HOME
DETAILS

കണ്ണൂരില്‍ രണ്ടു കുഞ്ഞുങ്ങളെ കിണറ്റില്‍ തള്ളിയിട്ട ശേഷം അമ്മയും ചാടി മരിച്ചു

  
Laila
April 12 2025 | 08:04 AM

Mother jumps to death after throwing two children into well in Kannur

കണ്ണൂര്‍: അമ്മയെയും വിദ്യാര്‍ഥികളായ രണ്ടു മക്കളെയും വീട്ടുവളപ്പിലെ കിണറില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കണ്ണൂര്‍ മീന്‍കുന്ന് മമ്പറം പീടികയ്ക്കു സമീപം മഠത്തില്‍ ഹൗസില്‍ ഭാമ(45), ശിവനന്ദ്(14), അശ്വന്ത്(11) എന്നിവരാണു മരിച്ചത്. വീട്ടില്‍ ഇവരെ കൂടാതെ ഭാമയുടെ അമ്മയും സഹോദരിയുമാണുള്ളത്. ഭര്‍ത്താവ് രമേഷ് ബാബു അമ്മ തനിച്ചു താമസിക്കുന്നതിനാല്‍ അഴീക്കല്‍ ചാലിലെ വീട്ടിലായിരുന്നു. ഭാമയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നുവെന്ന് കുടുംബം പറയുന്നു.

വീട്ടുകാരുടെ നിരീക്ഷണത്തിലായിരുന്നു ഇവര്‍. പുലര്‍ച്ചെ രണ്ടരയ്ക്കു ശബ്ദം കേട്ടാണ് ഭാമയുടെ സഹോദരി ഉണരുന്നത്. അവര്‍ മുറിയില്‍ ചെന്നു നോക്കുമ്പോള്‍ ഭാമയെയും കുട്ടികളെയും കാണുന്നില്ലായിരുന്നു. എല്ലായിടത്തും തിരയുകയും അയല്‍വാസികളെ വിളിച്ചു വരുത്തി തിരഞ്ഞിട്ടും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

കിണറ്റില്‍ നോക്കിയെങ്കിലും ഒരുസൂചനയും ലഭിച്ചില്ല. കിണറിന്റെ വല മാറ്റുകയോ കിണറിനടുത്ത് ചെരിപ്പോ ഒന്നുമില്ലായിരുന്നു. വളപട്ടണം പൊലിസ് സ്ഥലത്തെത്തി നടത്തിയ തിരച്ചിലില്‍ പുലര്‍ച്ചെ നാലുമണിയോടുകൂടിയാണ് മൃതദേഹം കണ്ടെത്തിയത്. അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹങ്ങള്‍ കിണറ്റില്‍ നിന്നുമെടുത്തത്. 

ഉറങ്ങിക്കിടന്ന മക്കളെ എങ്ങനെ കിണറ്റിനരികിലേക്കത്തിച്ചുവെന്നതാണ് ഉയരുന്ന ചോദ്യം. മാനസികാസ്വാസ്ഥ്യത്തിനു മരുന്നു കഴിക്കുന്ന ഭാമ അടുത്തിടെ ആത്മഹത്യക്കും ശ്രമിച്ചിരുന്നുവെന്നു കുടുംബം പറയുന്നു. ശിവനന്ദും അശ്വന്തും അഴീക്കോട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി. ഭര്‍ത്താവ് അഴീക്കലില്‍ മത്സ്യത്തൊഴിലാളിയാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മീന്‍കുന്ന് കുഴക്കീല്‍ ശ്മശാനത്തില്‍ സംസ്‌കരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗള്‍ഫ് യാത്രയ്ക്കുള്ള നടപടികള്‍ ലഘൂകരിക്കും; ജിസിസി ഏകീകൃത വിസ ഉടന്‍ പ്രാബല്യത്തില്‍

uae
  •  8 minutes ago
No Image

സഹതടവുകാരനെ തലക്കടിച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി

bahrain
  •  an hour ago
No Image

കോട്ടയം മെഡിക്കൽ കോളേജിന്റെ കെട്ടിടം തകർന്നുവീണു; രണ്ടു കുട്ടികൾക്ക് പരുക്ക്

Kerala
  •  an hour ago
No Image

ജാസ്മിന്റെ കൊലപാതകം; അച്ഛന് പിന്നാലെ അമ്മയും അമ്മാവനും കസ്റ്റഡിയിൽ

Kerala
  •  an hour ago
No Image

ആശൂറാഅ് ദിനത്തില്‍ നോമ്പനുഷ്ഠിക്കാന്‍ ഖത്തര്‍ ഔഖാഫിന്റെ ആഹ്വാനം

qatar
  •  an hour ago
No Image

ആഗോള സമാധാന സൂചികയില്‍ ഖത്തര്‍ 27-ാമത്; മെന മേഖലയില്‍ ഒന്നാം സ്ഥാനത്ത്

qatar
  •  an hour ago
No Image

കുവൈത്ത് എക്സിറ്റ് പെർമിറ്റ് നയം; ജൂലൈ ഒന്നിനു ശേഷം നൽകിയത് 35,000 എക്സിറ്റ് പെർമിറ്റുകൾ

Kuwait
  •  an hour ago
No Image

മാലിയിൽ ഭീകരാക്രമണം; മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി, മോചിപ്പിക്കാൻ ശ്രമങ്ങൾ തുടരുന്നു

National
  •  2 hours ago
No Image

തിരുപ്പതി ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിന് സമീപം തീപിടുത്തം; വൻ നാശനഷ്ടം

National
  •  2 hours ago
No Image

ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരേ ഇന്ത്യ സഖ്യം; തിരിച്ചറിയാന്‍ ആധാരം ജനന സര്‍ട്ടിഫിക്കറ്റ് മാത്രം- മൂന്നു കോടി ജനങ്ങള്‍ക്ക് വോട്ടവകാശം നഷ്ടമാകും

Kerala
  •  2 hours ago