡോയുടെ ആ വലിയ സ്വപ്നം കണ്ണീരിൽ അവസാനിക്കും: മുൻ ചെൽസി താരം
Football
• 13 hours ago
യുഎഇ: രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നാളെ താപനില കുറയും
uae
• 13 hours ago
20 ലക്ഷം വിലമതിക്കുന്ന കാർ 60 സെക്കന്റിൽ മോഷണം; വീഡിയോ പുറത്തുവിട്ട് ഉടമ, പൊലീസിന് ഇതുവരെ തുമ്പൊന്നും കിട്ടിയില്ല
National
• 13 hours ago
ഫുട്ബോളിൽ നിന്നും വിരമിച്ചാൽ ഒരിക്കലും ആ കാര്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല: റൊണാൾഡോ
Football
• 13 hours ago
കീം 2025 ഫലം പ്രഖ്യാപിച്ചു; പരീക്ഷക്കെത്തിയ 86,549 വിദ്യാർഥികളിൽ 76,230 പേരും യോഗ്യത നേടി; എൻജിനീയറിങ്ങിൽ ജോൺ ഷിനോജിന് ഒന്നാം റാങ്ക്
Kerala
• 13 hours ago
ഒരു മാസത്തിനുള്ളിൽ 18 മരണങ്ങൾ: ഹാസനിൽ യുവാക്കളെ കാർന്നുതിന്നുന്ന ഹൃദയാഘാതം; കാരണം കണ്ടെത്താൻ വിദഗ്ധ സംഘം
National
• 14 hours ago
സഞ്ജുവിനെ സ്വന്തമാക്കാൻ ഐപിഎല്ലിലെ വമ്പന്മാർ രംഗത്ത്; പുതിയ അപ്ഡേറ്റ് പുറത്ത്
Cricket
• 14 hours ago
കൊൽക്കത്ത കൂട്ടബലാത്സംഗ കേസ്; പ്രതി മനോജിത് മിശ്ര ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി മറ്റൊരു നിയമ വിദ്യാർത്ഥിനി
Kerala
• 14 hours ago
ഇറാന്റെ മിസൈല്‍ ആക്രമണം നടന്ന ദിവസം ചുമത്തിയ എല്ലാ ഗതാഗത പിഴകളും റദ്ദാക്കി ഖത്തര്‍
qatar
• 15 hours ago
പറന്നുയർന്ന ഉടനെ 900 അടിയിലേക്ക് വീണ് എയർ ഇന്ത്യ വിമാനം; അത്ഭുതരക്ഷ
National
• 16 hours ago
'അവന് വേണ്ടിയുള്ള എന്റെ കാത്തിരിപ്പും പോരാട്ടവും അവസാന ശ്വാസം വരേയും തുടരും' നജീബിന്റെ ഉമ്മ ഫാത്വിമ നഫീസ് പറയുന്നു
National
• 17 hours ago
കല്യാണത്തിന് എന്നുപറഞ്ഞ് വാടക സ്റ്റോറില്‍നിന്ന് പാത്രങ്ങള്‍ എടുത്ത് ആക്രിക്കടയില്‍ വിറ്റ് യുവാവ്; അന്വേഷണമാരംഭിച്ച് പൊലിസ്
Kerala
• 17 hours ago
കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി ദുബൈയിലെ കോടതികളില്‍ പ്രത്യേക യൂണിറ്റ് രൂപീകരിച്ചു
uae
• 17 hours ago
18,000 ജോഡി ഷൂസുകളുമായി ഗസ്സയില്‍ കൊല്ലപ്പെട്ട പിഞ്ചുബാല്യങ്ങള്‍ക്ക് ആദരമൊരുക്കി നെതര്‍ലന്‍ഡ്സിലെ പ്ലാന്റ് ആന്‍ ഒലിവ് ട്രീ ഫൗണ്ടേഷന്
International
• 16 hours ago
കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആർഎസ്എസിനെ നിരോധിക്കും; പ്രിയങ്ക് ഖാർഗെ
Kerala
• 16 hours ago
ചാരിറ്റി സംഘടനകള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കുവൈത്ത്
Kuwait
• 16 hours ago